Just In
- 1 hr ago
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- 1 hr ago
അത്യാധുനിക ലൈഫ്സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
- 2 hrs ago
കൊവിഡ്-19 വാക്സിന് ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം
- 4 hrs ago
മോട്ടോ ഗുസിക്ക് പറയാനുള്ളത് 100 വർഷത്തെ ചരിത്രം; പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ വിപണിയിൽ
Don't Miss
- Movies
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- News
സിഎജിക്കെതിരെ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കം; വി മുരളീധരന്
- Finance
ക്ലേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡ് തിരിച്ചുവരവിന്റെ പാതയിൽ; നാലരമാസം കൊണ്ട് വിറ്റുവരവ് 13.5 കോടി
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Sports
അര്‍ധരാത്രി കോലിയുടെ മെസേജ്, 'മിഷന് മെല്‍ബണില്‍' പങ്കുചേര്‍ന്നു!- ബൗളിങ് കോച്ച് പറയുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും
ഗതാഗതത്തിനായുള്ള നിയമങ്ങളും ചട്ടങ്ങളും രാജ്യത്ത് അനുദിനം കൂടുതൽ കർശനമായിക്കൊണ്ടിരിക്കുകയാണ്.

നിരവധി ഡീസൽ എഞ്ചിനുകൾ നിർത്തലാക്കുന്നതിലേക്ക് നയിച്ച വളരെയധികം കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പോലെ, PUC അല്ലെങ്കിൽ പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.

നിരവധി ആളുകൾ തങ്ങളുടെ വാഹനത്തിന്റെ രേഖകൾ ഗൗരവമായി എടുക്കുന്നില്ല. PUC -യും ഇൻഷുറൻസും പോലുള്ളവ അവർ കൃത്യസമയത്ത് പുതുക്കാറില്ല. 2021 ജനുവരി മുതൽ സർക്കാരിന് ഇവ കർശനമായി പരിശോധിക്കാൻ ഒരുങ്ങുകയാണ്.
MOST READ: 20 ലക്ഷത്തിലധികം മുത്തുകളാൽ VOCHOL ശൈലിയിൽ അണിഞ്ഞൊരുങ്ങി ഫോക്സ്വാഗൺ ബീറ്റിൽ

PUC സംവിധാനം ഓൺലൈൻ സിസ്റ്റങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശങ്ങൾ ആരാഞ്ഞതായി നവംബർ 27 -ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.

ഈ പ്രക്രിയ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിന് രണ്ട് മാസമെടുക്കും. അതിനാൽ, ഇത് 2021 ജനുവരി മുതലാവും പ്രാബല്യത്തിൽ വരുന്നത്.
MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

പുതിയ സിസ്റ്റത്തിലൂടെ, വാഹനയുടമയുടെ എല്ലാ വിവരങ്ങളും ഒരു മോട്ടോർ വെഹിക്കിൾ ഡാറ്റാബേസിലേക്ക് ലിങ്കുചെയ്തിരിക്കുന്ന സെർവറുകളിലേക്ക് അപ്ലോഡുചെയ്യും.

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ ആളുകൾക്ക് തങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരാൻ സാധിക്കില്ല. ആളുകൾ അവരുടെ മൊബൈൽ നമ്പറുകൾ PUC സെന്ററിലെ എക്സിക്യൂട്ടീവുമായി പങ്കിടേണ്ടതാണ്, അത് ഫോൺ നമ്പറിലേക്ക് OTP അല്ലെങ്കിൽ വൺടൈം പാസ്വേഡ് അയയ്ക്കും. ഒരിക്കൽ, OTP സിസ്റ്റം ശരിയാണെന്ന് കണ്ടെത്തിയാൽ, ഒരു ഫോം സൃഷ്ടിക്കാൻ സിസ്റ്റം അനുവദിക്കുന്നു.
MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

ഒരു നിശ്ചിത സമയത്തിനുള്ളിൽ PUC പുതുക്കുന്നത് നിർബന്ധമാക്കും. വാഹനത്തിന്റെ ഉടമയ്ക്ക് PUC പുതുക്കാൻ ഏഴു ദിവസത്തെ സമയം നൽകും. ഉടമ സാധുവായ ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടാൽ, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിടിച്ചെടുക്കും.

കൂടാതെ, വാഹനങ്ങൾ അധിക പുക പുറപ്പെടുവിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ ആവശ്യപ്പെടാം. വാണിജ്യ വാഹനങ്ങളുടെ ഉടമകൾക്കും ഇത് ബാധകമാണ്.

ഈ നടപടികളെല്ലാം AQI അല്ലെങ്കിൽ എയർ ക്വാളിറ്റി ഇൻഡക്സാണ് നിയന്ത്രിക്കുന്ന്. ചുരുങ്ങിയ സമയത്തിനുള്ളിൽ വായു മലിനീകരണം ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അളക്കുന്നതിനുള്ള ഒരു സൂചികയാണ് എയർ ക്വാളിറ്റി ഇൻഡക്സ്.

ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് ശനിയാഴ്ച മുതൽ മോശം വിഭാഗത്തിലാണ്. ഡൽഹിയുടെ 24 മണിക്കൂർ ശരാശരി AQI 231 ആയിരുന്നു.