Just In
- 18 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 45 min ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 2 hrs ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
Don't Miss
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- News
കര്‍ഷക സമരക്കാരെ ഒഴിപ്പിക്കാന്‍ യോഗിയുടെ നിര്‍ദേശം; നേതാക്കളെ അറസ്റ്റ് ചെയ്യും, ഫ്ളാഗ് മാര്‍ച്ച്
- Movies
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം, ചക്കപ്പഴത്തിലെ ലളിതാമ്മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് അശ്വതി ശ്രീകാന്ത്
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആപ്പെ ഇ-സിറ്റി തിരുവനന്തപുരത്തും, കോഴിക്കോടും വില്‍പ്പനയ്ക്കെത്തിച്ച് പിയാജിയോ
പോയ വര്‍ഷമാണ് വാണിജ്യ വാഹന നിരയിലേക്ക് തങ്ങളുടെ ആദ്യ ഇലക്ട്രിക് ത്രീ വീലറിനെ പിയാജിയോ അവതരിപ്പിച്ചത്. ആപ്പെ ഇ-സിറ്റി എന്ന് പേരിട്ടിരിക്കുന്ന മോഡലിന് വിപണിയില്‍ 1.97 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഇപ്പോഴിതാ ആപ്പെ ഇ-സിറ്റിയെ കേരളത്തിലും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. തുടക്കത്തില്‍ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മാത്രമാകും മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക.

സ്വാപ്പ് ചെയ്യാവുന്ന (ഊരിമാറ്റാന്‍ സാധിക്കുന്ന) ബാറ്ററി സാങ്കേതികവിദ്യയുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഇ-ഓട്ടോയാണ് പിയാജിയോ ആപ്പെ ഇ-സിറ്റി. കേരളത്തില്‍ ഇത് 1.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ലഭ്യമാണ്.
MOST READ: വിടപറയാൻ ഒരുങ്ങി എക്സെന്റ്; വെബ്സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ഏറ്റവും പുതിയ വികസനത്തെക്കുറിച്ച് പിയാജിയോ വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാലിന്ദ് കപൂര്‍ പറഞ്ഞയുന്നതിങ്ങനെ; ''തിരുവനന്തപുരം, കോഴിക്കോട് മാര്‍ക്കറ്റ് എന്നിവയ്ക്കായി ഡീപ് ഇ-സിറ്റി ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

ഇലക്ട്രിക് ഓട്ടോകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും മികച്ച അനുഭവം നല്‍കാനും ഓട്ടോ ഡ്രൈവര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഇലക്ട്രിക് ഓട്ടോകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
MOST READ: അടിമുടി മാറ്റങ്ങളുമായി ഹ്യുണ്ടായി ട്യൂസോണ്‍; ആദ്യ ഡ്രൈവ് റിവ്യൂ

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഇ-സിറ്റി കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ സമാരംഭത്തോടെ ഞങ്ങളുടെ ബ്രാന്‍ഡ് സാന്നിധ്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സാധിക്കുമെന്നും മാലിന്ദ് കപൂര്‍ പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമല്ല കേരളത്തിലുടനീളം അധികം വൈകാതെ ആപ്പെ ഇ-സിറ്റി വില്‍പ്പനയ്ക്കെത്തിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലുള്ള ആപ്പെ മോഡലുകള്‍ക്ക് സമാനമായി പാസഞ്ചര്‍, ചരക്ക് വാഹന നിരയിലേക്ക് തന്നെയാകും ഇലക്ട്രിക് ഓട്ടോയും പുറത്തിറങ്ങിയിരിക്കുന്നത്.
MOST READ: മാഗ്നൈറ്റിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തി നിസാന്‍; വീഡിയോ

4.7kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 70-80 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററി ടെക്നോളജിയില്‍ ഇന്ത്യയില്‍ എത്തുന്ന ആദ്യം ഇലക്ട്രിക് ഓട്ടോ കൂടിയാണ് പിയാജിയോ ആപ്പെ ഇലക്ട്രിക്.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഹനത്തിന് ലഭിക്കും. ശ്രേണിയില്‍ ഇത് ആദ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജ്, ഡ്രൈവ് മോഡുകള്‍, സര്‍വ്വീസ് അലേര്‍ട്ട്, തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്നു ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: CR-V സ്പെഷ്യൽ എഡിഷൻ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട; വില 29.50 ലക്ഷം രൂപ

ഈ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബാറ്ററി സ്റ്റേഷനുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിയാജിയോ ആരംഭിക്കും.

ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനായി സണ്‍ മൊബിലിറ്റിയുമായി സഹകരിച്ച് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ആപ്ലിക്കേഷന്‍ എത്തുന്നതേടെ ഉപഭോക്താക്കള്‍ക്ക് ബാറ്ററി ചാര്‍ജ്, റീചാര്‍ജ്, ബാറ്ററി മാറ്റി സ്ഥാപിക്കുന്ന സ്ഥലം, എന്നിങ്ങനെയുള്ള വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും.