പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) രാജ്യത്ത് നെറ്റ്‌വര്‍ക്ക് ശൃംഖല വര്‍ധിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ഇതിന്റെ ഭാഗമായി കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയിലെ നെറ്റ്‌വര്‍ക്കിലേക്ക് ചേര്‍ത്തതായി കമ്പനി പ്രഖ്യാപിച്ചു. ഇതില്‍ ഇരുചക്ര, ത്രീ-വീലര്‍ ഷോറൂമുകളും ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കായി സൃഷ്ടിച്ച കമ്പനിയുടെ പ്രത്യേക കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

നിലവില്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 725-ലധികം വാഹന ഡീലര്‍ഷിപ്പുകളും 1,100-ലധികം ടച്ച് പോയിന്റുകളും ബ്രാന്‍ഡിനുണ്ട്. ഇതിനുപുറമെ വിപണന വിഭാഗത്തെ പരിപാലിക്കുന്നതിനായി വിതരണക്കാരുടെയും ചില്ലറ വ്യാപാരികളുടെയും ശക്തമായ ശൃംഖലയുമുണ്ടെന്ന് കമ്പനി പറയുന്നു.

MOST READ: റോയൽ എൻഫീൽഡിന്റെ കളികൾ ഇനി സിംഗപ്പൂരിലും; രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇന്ത്യൻ നിർമ്മാതാക്കൾ

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

''തങ്ങള്‍ക്ക് ധാരാളം ഉല്‍പ്പന്നങ്ങളും എഞ്ചിനുകളും ഉണ്ട്, മാത്രമല്ല ഉപഭോക്തൃ ആവശ്യങ്ങളും അനുയോജ്യതയും അടിസ്ഥാനമാക്കി ആവശ്യമായവ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് നെറ്റ്‌വര്‍ക്ക് വിപുലീകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ഈ ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ഞങ്ങള്‍, ഞങ്ങളുടെ പരിധി വിപുലീകരിക്കുന്നു. ഈ 100 ഡീലര്‍ഷിപ്പുകള്‍ ചേര്‍ക്കുന്നത് ഈ പദ്ധതിയുടെ ഒരു ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

MOST READ: ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ഈ വര്‍ഷം, ഇരുചക്ര വാഹന വിഭാഗത്തില്‍, പിയാജിയോ ഇതിനകം തന്നെ അപ്രീലിയ SXR160 സ്‌കൂട്ടറിനെ ഇരുചക്ര വാഹന ലൈനപ്പിലേക്ക് ചേര്‍ത്തു, നിലവില്‍ ചെറിയ പതിപ്പായ SXR125 ഉം ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ത്രീ-വീലര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം തുടക്കത്തില്‍, സ്ഥിരമായ ബാറ്ററികളുള്ള രണ്ട് പുതിയ ഇലക്ട്രിക് ത്രീ-വീലറുകള്‍ കമ്പനി പുറത്തിറക്കി.

MOST READ: അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

ചരക്ക് വിഭാഗത്തില്‍ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് ത്രീ വീലറായിരുന്നു ഇവയില്‍ ഒന്ന്. മഹാമാരി ഉണ്ടായിരുന്നിട്ടും, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ നിക്ഷേപം തുടരുകയാണെന്നും ഓരോ പാദത്തിലും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത് തുടരുകയാണെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

'പിയാജിയോയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലും ടൂ വീലര്‍, ത്രീ വീലര്‍ വിഭാഗങ്ങളിലെ തങ്ങളുടെ വിവിധ ബ്രാന്‍ഡുകളോട് ഉപഭോക്തൃ മുന്‍ഗണന വികസിപ്പിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഗ്രാഫി കൂട്ടിച്ചേര്‍ത്തു.

MOST READ: പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; GT5 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് വൈറ്റ് കാര്‍ബണ്‍

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഈ നാളുകളില്‍ ഉണ്ടായിരുന്നിട്ടും, നെറ്റ്‌വര്‍ക്ക് ശൃംഖല വിപുലീകരിച്ചു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉടനീളം സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2021-ന്റെ ആദ്യ പാദത്തില്‍ പിയാജിയോ ടൂ വീലര്‍ വിഭാഗത്തില്‍ 90 ശതമാനം വളര്‍ച്ച കൈവരിച്ചതായി കമ്പനി പറയുന്നു.

പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി പിയാജിയോ; 100 ദിവസത്തിനുള്ളില്‍ ആരംഭിച്ചത് 100 ഡീലര്‍ഷിപ്പുകള്‍

എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഈ സെഗ്മെന്റിന്റെ മാന്ദ്യം, ബിഎസ് VI മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, തീര്‍ച്ചയായും ഈ പാദത്തിന്റെ അവസാനത്തില്‍ ഏര്‍പ്പെടുത്തിയ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ തുടങ്ങി നിരവധി പരിമിതികളുണ്ടായിരുന്നുവെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Piaggio Introduced 100 Dealerships In 100 Days, Find Here All Details. Read in Malayalam.
Story first published: Wednesday, May 12, 2021, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X