രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ നൂറിലേറെ കാറുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഷ്ഹാദാര ജില്ലയില്‍ വച്ചാണ് സില്‍വര്‍ നിറമുള്ള മാരുതി ബ്രെസ്സയില്‍ കടന്നു കളയാന്‍ ശ്രമിച്ച കുനാലിനെയും അടുത്ത സഹായി ഷാഹിദിനെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ആക്ഷന്‍ സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു കുനാലിന്റെയും സഹായിയുടെയും പ്രതികരണമെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് വാഹനങ്ങളാല്‍ ചുറ്റപ്പെട്ടെങ്കിലും ഒരു തരത്തിലും കീഴടങ്ങാന്‍ തയ്യാറാവാതിരുന്ന കുനാല്‍ കാര്‍ പുറകോട്ടെടുത്തപ്പോള്‍ മറ്റൊരു പൊലീസ് വാഹനത്തില്‍ ഇടിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

ശേഷം ഇരുമ്പ് വടിയുമായി കാറിന് പുറത്തെത്തിയ കുനാല്‍ മൂന്ന് പൊലീസുകാരെ പരിക്കേല്‍പ്പിച്ചു. കൂടാതെ ഒരു പിസ്റ്റള്‍ പുറത്തെടുത്ത് പൊലീസുകാരെ ഇയാള്‍ ഭീഷണപ്പെടുത്തുകയും ചെയ്‌തെന്ന് സബ് ഇന്‍സ്‌പെക്ടര്‍ റോഹ്താഷ് പറയുന്നു.

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

എന്നാല്‍, ഭാഗ്യവശാല്‍ ഇതൊരു കളിത്തോക്കായിരുന്നെന്നും ശേഷം പൊലീസ് ഇവരെ കീഴ്‌പ്പെടുത്തുകയും ചെയ്‌തെന്നും ഇദ്ദേഹം പറഞ്ഞു. വളരെ വലിയ ക്രിമിനല്‍ പശ്ചാത്തലമാണ് കുനാലിനുള്ളതെന്ന് ഷാഹ്ദാര DCP മേഘ്‌ന യാദവ് പറഞ്ഞു.

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

രാത്രി കാലങ്ങളില്‍ കാര്‍ മോഷ്ടിക്കുന്ന ഇയാള്‍ക്കെതിരെ 21 കേസുകളുണ്ടെന്നും അധികൃതര്‍ അറിയുക്കുന്നു. പ്ലാസ്റ്റിക്ക് ചെയ്ത് രൂപം മാറ്റി പേരും മേല്‍വിലാസവും തിരുത്തിയതിനുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

നിരവധി അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ നിലവില്‍ ഭൂത്‌നാഥ് എന്നാണ് അറിയപ്പെടുന്നത്. വെറും അഞ്ച് മിനുട്ടുകള്‍ കൊണ്ട് കുനാലൊരു കാര്‍ മോഷ്ടിക്കുമെന്ന് പൊലീസ് പറയുന്നു. കറുത്ത മുഖംമൂടിയും ഗ്ലൗസുകളും ധരിച്ചാണ് ഇയാള്‍ കാര്‍ മോഷണത്തിനിറങ്ങുക.

Most Read:ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

ലോക്കിംഗ് സംവിധാനങ്ങള്‍ പരാജയപ്പെടുത്താനായി ശക്തിയായ മാഗ്നെറ്റുകളാണത്രെ ഇയാള്‍ ഉപയോഗിക്കുക. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാനായി കൂറ്റന്‍ ഇരുമ്പ് ദണ്ഡുകളും ഇയാള്‍ കൈയ്യില്‍ കരുതും.

Most Read:2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

രണ്ട് ദശകങ്ങളിലായി 100 കാറുകള്‍ മോഷ്ടിച്ച കള്ളന്മാരെ പിടികൂടി പൊലീസ്

എങ്ങനെ കാര്‍ മോഷ്ടിക്കാം എന്ന് കാണിച്ച് തരുന്ന വീഡിയോ പോലും ഇയാള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അറസ്റ്റ് ചെയ്ത ഇയാളെ ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് അധികൃതര്‍ കൊണ്ട് പോയത്. ശേഷം ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Source: Indianexpress

Most Read Articles

Malayalam
English summary
Delhi Police Caught Thieves Who stole 100 cars over last two decades: Read In Malayalam
Story first published: Thursday, May 16, 2019, 20:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X