കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

പെട്ടെന്ന് റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന ഒരു വാഹനം കണ്ടാൽ അമ്പരന്നു പോകാത്ത ആരും തന്നെയുണ്ടാവില്ല. ഭാവിയിൽ ഓട്ടോണോമസ് കാറുകൾ വിപണിയിൽ എത്തുന്നതോടെ ഇതിന് മാറ്റം വന്നേക്കാം എന്നാൽ നിലവിൽ ഒരു പഴയ കാറിൽ ഇത് അല്പം കൗതുകമുണർത്തുന്ന കാഴ്ച്ച തന്നെയാണ്.

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

ഒരു പ്രീമിയർ പദ്മിനിയുടെ ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ വാഹനം റോഡിലൂടെ ഓടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

വീഡിയോയിൽ കോ-ഡ്രൈവർ സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നതും കാണാം, പക്ഷേ ഡ്രൈവർ സീറ്റിൽ ആരും തന്നെയില്ല. എന്നാൽ ഡ്രൈവറില്ലാതെ ഇത് എങ്ങനെ സംഭവിക്കുന്നു? ആദ്യം വീഡിയോ പരിശോധിച്ച് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കണ്ടെത്താം.

MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

ടാഗോർ ചെറി പകർത്തിയ വീഡിയോയിൽ ഒരൊറ്റ വ്യക്തി മാത്രമായി വളരെ സ്മൂത്തായി ഓടുന്ന പ്രീമിയർ പദ്മിനി കാണിക്കുന്നു. എന്നിരുന്നാലും, വാഹനത്തിനുള്ളിലുള്ള വ്യക്തി ഡ്രൈവറിൽ അല്ല, പകരം കോ-ഡ്രൈവർ സീറ്റിലാണ്.

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

പദ്മിനിയെ പിന്തുടർന്ന് മറ്റൊരു കാറിൽ നിന്ന് എടുത്ത വീഡിയോയിൽ വാഹനം അനായാസമായി ലെയിനുകൾ മാറുന്നതും കാണാം. പദ്മിനിയുടെ അരികിലൂടെ മുന്നിലേക്ക് അല്പം കയറിയ ശേഷം കാറിന്റെ ക്യാബിൻ പോലും വീഡിയോ കാണിക്കുന്നു.

MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

ഒരു അദൃശ്യ വ്യക്തി ഇരുന്നു വാഹനം ഓടിക്കുന്നുവെന്ന് കരുതുന്നതിനുമുമ്പ്, നിങ്ങൾ ഈ വീഡിയോ സൂക്ഷ്മമായി കാണണം. കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന വ്യക്തിയുടെ അടുത്താണ് എല്ലാ രഹസ്യങ്ങളുടേയും ചുരുളിരിക്കുന്നത്.

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

വളരെ ശാന്തമായി കോ-ഡ്രൈവർ സീറ്റിലിരിക്കുന്ന വൃദ്ധൻ തന്റെ വലതു കൈ നീട്ടി കാറിന്റെ സ്റ്റിയറിംഗ് ആരുമറിയാതെ നിയന്ത്രിക്കുന്നു, അങ്ങനെ മറ്റൊരാൾ വാഹനം ഓടിക്കുന്നതായി തോന്നുന്നു. ആക്‌സിലറേറ്റർ, ക്ലച്ച്, ബ്രേക്ക് എന്നിവയ്ക്ക് ട്രെയിനർ പെഡലുകളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

MOST READ: ഈ മാസം അവസാനത്തോടെ അർബൻ ക്രൂയിസറിന്റെ ഡെലിവറി ആരംഭിക്കാൻ സജ്ജമായി ടൊയോട്ട

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

ഇത് വാഹനമോടിക്കാൻ ഒരു വ്യക്തിയെ പഠിപ്പിക്കുമ്പോൾ കോ-ഡ്രൈവർ സീറ്റിലിരുന്ന് പരിശീലകന് ഉപയോഗിക്കാവുന്ന വിധം സജ്ജമാക്കുന്നതാണ്. ഇത് തികച്ചും സാധാരണമായ കാര്യമാണ്, പ്രത്യേകിച്ച് ഡ്രൈവിംഗ് സ്കൂളുകൾ ഉപയോഗിക്കുന്ന കാറുകളിൽ.

കൗതുക കാഴ്ച്ച; റോഡിൽ ഡ്രൈവറില്ലാതെ ഓടുന്ന പ്രീമിയർ പദ്മിനി -വൈറൽ വീഡിയോ

കോ-ഡ്രൈവർ സീറ്റിലിരുന്ന് വൃദ്ധൻ വാഹനം പൂർണ്ണമായും കൈകാര്യം ചെയ്യുന്നു, ലെയിനുകൾ മാറ്റുന്നതുൾപ്പെടെ വാഹനത്തിന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം നിയന്ത്രിക്കുന്നു. പൂർണ്ണമായും ശാന്തനായിരുന്ന് ആത്മവിശ്വാസമുള്ള ഒരു മാന്ത്രികനെ പോലെ അദ്ദേഹം കാർ ഓടിക്കുന്നു.

ഇത് വളരെ കൗതുകമുണർത്തുന്നതായി തോന്നുകയും ധാരാളം കാഴ്ചക്കാരെ ആകർഷിക്കുകയും ചെയ്യും, എന്നാൽ പൊതു റോഡുകളിലെ ഇത്തരം സ്റ്റണ്ടുകൾ അങ്ങേയറ്റം അപകടകരമാണ്. ഇതുപോലെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Most Read Articles

Malayalam
English summary
Premier Padmini On Road Without Anyone In Driver Seat Video. Read in Malayalam.
Story first published: Wednesday, October 14, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X