പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ലോകത്തിലേറ്റവും അപകടകരമായ റോഡുകളിലൊന്നായാണ് ഇന്ത്യന്‍ റോഡുകളെ കണക്കാക്കുന്നത്. ട്രാഫിക്ക് നിയമം പാലിക്കാതിരിക്കുക, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ദിനംപ്രതി ഒട്ടനവധി അപകടങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് അമിതവേഗം. രാജ്യത്ത് അമിതവേഗം കാരണമുണ്ടാവുന്ന അപകടങ്ങളില്‍പ്പെടുന്നവരില്‍ മിക്കവരും മാരക പരിക്കിനോ അല്ലെങ്കില്‍ മരണത്തിനോ വരെ കീഴ്‌പ്പെടുന്നുണ്ട്.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

റോഡുകളില്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നവരെ കുടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക്ക് പൊലീസ് വകുപ്പുകള്‍ സ്പീഡ് ട്രാപ്പ് ക്യാമറകള്‍, റഡാറുകള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത് ഗുജറാത്തില്‍ നിന്നാണ്.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി ഹൈ-ടെക് ലേസര്‍ ഗണ്ണുകളാണിവര്‍ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ വേഗം ഹൈ-ടെക് ലേസര്‍ ഗണ്ണിലൂടെ പൊലീസിന് അറിയാന്‍ സാധിക്കും.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഹൈ-ടെക് ലേസര്‍ ഗണ്‍ സംവിധാനമുള്ള ഇന്ത്യയിലെ ഏക ട്രാഫിക്ക് പൊലീസ് വകുപ്പ് ഗുജറാത്തിലേതാവാനാണ് സാധ്യത. 39 യൂണിറ്റ് ഹൈ-ടെക് ലേസര്‍ ഗണ്ണുകള്‍ സര്‍ക്കാര്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഓരോ യൂണിറ്റിനും പത്ത് ലക്ഷം രൂപ വീതമാണ് വില. ഏകദേശം 3.9 കോടി രൂപയോളമാണ് 39 യൂണിറ്റ് ഹൈ-ടെക് ലേസര്‍ ഗണ്ണുകള്‍ വാങ്ങാനായി സര്‍ക്കാര്‍ മുടക്കിയ തുക. റഡാര്‍ അടിസ്ഥാനമായുള്ള സ്പീഡ് ഗണ്ണുകളെക്കാള്‍ അഡ്വാന്‍സ്ഡ് ആണിവ.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഒരു ട്രൈപോഡിന്റെ സഹായമില്ലാതെ കൈകള്‍ കൊണ്ട് ഇവ നിയന്ത്രിക്കാമെന്നതാണ് മുഖ്യ പ്രത്യേകത. നിലവില്‍ മിക്ക വാഹനങ്ങളുടെയും പുറക് വശത്ത് ട്രൈ പോഡില്‍ ഘടപ്പിച്ചിട്ടുള്ള ഇപകരണമാണ് അമിതവേഗം കണ്ടുപിടിക്കാനായി ഉപയോഗിക്കുന്നത്.

Most Read: പോളോ, അമിയോ, വെന്‍റോ കാറുകളുടെ ലോകകപ്പ് എ‍‍‍‍‍‍‍‍‍‍‍ഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ലേസര്‍ ഗണ്ണുകളുടെ മറ്റൊരു പ്രത്യേകത ദൂരപരിധിയാണ്. റഡാര്‍ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ വാഹനങ്ങളിലെ അമിതവേഗം കണ്ടുപിടിക്കുമ്പോള്‍, ഇവ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഉപയോഗിക്കാം.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

കൂടാതെ വളരെയധികം കൃത്യതയുണ്ട് എന്നതും ലേസര്‍ ഉപകരണത്തിന്റെ സവിശേഷതയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ വാങ്ങിയ ഹൈ-ടെക് ലേസര്‍ ഗണ്ണുകളില്‍ അഞ്ചെണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.

Most Read: ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഇവ അഹമ്മദാബാദ് പൊലീസിനായിരിക്കും നല്‍കുക. വരും നാളുകളില്‍ മറ്റു ജില്ലകളിലെ പൊലീസ് സേനകള്‍ക്കും ഇവയെത്തിക്കുമെന്നും അധികാരികള്‍ അറിയിച്ചിട്ടുണ്ട്. ഹൈ-ടെക് ലേസര്‍ ഗണ്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതാണ്.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഇതിനാല്‍, വാഹനത്തിന്റെ ചിത്രത്തോട് കൂടി ഇലക്ട്രോണിക്ക് ചലാന്‍ വാഹന ഉടമയ്ക്ക് അയയ്ക്കാനും ഈ ഉപകരണത്താല്‍ കഴിയും. മാത്രമല്ല, ഉടനടി ചലാന്‍ പ്രിന്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. അമിതവേഗത്തില്‍ പോവുന്ന വാഹനങ്ങളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ലേസര്‍ ഗണ്ണിനാവും.

പുതിയ ലേസർ മെഷീനുമായി പൊലീസ്, ഇനി കിലോമീറ്ററുകൾ അകലത്താണെങ്കിലും അമിതവേഗം പിടിക്കപ്പെടും

ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസുകളും ഒരുക്കിയിരുന്നു. ഇരൂനൂറിലധികം പൊലീസുകാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പുതിയ ലേസര്‍ ഗണ്‍ സംവിധാനം ഉടന്‍ തന്നെ പൊലീസ് നിരയില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Most Read Articles

Malayalam
English summary
Gujarat Police Gets New Laser speed Guns For Detecting Overspeeding Vehicles. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X