ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

വാണിജ്യ വാഹന നിരയിലേക്ക് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിച്ച് പിയാജിയോ. ആപ്പെ ഇലക്ട്രിക്ക് എന്ന് പേരിട്ടിരിക്കുന്ന മോഡലിന് വിപണിയില്‍ 1.97 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

വാഹന വിപണി ഇലക്ട്രിക്ക് നിരയിലേക്ക് ചുവടുവെച്ചതോടെ പിയാജിയോയും ഇലക്ട്രിക്ക് വാഹനത്തെ അവതരിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക്ക് വാണിജ്യ വാഹനമാണിത്.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

നിലവിലുള്ള ആപെ മോഡലുകള്‍ക്ക് സമാനമായി പാസഞ്ചര്‍, ചരക്ക് വാഹന നിരയിലേക്ക് തന്നെയാകും ഇലക്ട്രിക്ക് ഓട്ടോയും പുറത്തിറങ്ങിയിരിക്കുന്നത്. 4.7kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 70-80 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി ടെക്‌നോളജിയില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യം ഇലക്ട്രിക്ക് ഓട്ടോ കൂടിയാണ് പിയാജിയോ ആപ്പെ ഇലക്ട്രിക്ക്. ആപ്പെ ഇലക്ട്രിക്ക് ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാറ്ററി സ്റ്റേഷനുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിയാജിയോ ആരംഭിക്കും.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ബംഗളൂരുവിലാണ് ഇത്തരത്തില്‍ ആദ്യ ബാറ്ററി സ്റ്റേഷന്‍ തുറക്കുക. ഇതിന്റെ ഭാഗമായി ബംഗളൂരു ആസ്ഥാനമായുള്ള സണ്‍ മൊബിലിറ്റിയുമായി സഹകരിച്ച് ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് പിയാജിയോ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനായി സണ്‍ മൊബിലിറ്റിയുമായി സഹകരിച്ച് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്ലിക്കേഷന്‍ എത്തുന്നതേടെ ഉപഭോക്താക്കള്‍ക്ക് ബാറ്ററി ചാര്‍ജ്, റീചാര്‍ജ്, ബാറ്ററി മാറ്റി സ്ഥാപിക്കുന്ന സ്ഥലം, എന്നിങ്ങനെയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തിന് ലഭിക്കും. ശ്രേണിയില്‍ ഇത് ആദ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജ്, ഡ്രൈവ് മോഡുകള്‍, സര്‍വ്വീസ് അലേര്‍ട്ട്, തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്നു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

പ്രൊഡക്ഷന്‍ പതിപ്പിനെ അവതിരിപ്പിച്ചെങ്കിലും, 2020 -ല്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളു. നിലവില്‍ 29 ലക്ഷം ഉപഭോക്താക്കളാണ് പിയാജിയോ ആപ്പെയ്ക്ക് ഉള്ളത്. നിരയിലേക്ക് ഇലക്ട്രിക്ക് വാഹനം കൂടി എത്തുന്നതോടെ ഉപഭോക്താക്കളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

വാഹന വിപണി ഇലക്ട്രിക്ക് നിരയിലേക്ക് ചുവടുവെച്ചതോടെ നിര്‍മ്മാതാക്കളെല്ലാം തന്നെ അവരുടെ നിരയിലെ ഇലക്ട്രിക്ക് വാഹനങ്ങളെയും അവതരിപ്പിച്ചു തുടങ്ങി. അടുത്തിടെ മഹീന്ദ്ര ട്രിയോ എന്ന് ഇലക്ട്രിക്ക് ഓട്ടോറിക്ഷ പുറത്തിറക്കിയിരുന്നു.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

ഇന്ത്യന്‍ ബാറ്ററി നിര്‍മ്മാതാക്കളായ എക്സൈഡും നിയോ എന്ന ഇലക്ട്രിക്ക് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മഹീന്ദ്ര ഇലക്ട്രിക്കിന്റെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് ട്രിയോ മോഡലുകള്‍.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലുമാണ് ഈ മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ചെലവാകുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം.

ആപ്പെ ഇലക്ട്രിക്കിനെ അവതരിപ്പിച്ച് പിയാജിയോ

സ്‌പേസ് ഫ്രെയിം ചാസിയിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും മഹീന്ദ്ര ട്രിയോയ്ക്കുണ്ട്. ട്രിയോയില്‍ 7.37kWh ലിഥിയം അയണ്‍ ബാറ്ററിയും ട്രിയോ യാരിയില്‍ 3.69kWh ലിഥിയം അയണ്‍ ബാറ്ററിയുമാണ് പ്രവര്‍ത്തിക്കുന്നത്.

ട്രിയോ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് ആവശ്യമാണ്. എന്നാല്‍ ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ സമയം മാത്രം മതിയാകും. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമ്പോള്‍ ട്രിയോ യാരിയില്‍ 120 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio Ape Electric Three-Wheeler Launched In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X