വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് ഇടയില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച കുറച്ച് പെര്‍ഫോമെന്‍സ് കാറുകളെ വിവിധ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വിപണിയില്‍ എത്തിയെങ്കിലും കാര്യമായ വിജയം കൈവരിക്കാന്‍ ഈ മോഡലുകള്‍ക്ക് ഒന്നും സാധിച്ചില്ല.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇത്തരം മോഡലുകള്‍ നിരത്തിലെത്തിയിരുന്നത്. എന്നാല്‍ യുവാക്കള്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ഇവര്‍ക്കായില്ലെന്നു വേണം പറയാന്‍. വില വര്‍ധനവും ഇതിന് തിരിച്ചടിയായി എന്നു വേണം പറയാന്‍. അടുത്തിടെ നിരത്തിലെത്തിയ സ്‌കോഡയുടെ ഒക്ടാവിയ RS.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഈ പതിപ്പിന് ഏകദേശം 35.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ അത്തരം മോഡലുകളുടെ ശേഷിക്കുന്ന വാഹനങ്ങള്‍ കുറഞ്ഞ വിലക്ക് വിറ്റഴിച്ച് പരിപാടി അവസാനിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഏതാനും മോഡലുകളെ നമ്മുക്കൊന്ന് പരിചയപ്പെടാം.

MOST READ: കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

മാരുതി സുസുക്കി ബലേനോ RS

2017 -ലാണ് പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS -നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച വില്‍പ്പയാണ് ബലേനോയ്ക്ക് ലഭിച്ചിരുന്നത്. ഈ ജനപീത്രി കണക്കിലെടുത്താണ് കമ്പനി ബലെനോയുടെ പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS പതിപ്പിനെയും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

എന്നാല്‍ ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കുന്നില്ലെന്നാണ് കമ്പനി മനസ്സിലായി. ഇതോടെയാണ് ശേഷിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിച്ച് പരിപാടി പൂട്ടികെട്ടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

MOST READ: ശ്രേണിയിലെ മികച്ച ഇന്ധനക്ഷമത! വെര്‍ണയുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

വിലയില്‍ വലിയ വര്‍ധനവെന്നും കമ്പനി വരുത്തിയിട്ടില്ല. 8.69 ലക്ഷം രൂപയാണ് അവതരിപ്പിച്ചപ്പോള്‍ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍ നിലവില്‍ ഒരുലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന് കരുത്ത്. ഈ എഞ്ചിന്‍ 101.97 bhp പവറും 150 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വിപണിയില്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI ആണ് മുഖ്യ എതിരാളി.

MOST READ: ഹ്യുണ്ടായി സാൻട്രോ ബിഎസ് VI പുറത്തിറങ്ങി; വില 5.84 ലക്ഷം

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ GT TSI

ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്ക് മോഡല്‍ പോളോയുടെ സ്പോര്‍ട്ട്സ് പതിപ്പാണ്, പോളോ GT സ്പോര്‍ട്ട്. പോളോ GT TSI, TDI എന്നീ രണ്ട് വകഭേദങ്ങളിലാണ് സ്പോര്‍ട്ട്സ് പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

TSI പതിപ്പിന് 7.91 ലക്ഷവും TDI പതിപ്പിന് 9.81 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വിലയില്‍ വലിയ വര്‍ധനവ് ഇല്ലെങ്കില്‍ കൂടിയും റെഗുലര്‍ പതിപ്പുമായി തരതമ്യപ്പെടുത്തിയാല്‍ കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും പ്രകടമല്ല.

MOST READ: 56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഗ്ലോസി ബ്ലാക്ക് റൂഫ് ഫോയില്‍, റിയര്‍ സ്പോയിലര്‍, 16 ഇഞ്ച് പോര്‍ട്ടാഗോ അലോയി വീല്‍ എന്നിവയാണ് പുറം മോഡിയിലെ മാറ്റങ്ങള്‍. GT സ്പോര്‍ട്ട്സ് എന്ന് ആലേഖനം ചെയ്ത ലെതര്‍ സീറ്റ് കവറാണ് അകത്തളത്തെ പ്രധാന മാറ്റം. ഫ്ളാഷ് റെഡ്, കാന്‍ഡി വൈറ്റ് എന്നീ രണ്ടു നിറങ്ങളിലും വാഹനം ലഭ്യമാകും.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

പെട്രോള്‍-ഡീസല്‍ എഞ്ചിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ 103.5 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഫിയറ്റ് അബാര്‍ത്ത് പൂന്തോ

2011-ലാണ് ഫിയറ്റ് അബാര്‍ത്ത് പൂന്തോയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. 9.67 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഈ എഞ്ചിന്‍ 145 bhp കരുത്തും 212 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, വശങ്ങളിലും വിങ് മിററുകളിലും ഗ്രില്ലിലും സ്റ്റിയറിങ് വീലിലുമുള്ള അബാര്‍ത്ത് മുദ്ര പ്രത്യേക സീറ്റുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

കരുത്തിന് പുറമെ മികച്ച നിയന്ത്രണം, കടുപ്പമേറിയ സസ്പെന്‍ഷന്‍, മികച്ച ബ്രേക്കുകള്‍ തുടങ്ങിയവയും അബാര്‍ത്ത് പൂന്തോയുടെ മറ്റ് സവിശേഷതകളാണ്. നിലവില്‍ ഇന്ത്യയിലെ വില്‍പ്പന ഫിയറ്റ് അവസാനിപ്പിച്ചു.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഫോര്‍ഡ് ഫിഗോ S

ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്ക് ഫിഗോയുടെ സ്പോര്‍ട്സ് എഡിഷനാണ് ഫിഗോ S. ടൈറ്റാനിയം വകഭേദത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ ഫിഗോ സ്പോര്‍ട്സ് ലഭ്യമാകും.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

പെട്രോള്‍ പതിപ്പിന് 6.32 ലക്ഷം രൂപയും, ഡീസലിന് 7.21 ലക്ഷവുമാണ് എക്‌സ്‌ഷോറും വില. രൂപത്തില്‍ മാത്രം ചെറിയ മിനുക്കുപണികളാണ് സ്പോര്‍ട്സ് ഫിഗോയ്ക്കുള്ളത്.

വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍, പുതിയ ഹണികോംമ്പ് ഗ്രില്‍, പുതുക്കി പണിത 15 ഇഞ്ച് അലോയി വീല്‍, ബ്ലാക്ക് ഹെഡ്‌ലാമ്പ് കവറിങ്, ബോഡി ഡീകല്‍സ്, ഓള്‍ ബ്ലാക്ക് ഹെഡ്‌ലാമ്പ് കവറിങ്, ബോഡി ഡീകല്‍സ്, ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ എന്നിവ സ്പോര്‍ട്സ് പതിപ്പിന്റെ സവിശേഷതയാണ്. ഡ്രൈവിങ് കൂടുതല്‍ സുഖകരമാക്കാന്‍ സസ്പെന്‍ഷന്‍ മെക്കാനിസം കമ്പനി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Powerful Cars That Are Now Selling At Cheap Prices In The Market. Read in Malayalam.
Story first published: Monday, April 20, 2020, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X