കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകളുമായി പിയാജിയോ

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകളും ലോക്ക്ഡൗണും നിരവധി ആളുകളുടെ ഉപജീവനത്തെ ബാധിച്ചു. ലോക്ക്ഡൗണ്‍ മൂലം, ദൈനംദിന വരുമാനത്തെ ആശ്രയിച്ച് ജിവിക്കുന്നവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് ഒരു സഹായഹസ്തം വാഗ്ദാനം ചെയ്ത രംഗത്തെത്തിയിരിക്കുകയാണ് പിയാജിയോ.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ദുരിതം അനുഭവിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളാണ് കമ്പനി വിതരണം ചെയ്തിരിക്കുന്നത്. രണ്ട് മാസത്തേക്ക് കഴിയാനുള്ള സാധനങ്ങള്‍ ഇതിലുണ്ടാകുമെന്നും കമ്പനി അറിയിച്ചു.

MOST READ: E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി പിയാജിയോ നേരത്തെയും രംഗത്തെത്തിയിരുന്നു. പുനെയിലും ബരാമതിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 റേഷന്‍ കിറ്റുകള്‍ നേരത്തെ വിതരണം ചെയ്തിരുന്നു.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഓഫില്‍ എത്തിച്ച് നല്‍കിയത്. ബരാമതി എംഐഡിസി ഏരിയയിലെ തൊഴിലാളികള്‍ക്കാണ് ഈ കിറ്റ് നല്‍കുകയെന്നും കമ്പനി അറിയിച്ചിരുന്നു.

MOST READ: ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ഇതിനുപുറമെ, ബരാമതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കാനും കമ്പനി സന്നധദ്ധത അറിയിച്ച് രംഗത്തുവന്നിരുന്നു. ഇതിനായി ഇസിജി മെഷിന്‍, ഐസിവൈ ബെഡ്, പള്‍സ് ഓക്‌സിമീറ്റര്‍, സുരക്ഷ ഉപകരണങ്ങള്‍, ഐസോലേഷന്‍ വാര്‍ഡിലേക്ക് ആവശ്യമായി മെഡിക്കല്‍ ഉപകരണങ്ങളും പിയാജിയോ എത്തിച്ച് നല്‍കും.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

പുനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച ചികിത്സ സൗകര്യമൊരുക്കുന്നതിനുമായി യുണൈറ്റഡ് വേ മുംബൈ (United Way Mumbai) എന്ന എന്‍ജിഒ (NGO) യുമായും പിയാജിയോ സഹകരിക്കുന്നുണ്ട്.

MOST READ: എംജി ZS ഇലക്ട്രിക്ക് കേരളത്തിലേക്ക്; ബുക്കിങ് ജൂണ്‍ മുതല്‍

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ.

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ആറ് പ്രാദേശിക ഓഫീസുകളും കമ്പനി തുറന്നു. കൂടാതെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് 11,000 ലധികം റേഷന്‍ കിറ്റുകളുമായി പിയാജിയോ

ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളും സുരക്ഷ, ശുചിത്വ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 135 ത്രീ-വീലര്‍ വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളും 65 ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Piaggio Donates Over 11,000 Ration Kits To Auto Driver Families Affected By COVID-19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X