കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

ഒരു കാലത്ത് ആഢംബരത്തിന്റെ പ്രതീകമായിരുന്ന പ്രീമിയർ പദ്‌മിനി നമ്മുടെ നിരത്തൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. എന്നാൽ മുംബൈ ട്രാഫിക്കിൽ ഇന്നും ഈ ഉണ്ടക്കണ്ണൻ നിറസാന്നിധ്യമാണ്. ഇവയില്ലാതെ മുംബൈ നഗരം പൂർണതയിൽ എത്തുകയുമില്ല.

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

ഡ്യുവൽ ടോൺ ബ്ലാക്ക്-യെല്ലോ കളറിന്റെ പേരിൽ കാലി-പീലി എന്നറിയപ്പെടുന്ന ഈ ടാക്സികൾ നിരവധി പതിറ്റാണ്ടുകളായി മുംബൈ റോഡ് സംസ്കാരത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും ഈ വാഹനങ്ങളോട് വിടപറയേണ്ട സമയമാണിത്. കാരണം വരും ദിവസങ്ങളിൽ അവ നിരത്തുകളിൽ നിന്ന് ഒഴിവാക്കപ്പെടും.

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

മുംബൈയിൽ ഉപയോഗിച്ച ആദ്യത്തെ ടാക്സി പദ്മിനി പ്രീമിയർ അല്ലെങ്കിലും എക്കാലത്തെയും ഒരു ഐതിഹാസിക പ്രതീകമായിരുന്നു ഇവൻ. പ്രീമിയറിനു മുമ്പ് 1950 കളിൽ ഫിയറ്റ് മില്ലെസെന്റോ, എലഗന്റ് ആൻഡ് സെലക്റ്റ്, 1960 കളിൽ സൂപ്പർ സെലക്ട്, ഫിയറ്റ് 1100 ഡിലൈറ്റ് എന്നിങ്ങനെ ടാക്സി വ്യാപാരത്തിൽ മുംബൈയിൽ മറ്റ് പല മോഡലുകളുമായിരുന്നു ഇടംപിടിച്ചിരുന്നത്.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപ്പിംഗ് സംവിധാനമൊരുക്കി ഇന്ത്യൻ ഓയിൽ

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

വാസ്തവത്തിൽ ഓസ്റ്റിൻസ്, ഹിൽമാൻ മിൻക്സ് മാർക്ക് മൂന്നാമൻ, ഫോർഡ് പ്രിഫെക്റ്റ്, സ്റ്റാൻഡേർഡ് സൂപ്പർ ടെൻ, ഷെവർലെ ഫ്ലീറ്റ് മാസ്റ്റർ, പ്ലിമൗത്ത് P-10s എന്നിവ പോലും മുംബൈയിൽ ടാക്സികളായി ഉപയോഗിച്ചു. എന്നിരുന്നാലും 1972 ൽ ഈ പഴയ കാറുകൾ പ്രീമിയർ പ്രസിഡന്റിന് വഴിയൊരുക്കേണ്ടിവന്നു.

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

1960 കളില്‍ ഇന്ത്യയിലിറങ്ങിയ ഫിയറ്റ് 1100 ആയിരുന്നു പിന്നീട് പ്രീമിയർ പദ്മിനിയായി മാറിയത്. 1974 ലായിരുന്നു പ്രീമിയർ പദ്‌മിനി എന്ന പേരിൽ ഈ കാറുകൾ ഇന്ത്യൻ വിപണിയിലെത്തിയത്.

MOST READ: ഫോർച്ച്യൂണറിനേക്കാൾ ടോർഖ്‌; ഞെട്ടിച്ച് മാരുതി 800 ഇവി

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

1994 ൽ പത്മിനിയെ മാറ്റി പ്രീമിയർ 137 D മോഡൽ പകരം എത്തി. ശക്തമായ ബിൽറ്റ് ക്വാളിറ്റി, കുറഞ്ഞ അറ്റകുറ്റപ്പണി, വിശാലമായ ക്യാബിൻ എന്നിവ കാരണം ഈ ഉണ്ടക്കണ്ണൻ കാർ ഒരു വലിയ വിജയം തന്നെ വിപണിയിൽ സ്വന്തമാക്കി.

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

ഒറിജിനൽ എഞ്ചിന് പകരം ഉപയോഗിച്ച ജാപ്പനീസ് എഞ്ചിനുകളും ഡീസൽ എഞ്ചിനുകളും ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കാൻ പല ടാക്സി ഉടമകളും തീരുമാനിച്ചു.

MOST READ: ചൈനയിൽ ഇലക്ട്രിക് ക്രോസ്ഓവറുകളുടെ ഡിസൈൻ പേറ്റൻഡ് ഫയൽ ചെയ്ത് ടൊയോട്ട

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

ഈ പഴയ എഞ്ചിനുകളുടെ ഉപയോഗം ഈ ടാക്സികൾ പരിസ്ഥിതിക്ക് വളരെ മോശമായി മാറിയെന്നാണ് യാഥാർഥ്യം. ഇത് പദ്‌മിനി പോലെ പഴക്കം ചെന്ന വാണിജ്യ വാഹനങ്ങളെ നിരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്തരവിലേക്ക് ബോംബെ ഹൈക്കോടതിയെ നയിച്ചു.

കാലി-പീലിക്ക് വിട! മുംബൈയിലെ പ്രീമിയർ പദ്‌മിനി ടാക്‌സികൾ നിരത്തൊഴിയുന്നു

ഇതു സംബന്ധിച്ച ഉത്തരവും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. അടുത്ത കാലത്തായി കഴിഞ്ഞ തലമുറ ഹ്യുണ്ടായി സാന്റ്രോ ടാക്സി വിപണിയിൽ പ്രീമിയർ പദ്മിനികൾക്ക് പകരമെത്തുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണത. എങ്കിലും ഒരു ആധുനിക കാറിനും പദ്‌മിനി നേടിയെടുത്ത ആ സ്ഥാനത്ത് എത്താൻ കഴിയില്ല.

Most Read Articles

Malayalam
English summary
Premier Padmini Taxis To Be Scrapped In Mumbai. Read in Malayalam
Story first published: Saturday, June 27, 2020, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X