മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

പ്രീമിയർ പദ്മിനി ഇന്ത്യയിലെ ഒരു ഐതിഹാസിക കാറാണ്. വളരെ കാലമായി ഇന്ത്യൻ വിപണിയിൽ തുടരുന്ന വാഹനത്തിനെ ഏറ്റവും മികച്ച അവസ്ഥയിൽ സൂക്ഷിക്കുന്ന ധാരാളം പ്രീമിയർ പദ്മിനി പ്രേമികൾ ഇന്നുമുണ്ട്.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

അവയിൽ പലതും ആധുനിക സവിശേഷതകളോടെ പരിഷ്‌ക്കരിച്ചവയാണ്. നമ്മുടെ കേരളത്തിൽ നിന്ന് വ്യത്യസ്തമായി പരിഷ്‌ക്കരിച്ച ഒരു പ്രീമിയർ പദ്മിനിയെ നമുക്ക് പരിചയപ്പെടാം.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

സൺ എന്റർപ്രൈസസ് ആണ് വാഹനത്തിന്റെ പരിഷ്‌ക്കരണം/ മോഡിഫിക്കേഷൻ നടത്തിയത്. പദ്മിനിയെ മറ്റൊരു ആഗോള ഐതിഹാസിക മോഡലായ മിനി കൂപ്പറിന്റെ രൂപഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: സീറ്റ് ബെൽറ്റ് തകരാർ; ആഗോള തലത്തിൽ 22 ലക്ഷം കാറുകൾ തിരിച്ചു വിളിച്ച് വോൾവോ

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

പ്രീമിയർ പദ്മിനി സെഡാൻ മുറിച്ചുമാറ്റി കാറിന്റെ മൂന്ന് ബോക്സ് ഡിസൈൻ രണ്ട് ഢോറുകളായി മാറ്റിയിരിക്കുന്നു. എന്നിരുന്നാലും നാല് സീറ്റർ ഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇതുകൂടാതെ വാഹനത്തിൽ‌ ധാരാളം മാറ്റങ്ങളും പുതുയുഗ സവിശേഷതകളും നൽകിയിരിക്കുന്നു.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഏകദേശം എട്ട് ലക്ഷം രൂപയോളമാണ് ഈ മോഡിഫിക്കേഷന് ചെലവായത്. എന്നാൽ നിങ്ങൾക്ക് ഇഷ്‌ടാനുസൃത ഓപ്ഷനുകൾ തെരഞ്ഞെടുക്കാനും ചെലവ് കുറയ്ക്കാനും കഴിയും.

MOST READ: മഹീന്ദ്ര നിരയിൽ കേമനായി ബൊലേറോ, ജൂണിൽ നിരത്തിലെത്തിയത് 3,292 യൂണിറ്റുകൾ

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

വാഹനത്തിന്റെ പിൻവശത്ത് നിങ്ങളുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ചെറിയ ഹാച്ച് ഡോർ ലഭിക്കും. വൈഡ് ബോഡി ലുക്ക് നൽകുന്നതിന് വീൽ ആർച്ചുകൾ വെളിയിലേക്ക് തള്ളിയിരിക്കുന്നു.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

പ്രത്യേകിച്ചും ലോക്ക്ഡൗൺ കാരണം കുറച്ച് ആഴ്ചകളെടുത്താണ് ഈ പരിഷ്കരണം പൂർത്തിയാക്കിയത്. ബോഡി പാനലുകളെ മിനി കൂപ്പറുമായി കൂടുതൽ സാമ്യമുള്ളതാക്കുന്നതിനായി ധാരാളം പണിപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് കാണാൻ സാധിക്കും.

MOST READ: 30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

ഈ കാറിന്റെ രൂപകൽപ്പന പഴയ തലമുറയിലെ മിനി കൂപ്പർ ഹാച്ച്ബാക്കുകളുമായി കൂടുതൽ അടുപ്പമുള്ളതാണ്, എന്നാൽ ഇത് പദ്മിനിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ വലുപ്പം വളരെ വലുതാണ്.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ആധുനിക മിനി കാറുകൾ വലുപ്പത്തിൽ വളരെ വലുതായിത്തീർന്നെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവയുടെ വലുപ്പം വളരെ ചെറുതായിരുന്നു.

MOST READ: ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളുമായി ഹ്യുണ്ടായി

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

മുൻവശത്ത്, ഓഫ്‌മാർക്കറ്റ് ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ഗ്രില്ലും കാറിന് ലഭിക്കുന്നു. എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ലൈറ്റുകളാണ് ഹെഡ്‌ലാമ്പ് യൂണിറ്റിൽ വരുന്നത്.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഡ്യുവൽ-ടോൺ ഉള്ള ഓഫ് മാർക്കറ്റ് അലോയി വീലുകളും ഇതിന് ലഭിക്കും. മെഷീൻ കട്ട് അലോയികൾ ഈ പരിവർത്തന പ്രക്രിയയിൽ മികച്ചതായി കാണപ്പെടുന്നു. പിൻ‌ഭാഗത്തിനും എൽ‌ഇഡി ടെയിൽ ലാമ്പുകൾ ലഭിക്കുന്നു.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

വാഹനത്തിന്റെ മുഴുവൻ സജ്ജീകരണവും തികച്ചും ആധുനികമായി തോന്നുന്നു. ബാഹ്യഭാഗത്തിന് ഒരു തരത്തിലുള്ള ക്രോം ഘടകങ്ങളും ലഭിക്കുന്നില്ല, ഇത് വാഹനത്തിന്റെ സ്പോർടി ലുക്ക് വർധിപ്പിക്കുന്നു.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഈ മോഡിഫിക്കേഷനിലൂടെ ക്യാബിനിലും കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കറുപ്പും ചുവപ്പും തീം ഉൾക്കൊള്ളുന്ന പുതിയ സീറ്റ് കവറുകൾ ഇതിന് ലഭിക്കും.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

പുതിയ ഡയലുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡ് അപ്‌ഡേറ്റുചെയ്‌തു, കൂടാതെ ഒരു പുതിയ സ്റ്റിയറിംഗ് വീലും നൽകിയിരിക്കുന്നു. ഡയമണ്ട് സ്റ്റിച്ചിംഗിൽ ക്യാബിന് മൊത്തത്തിൽ ഒരു ലെതർ കവറിംഗ് ലഭിക്കും.

മിനി കൂപ്പറായി രൂപം മാറി പ്രീമിയർ പദ്മിനി

ഇത് ക്യാബിന് ഒരു വളരെ പ്രീമിയം അനുഭവം നൽകുന്നു. ഡോർ പാനലുകൾ പോലും അപ്‌ഡേറ്റുചെയ്‌തിരിക്കുന്നു, അവയെല്ലാം ഇപ്പോൾ കറുത്ത നിറത്തിലാണ്. പിൻ വിൻഡോകൾ തുറക്കാൻ കഴിയില്ല.

Most Read Articles

Malayalam
English summary
Premier Padmini Transformed Into A Mini Cooper. Read in Malayalam.
Story first published: Saturday, July 4, 2020, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X