പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ഇന്ത്യൻ വാഹന വിപണി എന്നത് വളരെയധികം കഠിനമായ മത്സരം നടക്കുന്ന ഇടമാണ്. മാർക്കറ്റ് ഡൈനാമിക്സ് മാറുമ്പോൾ ചില മോഡലുകൾ മങ്ങുമ്പോൾ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഒരു പുതിയ വാഹനം വിപണിയിൽ പ്രവേശിക്കുന്നു. ഒരു കാലത്ത് വളരെ ജനപ്രിയമായിരുന്ന എന്നാൽ ഇപ്പോൾ ഒരു ഓർമ്മ മാത്രമാവുകയും, കാലക്രമേണ തിരശീലയ്ക്ക് പിന്നിലേക്ക് മാഞ്ഞുപോയതുമായ അത്തരം അഞ്ച് ജനപ്രിയ കാറുകൾ ഇതാ.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ടൊയോട്ട കൊറോള ആൾട്ടിസ്

"കൊറോള" ബാഡ്ജിംഗ് എല്ലായ്പ്പോഴും ടൊയോട്ടയ്ക്ക് പ്രത്യേകമാണ്. 2003 മുതൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സി സെഗ്മെന്റ് കാറുകളിലൊന്നായ കൊറോള സെഡാൻ 2010-ൽ അൾട്ടിസ് സഫിക്സ് ഘടിപ്പിച്ച് അതിന്റെ 10-ാം തലമുറയിൽ എത്തി. ഈ പുതിയ കൊറോള ആൾട്ടിസ് അക്കാലത്തെ ഏറ്റവും മികച്ച സി സെഗ്മെന്റ് സെഡാനുകളിൽ ഒന്നായിരുന്നു.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ബിൽഡ് ക്വാളിറ്റി, CVT ഓട്ടോമാറ്റിക്, മതിയായ സുരക്ഷ, ധാരാളം ഫീച്ചറുകൾ എന്നിവയ്ക്ക് വൻ ജനപ്രീതി ലഭിച്ചിരുന്നു. പ്രീമിയം സെഡാൻ ഉപഭോക്താക്കൾക്കിടയിൽ ഈ വാഹനം വളരെ പ്രചാരത്തിലായിരുന്നു. എന്നിരുന്നാലും, വിപണി വളർന്നപ്പോൾ, പ്രീമിയം C-സെഗ്മെന്റ് സെഡാനുകളുടെ ആവശ്യം കുറഞ്ഞു, അത് 2020 ൽ കൊറോള ആൾട്ടിസ് നിർത്തലാക്കുന്നതിലേക്ക് നയിച്ചു.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ഹോണ്ട BR-V

2015 -ലാണ് ആദ്യമായി ഹോണ്ടയിൽ നിന്നുള്ള ഈ ക്രോസ്ഓവർ എസ്‌യുവി/എം‌പി‌വി വിപണിയിൽ എത്തിയത്. ഉയർന്ന ശേഷിയുള്ള രണ്ട് എഞ്ചിനുകളാണ് വാഹനം വാഗ്ദാനം ചെയ്തത്. 1.5 ലിറ്റർ iVTEC, iDTEC യൂണിറ്റുകളാണ് ഹോണ്ട ഈ മോഡലിന് നൽകിയിരുന്നത്. BR-V അതിന്റെ ആദ്യ ദിവസങ്ങളിൽ വളരെ ഹിറ്റായിരുന്നു, അതിന്റെ മൊത്തത്തിലുള്ള ലുക്ക്, ഉയർന്ന പ്രായോഗികത, മികച്ച ഡീസൽ കാര്യക്ഷമത എന്നിവയായിരുന്നു ഈ ഹൈപ്പിന്റെ പ്രധാന കാരണം.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

കാലക്രമേണ, BR-V -യുടെ ഡിമാൻഡ് ക്രമേണ കുറഞ്ഞു, അത് വാഹനത്തിന്റെ പ്രാരംഭ വിജയം പോലെ പെട്ടെന്നായിരുന്നു. 2020 -ൽ, ലോഞ്ചിന് അഞ്ച് വർഷത്തിനുശേഷം, ഹോണ്ട BR-V -യെ പിൻവലിച്ചു.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ഹോണ്ട അക്കോർഡ്

ഇന്ത്യൻ വിപണിയിലെത്തിയ ഏറ്റവും മികച്ച പ്രീമിയം സെഡാനുകളിൽ ഒന്നായിരിക്കാം ഹോണ്ട അക്കോർഡ്, 2001 മുതൽ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നായിരുന്നു ഇത്. 2004-ൽ വാഹനത്തിന്റെ രണ്ടാം തലമുറ വേഗത്തിൽ എത്തിയിരുന്നു, അതിനുശേഷം അക്കോർഡ് ഇന്ത്യയിലെ ആഡംബര സെഡാനുകളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി മാറി. ഇന്ത്യക്കാർക്ക് 3.0 ലിറ്റർ V6 -ന്റെ രുചി നൽകിയ മോഡലും ഇതാണ്.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

വർഷങ്ങൾ കടന്നുപോയപ്പോൾ, 2008 -ൽ V6 പവർഡ് മൂന്നാം തലമുറ കമ്പനി കൊണ്ടുവന്നതോടെ അക്കോർഡിന്റെ ജനപ്രീതി വർധിച്ചു, തുടർന്ന് 2016 -ൽ ഒരു ഹൈബ്രിഡ് മോഡലും കമ്പനി അവതരിപ്പിച്ചു. എന്നിരുന്നാലും, ബിഎസ് VI മാനദണ്ഡങ്ങൾ പ്രാബല്യത്തിലേക്ക് അടുത്തപ്പോൾ, അക്കോർഡിന്റെ ഡിമാൻഡിന് വൻ തിരിച്ചടിയായി, അവസാനം 2020 -ൽ വാഹനം ഇന്ത്യൻ വിപണിയോട് വിട പറഞ്ഞു.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ഫോർഡ് ഇക്കോസ്പോർട്ട്

കോംപാക്ട് എസ്‌യുവി സെഗ്‌മെന്റ് ആരംഭിച്ച മോഡലായ ഫോർഡ് ഇക്കോസ്‌പോർട്ട് വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ്. വിപണിയിലെ ഏറ്റവും ബാലൻസ്ഡായ കോംപാക്ട് എസ്‌യുവിയും ഇത് തന്നെ. 2013 -ൽ ആരംഭിച്ചതിനുശേഷം, ഇക്കോസ്പോർട്ട് അതിന്റെ പാരമ്പര്യത്തിലുടനീളം മികച്ച പ്രകടനവും മികച്ച ഡ്രൈവിബിലിറ്റിയും ഒരു പെപ്പി പവർട്രെയിനും നൽകി.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

അവാർഡ് നേടിയ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എഞ്ചിൻ ഇപ്പോഴും ഇന്ത്യയിൽ ഫോർഡ് വാഗ്ദാനം ചെയ്തതിൽ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണിത്. എന്നാൽ എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും എന്ന പോലെ, ഫോർഡ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതിനാൽ ഇക്കോസ്പോർട്ട് ഇന്ത്യയോട് വിട പറഞ്ഞു.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

ഫോർഡ് എൻഡവർ

ഫോർഡ് ഇന്ത്യൻ വിപണിയിൽ നിന്ന് വിടപറഞ്ഞപ്പോൾ, എൻഡവറും ഇപ്പോൾ ഒരു ഐക്കണായി മാറി. 2003 -ൽ ആദ്യമായി അവതരിപ്പിച്ച അമേരിക്കൻ ഓട്ടോ ഭീമന്റെ എസ്‌യുവി ഇന്ത്യയിൽ ഉപഭോക്തൃ വികാരങ്ങളുടെ പരിണാമം കൊണ്ടുവന്നു. പരമാവധി പ്രായോഗികതയും മികച്ച കരുത്തും മുഴുവൻ കുടുംബത്തിനും സുഖപ്രദമായ യാത്രയും വാഗ്ദാനം ചെയ്യുന്ന എൻഡവർ പോലുള്ള ഗണ്യമായ എസ്‌യുവികളിൽ പെട്ടെന്ന് ആളുകൾക്ക് താൽപ്പര്യമുണ്ടായി.

പ്രൗഢമായ അരങ്ങേറ്റത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് മൺമറഞ്ഞ് പോയ കാറുകൾ

18 വർഷത്തിലേറെയായി, എൻഡവർ ജനങ്ങളെ ആകർഷിച്ചു, ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകാൻ ഫോർഡ് തീരുമാനിച്ചതിനാൽ എൻഡവറിന്റെ ദശകങ്ങൾ നീണ്ട പാരമ്പര്യത്തിന് അവസാനമുണ്ടായി.

Most Read Articles

Malayalam
English summary
Popular car models that faded from indian market
Story first published: Saturday, October 16, 2021, 23:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X