Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ് ദുരിതാശ്വാസത്തിനായി 911 സ്പീഡ്സ്റ്റർ ലേലം ചെയ്യാനൊരുങ്ങി പോർഷ
കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയാൻ ലോകം മുഴുവൻ ഇപ്പോൾ പാടുപെടുകയാണ്. നിരവധി സമ്പദ്വ്യവസ്ഥകളും ആഗോള വിപണികളും നിലച്ചുകൊണ്ടിരിക്കുമ്പോൾ, കൊവിഡ് -19 ലോകത്തെ സ്തംഭിപ്പിച്ചു.

വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ഫോർഡ്, ജനറൽ മോട്ടോർസ്, മക്ലാരൻ, ടെസ്ല എന്നിവയുൾപ്പെടെ നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഫാക്ടറികളെ മെഡിക്കൽ ഉപകരണ ഉൽപാദന യൂണിറ്റുകളാക്കി മാറ്റി.

ഇപ്പോൾ, പോർഷയും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേരുകയാണ്. അതിന്റെ ഭാഗമായിട്ട് നിർമ്മാതാക്കൾ ഇതുവരെ നിർമ്മിച്ച അവസാനത്തെ ടർബോചാർജ്ഡ് അല്ലാത്ത 911 -കളിൽ ഒന്ന് ലേലം ചെയ്യുകയാണ്.
MOST READ: ലോക്ക്ഡൗണിൽ അരങ്ങേറ്റം വൈകിയ പുത്തൻ കാറുകൾ

അവസാന ഏഴാം തലമുറ 911 സ്പീഡ്സ്റ്റർ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന ഒരു ഓൺലൈൻ ലേലത്തിലൂടെ വിൽക്കാൻ പോർഷ ആർഎം സോതെബിയുമായി കൈകോർത്തു.

ഓൺലൈൻ ലേലത്തിൽ നിന്നുള്ള മുഴുവൻ തുകയും കൊറോണ വൈറസ് ദുരിതാശ്വാസത്തിനായുള്ള യുണൈറ്റഡ് വേ വേൾഡ് വൈഡ് കമ്മ്യൂണിറ്റി റെസ്പോൺസ് & റിക്കവറി ഫണ്ടിനായി വിനിയോഗിക്കും.
MOST READ: ബോളിവുഡ് പിന്നണി ഗായികമാരുടെ ആഢംബര ഹോട്ട് കാറുകൾ

ഓൺലൈൻ ലേലത്തിലൂടെ, വാഹന നിർമ്മാതാക്കൾ ഏതൊരു പോർഷ പ്രേമികളെയും മുന്നോട്ട് വരാനും കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സംഭാവന നൽകി സഹായിക്കാനും പര്യാപ്തമാക്കുന്ന ഒരു പാക്കേജ് വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിനായുള്ള ലേലം ആർഎം സോതെബിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഏപ്രിൽ 15 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. 911 സ്പീഡ്സ്റ്റർ റിസർവ് ഇല്ലാതെ ഏറ്റവും കൂടുതൽ തുക ലേലം വിളിക്കുന്നയാൾക്ക് വിൽക്കും.
MOST READ: ലിമോസീനായി മാറിയ മഹീന്ദ്ര സ്കോർപ്പിയോ; വീഡിയോ

കൂടാതെ, വിജയിയായ ബിഡ്ഡറെയും ഒരു അതിഥിയെയും പോർഷ എജി വെയ്സാച്ച് വികസന ആസ്ഥാനത്തെ ഒരു വ്യക്തിഗത ടൂറിനായി ക്ഷണിക്കും.

911, GT മോഡൽ ലൈനുകളുടെ തലവന്മാരായ ഡോ. ഫ്രാങ്ക്-സ്റ്റെഫെൻ വാലിസർ, ആൻഡ്രിയാസ് പ്രൂണിംഗർ എന്നിവരുമായി ടെസ്റ്റ് ട്രാക്കിൽ ഒരു എക്സ്പീരിയൻസും ഇതിൽ ഉൾപ്പെടുന്നു. PCNA പ്രസിഡന്റും സിഇഒയുമായ ക്ലോസ് സെൽമെർ യുഎസിൽ ഒരു സമർപ്പിത പരിപാടിയിൽ വാഹനം കൈമാറും.

ജിടി സിൽവർ മെറ്റാലിക് എക്സ്റ്റീരിയർ ടോൺ വഹിക്കുന്ന 911 സ്പീഡ്സ്റ്റർ വെറും 20 മൈലുകൾ മാത്രമാണ് ഓടിയിരിക്കുന്നത്. വാഹനം ഇതുവരേയും രജിസ്റ്റർ ചെയ്തിട്ടുമില്ല. 4.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലാറ്റ്-6 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 495 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് സ്പീഡ്സ്റ്ററിൽ വരുന്നത്.

നിലവിലെ അവസ്ഥ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും നമ്മളെ എല്ലാവരെയും സാരമായി ബാധിക്കുന്നു പോർഷ കാർസ് നോർത്ത് അമേരിക്കയുടെ (PCNA) പ്രസിഡന്റും സിഇഒയുമായ ക്ലോസ് സെൽമർ പറഞ്ഞു.

യുണൈറ്റഡ് വേ തങ്ങളുടെ പോരാട്ടത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്, ഈ പ്രതിസന്ധിയോടുള്ള അവരുടെ പ്രതികരണം വളരെ ശ്രദ്ധേയമാണ്. അതിനാൽ, തങ്ങളുടെ പങ്ക് നിർവഹിക്കുന്നതിൽ കമ്പനി അഭിമാനിക്കുന്നു. ഇത് സാധ്യമാക്കുന്നതിന് ആർഎം സോതെബിയുടെ വേഗത്തിലുള്ള പിന്തുണയെയും താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കാർ നമ്മുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത്തരത്തിലുള്ള അവസാനത്തെ മോഡലായതിനാൽ, ഇതിന്റെ പ്രത്യേകതയെ വിലമതിക്കുന്ന ഒരു ഉപഭോക്താവിന്റെ കൈകളിലാണ് വാഹനം എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും സെൽമർ വ്യക്തമാക്കി.