ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ഏതാനും ആഴ്ചകൾക്ക് മുമ്പ് വാണിജ്യ വാഹന നിരയിലേക്ക് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ഓട്ടോയെ പിയാജിയോ രാജ്യത്ത് അവതരിപ്പിച്ചു. ആപ്പെ ഇലക്ട്രിക് എന്നറിയപ്പെടുന്ന വാഹനം യാത്രാ, കാർഗോ പതിപ്പുകളിലാണ് വിപണിയിൽ എത്തുന്നത്.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ഇന്ത്യയില്‍ പിയാജിയോയുടെ ആദ്യ ഇലക്ട്രിക്ക് വാണിജ്യ വാഹനമാണിത്. 1.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്ന ഇലക്ട്രിക് പിയാജിയോ ആപ്പെ ഇ-സിറ്റി ഇന്ത്യൻ വിപണിയിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് ത്രീ വീലറാണ്.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ഇപ്പോൾ കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പുതിയ ടെലിവിഷൻ പരസ്യ വീഡിയോ പുറത്തിറക്കി. 4.7 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് പുതിയ ഓട്ടോയ്ക്ക് കരുത്തേകുന്നത്. പൂർണ ചാർജിൽ 70 മുതൽ 80 കിലോമീറ്റർ വരെ മൈലേജാണ് പിയാജിയോ ആപ്പെ ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നത്. മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന ബാറ്ററി സൺ മൊബിലിറ്റിയിൽ നിന്നാണ് കമ്പനി ലഭ്യമാക്കുന്നത്.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ഇതോടൊപ്പം ഒരു ക്വിക്ക് ഇന്റർചേഞ്ച് സ്റ്റേഷൻ നെറ്റ്‌വർക്കും പിയാജിയോ സജ്ജമാക്കുന്നു. ഇതിലൂടെ ഉടമകൾക്ക് മിനിറ്റുകൾക്കുള്ളിൽ ബാറ്ററി മാറ്റി സ്ഥാപിക്കാൻ സാധിക്കും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഡീപ് ഇലക്ട്രിക്കിന്റെ സവിശേഷതയാണ്. ഒരു പ്രത്യേക സ്മാർട്ട്‌ഫോൺ അപ്ലിക്കേഷൻ വഴി ഉടമകൾക്ക് അടുത്തുള്ള സ്വാപ്പ് സ്റ്റേഷന്റെ ലൊക്കേഷനും ബാറ്ററി നിലയും പരിശോധിക്കാൻ കഴിയും.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

സെഗ്‌മെന്റിലെ ആദ്യത്തെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, തത്സമയ ബാറ്ററി മോണിറ്റർ, ഡ്രൈവ് മോഡുകൾ, സർവീസ് ഓർമ്മപ്പെടുത്തൽ, ഇക്കോ മോഡ് എന്നിവ പുതിയ പിയാജിയോ ആപ്പെ ഇലക്ട്രിക് ത്രീ-വീലറിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ഇന്ത്യൻ വാഹന വ്യവസായത്തിലെ ഇരുചക്ര, മുചക്ര മേഖലകൾ ഒരു ഇലക്ട്രിക്ക് വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത്. മത്സരാധിഷ്ഠിത ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്നതിനായി പുതിയ ഡീപ് ഇലക്ട്രിക് ശ്രേണി ഒട്ടേറെ സവിശേഷതകൾ വാഗ്ദാനം ചെയ്യാൻ ശ്രമിക്കും.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

പിയാജിയോ ആപ്പെ ഇ-സിറ്റി മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ ‘സൂപ്പർ വാറന്റി' ആണ് ഓട്ടോറിക്ഷയോടൊപ്പം നൽകുന്നത്. കൂടാതെ മൂന്ന് വർഷത്തേക്ക് സൗജന്യ ഷെഡ്യൂൾ ചെയ്ത സർവീസുകൾക്കൊപ്പം ഒരു ആമുഖ ഓഫർ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് മൂന്നുവർഷത്തെ എഎംസി (വാർഷിക പരിപാലന കരാർ) പാക്കേജ് 3,000 രൂപയ്ക്ക് ലഭിക്കും.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

നിലവില്‍ 29 ലക്ഷം ഉപഭോക്താക്കളാണ് പിയാജിയോ ആപ്പെയ്ക്ക് ഉള്ളത്. പുതിയ ഡീപ് ഇലക്ട്രിക് ശ്രേണിയും അതിന്റെ കീഴിലുള്ള ഇ-സിറ്റിയും ഇന്ത്യയിലെ ഇലക്ട്രിക് വിപ്ലവത്തിന് വഴിയൊരുക്കുമെന്നും പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

സൺ മൊബിലിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതിയ മാറ്റാവുന്നതും സ്ഥിരവുമായ ബാറ്ററി സാങ്കേതികവിദ്യ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ "നൂതനവും മികച്ചതും അതുല്യവുമായ" ഉടമസ്ഥാവകാശ അനുഭവത്തിന് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ആപ്പെ ഇ-സിറ്റി; അറിയാം കൂടുതൽ

ത്രീ-വീലർ വിഭാഗത്തിൽ ഇലക്ട്രിക് വാഹനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചക്ക് അടിത്തറയേകുമെന്ന് ഇറ്റാലിയൻ വാഹന നിർമാതാക്കൾക്ക് ഉറപ്പുണ്ട്. ഇന്ത്യൻ ഇവി വിഭാഗം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ വരും ദിവസങ്ങളിൽ ഇതിന് വലിയ മാറ്റമുണ്ടായേക്കും.

Most Read Articles

Malayalam
English summary
Piaggio Ape electric rickshaw, more to know. Read in Malayalam
Story first published: Saturday, February 22, 2020, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X