87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ് — സംഭവം വൈറൽ

By Staff

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കയെന്‍. ജര്‍മ്മന്‍ വശ്യസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്നു കയെന്‍ എസ്‌യുവിയെ കണ്ണുനിറയെ കണ്ടാസ്വദിക്കുംമുമ്പെ ഇടിത്തീപോലെ അക്കാര്യം ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടു. കാറിലുള്ള പോര്‍ഷ എന്നെഴുത്തില്‍ അക്ഷരത്തെറ്റ്! പോര്‍ഷെയ്ക്കു സംഭവിച്ച 'കൈപ്പിഴ' ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ഓസ്‌ട്രേലിയയിലാണ് സംഭവം. മെല്‍ബണ്‍ നഗരത്തില്‍ സിഗ്നല്‍ കാത്തുകിടക്കവെ കയെന് പിന്നില്‍ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് പോര്‍ഷയിലെ അക്ഷരത്തെറ്റ് ആദ്യം കണ്ടുപിടിച്ചത്.

Most Read: ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

മുന്നില്‍ നിര്‍ത്തിയിട്ട കയെന് പിറകില്‍ ഡ്രൈവര്‍ കണ്ടത് 'Porshce' എന്ന കമ്പനി പേര്. തനിക്കു തെറ്റിയതാകാം. 'Porsche' എന്നല്ലേ വേണ്ടതെന്നു കൗതുകം തോന്നി സൂക്ഷിച്ചു നോക്കിയപ്പോഴാണ് അക്ഷരത്തെറ്റു ശ്രദ്ധയില്‍പ്പെട്ടത്.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

പിന്നെ വൈകിയില്ല, ജര്‍മ്മന്‍ ആഢംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളുടെ കൈപ്പിഴ കൈയ്യോടെ തന്നെ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അക്ഷരത്തെറ്റുള്ള പോര്‍ഷ കയെന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചാരം നേടാന്‍ ഏറെ സമയം വേണ്ടിവന്നില്ല.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ലോകത്തിന്റെ നാനാഭാഗത്തുനിന്നും പോര്‍ഷയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായെത്തി. കമ്പനിയുടെ പേരില്‍ അക്ഷരപിശകു കയറിക്കൂടിയത് ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നു വാഹന പ്രേമികള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെടുകയാണ്.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

എന്തായാലും ചിത്രം കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നു കണ്ടപക്ഷം പ്രതികരണവുമായി പോര്‍ഷ ഓസ്‌ട്രേലിയ എത്തി. തെറ്റു തങ്ങളുടെ ഭാഗത്തു നിന്നല്ലെന്നു പോര്‍ഷ വ്യക്തമാക്കി.

Most Read: ധീരജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് ഒരു 'മാരുതി 800 ബൈക്ക്'

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ബാഡ്ജില്‍ നിര്‍മ്മാണപ്പിഴവു സംഭവിച്ചിട്ടില്ല. കണിശമായ പരിശോധനകള്‍ക്കു ശേഷമാണ് ഓരോ പോര്‍ഷ കാറും വിപണിയില്‍ പുറത്തിറങ്ങുന്നത്. ബാഡ്ജില്‍ ഇത്തരമൊരു തെറ്റു കയറിക്കൂടുക അസംഭവ്യമെന്നു തന്നെ പോര്‍ഷ വിലയിരുത്തുന്നു.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ജര്‍മ്മന്‍ ശാലയില്‍ ബാഡ്ജിംഗ് മുഴുവന്‍ കൃത്യമാണോയെന്നു പരിശോധിക്കാന്‍ പ്രത്യേക സംഘം തന്നെ തങ്ങള്‍ക്കുണ്ട്. കാര്‍ കൈമാറുന്നതിന് മുമ്പ് ഡീലര്‍ഷിപ്പുകളും മോഡല്‍ സൂക്ഷ്മമായി പരിശോധിക്കും. തെറ്റുകളും കുറവുകളുമില്ലെന്നു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ ഓരോ പോര്‍ഷ കാറും ഉപഭോക്താവില്‍ എത്തുന്നുള്ളൂവെന്ന് പോര്‍ഷ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചു.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ചിത്രത്തില്‍ കാണുന്ന കയെന്‍ പഴയ മോഡലാണെന്നും അതുകൊണ്ടു കാറിലെ അക്ഷരത്തെറ്റിനെ കുറിച്ചു അദ്ദേഹം പൂര്‍ണ്ണ ബോധവാനായിരിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. എന്തായാലും പോര്‍ഷയ്ക്ക് സംഭവിച്ച കൈപ്പിഴ വാഹനലോകത്തു ശ്രദ്ധനേടിക്കഴിഞ്ഞു.

87 ലക്ഷം രൂപ മുടക്കി വാങ്ങിയ പോര്‍ഷ കാറില്‍ അക്ഷരത്തെറ്റ്!

ഇനി പോര്‍ഷ വാങ്ങുന്നവര്‍, അക്ഷരങ്ങള്‍ കൂടി പരിശോധിച്ചു ഉറപ്പുവരുത്തണമെന്നു സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ ഉയരുകയാണ്. നിലവിലെ കയെന്‍ ഉടമകള്‍, തങ്ങളുടെ കാറിന്റെ 'സ്‌പെല്ലിങ്' പരിശോധിക്കുന്നത് ഉത്തമമായിരിക്കുമെന്നും കമന്റുകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Porsche Cayenne Got Porsche’s Spelling Wrong On Its Back. Read in Malayalam.
Story first published: Monday, October 29, 2018, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X