Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി പിയാജിയോ
വാഹന വിപണി ഇലക്ട്രിക്ക് നിരയിലേക്ക് ചുവടുവെച്ചതോടെ നിര്‍മ്മാതാക്കളെല്ലാം തന്നെ അവരുടെ നിരയിലെ ഇലക്ട്രിക്ക് വാഹനങ്ങളെയും അവതരിപ്പിച്ചു തുടങ്ങി. അടുത്തിടെ മഹീന്ദ്ര ട്രിയോ എന്ന് ഇലക്ട്രിക്ക് ഓട്ടോറിക്ഷ പുറത്തിറക്കിയിരുന്നു.

ഇന്ത്യന്‍ ബാറ്ററി നിര്‍മ്മാതാക്കളായ എക്സൈഡും നിയോ എന്ന ഇലക്ട്രിക്ക് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പിയാജിയോയും ഇലക്ട്രിക്ക് ഓട്ടോ നിരത്തിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

പിയാജിയോ ആപ്പെ ഇലക്ട്രിക്ക് എന്ന പേരിലുള്ള മോഡല്‍ 2019 ഡിസംബര്‍ 18 -ന് അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക്ക് വാണിജ്യ വാഹനമാണിത്. നിലവിലുള്ള ആപ്പെ മോഡലുകള്‍ക്ക് സമാനമായി പാസഞ്ചര്‍, ചരക്ക് വാഹന നിരയിലേക്ക് തന്നെയാകും ഇലക്ട്രിക്ക് ഓട്ടോയും പുറത്തിറങ്ങുന്നത്.

പിയാജിയോ ആപ്പെ ഇലക്ട്രിക്ക് എന്ന പേരിലുള്ള മോഡല്‍ 2019 ഡിസംബര്‍ 18 -ന് അവതരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക്ക് വാണിജ്യ വാഹനമാണിത്. നിലവിലുള്ള ആപ്പെ മോഡലുകള്‍ക്ക് സമാനമായി പാസഞ്ചര്‍, ചരക്ക് വാഹന നിരയിലേക്ക് തന്നെയാകും ഇലക്ട്രിക്ക് ഓട്ടോയും പുറത്തിറങ്ങുന്നത്.

ഡിസംബര്‍ 18 -ന് മാത്രമേ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുകയുള്ളു. ആപ്പെ ഇലക്ട്രിക്ക് ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാറ്ററി സ്റ്റേഷനുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിയാജിയോ ആരംഭിക്കും. ബംഗളൂരുവിലാണ് ഇത്തരത്തില്‍ ആദ്യ ബാറ്ററി സ്റ്റേഷന് തുറക്കുക.

ഇതിന്റെ ഭാഗമായി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സണ്‍ മൊബിലിറ്റിയുമായി സഹകരിച്ച് ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് പിയാജിയോ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ഇലക്ട്രിക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് ട്രിയോ മോഡലുകള്‍.

കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമാണ് ഈ മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം.
Most Read: ഇലക്ട്രിക്ക് ഓട്ടോ നിയോയെ അവതരിപ്പിച്ച് എക്സൈഡ്

സ്പേസ് ഫ്രെയിം ചാസിയിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്. ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയണ്‍ ബാറ്ററിയുമാണ് പ്രവര്‍ത്തിക്കുന്നത്.
Most Read: ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും നിലം പതിച്ച് കിയ സെൽറ്റോസ്; വീഡിയോ

ട്രിയോ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് ആവശ്യമാണ്. എന്നാല്‍ ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ സമയം മാത്രം മതിയാകും. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമ്പോള്‍ ട്രിയോ യാരിയില്‍ 120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Most Read: കഴുത വണ്ടി; ഉടമയുടെ പ്രതിഷേധത്തിന് പ്രതികരണവുമായി എംജി

നിയോ എന്ന് ഇലക്ട്രിക്ക് ഓട്ടോയിലൂടെ ഈ രംഗത്തേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബാറ്ററി നിര്‍മ്മാതാക്കളായ എക്സൈഡ്. ഓട്ടോറിക്ഷ ഓപ്പറേറ്റര്‍മാരുമായി വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള ഞങ്ങള്‍, അനുഭവങ്ങളും അറിവും ഉപയോഗിച്ചാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന എക്സൈഡ് ഇന്‍ഡസ്ട്രീസിന്റെ ഓട്ടോമോട്ടീവ് ഡയറക്ടര്‍ അരുണ്‍ മിത്തല്‍ പറഞ്ഞത്.

എല്‍സിഡി ഇന്‍സ്ട്രുമെന്റേഷന്‍ പാനല്‍, റിയര്‍വ്യൂ ക്യാമറ, എബിഎസ് റൂഫിംഗ്, ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍, ഉറപ്പുള്ള ഫ്രണ്ട് പാനല്‍, എന്നിവ എക്സൈഡ് നിയോയുടെ സവിശേഷതകളാണ്. അതേസമയം വാഹനത്തിന്റെ മറ്റ് സവിശേഷതകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും വാഹനം ആദ്യം വില്‍പ്പനയ്ക്ക് എത്തുക. ഘട്ടം ഘട്ടമായി വിപണി ശൃംഖല വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.