ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ലാന്‍ഡ് ക്രൂയിസർ മുതലാളിമാര്‍ക്ക് കോളടിച്ചു

ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം നേരിടുന്നതിനാല്‍ കോളടിച്ചത് ജപ്പാനിലെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിനാണ്. കാറിന്റെ വമ്പന്‍ ഡിമാന്‍ഡ് അതിന്റെ റീസെയില്‍ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജപ്പാനിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ കാറിന് ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് നിശ്ചിയിക്കുന്നതാണ് ഇതിന്റെ ഒരു കാരണം.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

ചില ടൊയോട്ട മോഡലുകളുടെ യൂസ്ഡ് കാറുകളുടെ വില കേട്ടാല്‍ നമ്മള്‍ ഞെട്ടും. നികേയ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ zx യൂസ്ഡ് കാറിന് റീട്ടെയില്‍ വിലയുടെ ഇരട്ടിയോളം ലഭിക്കുമെന്നാണ് പറയുന്നത്.

ഉപയോഗിച്ച കാര്‍ വെബ്സൈറ്റ് ഓപ്പറേറ്ററായ പ്രോട്ടോ കോര്‍പ്പറേഷന്റെ അഭിപ്രായത്തില്‍ 2022 ലാന്‍ഡ് ക്രൂയിസര്‍ ZX-ന്റെ ശരാശരി വില ജൂലൈ അവസാനത്തോടെ 17.05 ദശലക്ഷം യെന്‍ (ഏകദേശം 1,05,58,591 ഇന്ത്യന്‍ രൂപ) ആയി ഉയര്‍ന്നു. ജനപ്രിയ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ച വിലയുടെ ഇരട്ടിയിലധികം വരും ഇത്.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

ആഗോള ചിപ്പ് ക്ഷാമത്തിനിടയില്‍ കൃത്യസമയത്ത് കാറുകള്‍ നിര്‍മ്മിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ കഷ്ടപ്പെടുന്നതിന്റെ പ്രതിഫലനങ്ങളാണിതെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. 'അപൂര്‍വവും ജനപ്രിയവുമായ കാറുകള്‍ക്ക് പ്രാദേശികമായി വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും മോഡലുകള്‍ക്ക് ഇത് സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല' നഗോയ ആസ്ഥാനമായുള്ള യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പ് ഗ്രൂപ്പായ ഗുഡ്‌സ്പീഡിന്റെ ഡയറക്ടര്‍ യാസുയുകി മാറ്റ്‌സുയി പറഞ്ഞു.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

ടൊയോട്ടയുടെ ഏറ്റവും വലിയ മിനിവാനുകളിലൊന്നായ ആല്‍ഫാര്‍ഡ് ഹൈബ്രിഡ് 2021 എക്സിക്യൂട്ടീവ് ലോഞ്ച് എസ് പതിപ്പിന്റെ ശരാശരി വില 8.25 ദശലക്ഷം യെന്‍ ആയിരുന്നു. പുതിയ കാറിന് 7.75 ദശലക്ഷം യെന്‍ മാത്രമേ വില വരുന്നുള്ളൂ.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

മോഡല്‍ വര്‍ഷവും ഗ്രേഡും അനുസരിച്ച് ചില ഹാരിയര്‍, കൊറോള ക്രോസ് കാറുകള്‍ക്ക് പുതിയതിനേക്കാള്‍ കൂടുതല്‍ വിലയുണ്ട്. ചില കാര്‍ ഉപയോക്താക്കള്‍ പുതിയ വാഹനത്തിന്റെ ഡെലിവറിക്കായി കാത്തു നില്‍ക്കാതെ കൂടുതല്‍ പണം നല്‍കി ചെറുതായി ഉപയോഗിച്ച ടൊയോട്ട വാങ്ങാന്‍ തയ്യാറാണ്. ജപ്പാനില്‍ ടൊയോട്ട ഇതിനോടകം ഏകദേശം ദശലക്ഷം വാഹനങ്ങള്‍ ഡെലിവെറി തെറ്റി കിടക്കുകയാണ്. അതായത് കമ്പനിയുടെ വാര്‍ഷിക ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന്.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

ലാന്‍ഡ് ക്രൂയിസറിന് നാല് വര്‍ഷത്തിലേറെയും മറ്റ് ജനപ്രിയ എസ്‌യുവികള്‍ക്ക് ഏകദേശം ഒരു വര്‍ഷവും ഡെലിവറി സമയം കണക്കാക്കുന്നു. ചിപ്പ് ക്ഷാമത്തിന് പുറമേ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ടൊയോട്ടയുടെ വിതരണ ശൃംഖലയില്‍ സ്വാധീനം ചെലുത്തി.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

വിദേശ രാജ്യങ്ങളില്‍ നിന്ന് കാര്‍ വാങ്ങുന്നവരും ജപ്പാനില്‍ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി മാറ്റ്‌സുയി പറഞ്ഞു. യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ പലപ്പോഴും കാറുകള്‍ മറ്റ് ഡീലര്‍മാര്‍ക്ക് ലേലം ചെയ്യുകയാണ്. വിദേശത്തെ സമ്പന്നരായ ഉപഭോക്താക്കള്‍ക്കായി ഉയര്‍ന്ന വിലക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഒരു വില്‍പ്പനക്കാരന്‍ പറഞ്ഞു.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

അവരുടെ പ്രാദേശിക വിപണിയില്‍ നിന്ന് ടൊയോട്ട വാങ്ങാന്‍ കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ ഹാരിയര്‍ പോലുള്ള ജപ്പാനില്‍ മാത്രമുള്ള ടൊയോട്ട മോഡലുകള്‍ അത്തരം വിദേശ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീതി നേടുന്നതായി നിരീക്ഷകര്‍ പറഞ്ഞു.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

യൂസ്ഡ് കാര്‍ വിലയിലെ കുതിപ്പ് ടൊയോട്ടയില്‍ മാത്രം ഒതുങ്ങുന്നില്ല. സുസുക്കിയുടെ ജനപ്രിയ ഫോര്‍-വീല്‍ ഡ്രൈവ് ജിംനി പോലുള്ളവക്കും പുതിയ വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്. എന്നാല്‍ മാന്യമായ റീസെയില്‍ വാല്യു ലഭിക്കുന്ന കമ്പനിയെന്ന പേര് ടൊയോട്ടക്ക് നേരത്തെ തന്നെയുണ്ട്. അതിനാല്‍ തന്നെ ക്ഷാമം മൂലമുള്ള വര്‍ദ്ധനവ് കൂടുതല്‍ ശ്രദ്ധേയമാണ്.

ഉപയോഗിച്ച വണ്ടിക്ക് പുതിയതിനേക്കാള്‍ ഇരട്ടി വില; ജപ്പാനില്‍ ലാന്‍ഡ് ക്രൂയിസര്‍ മുതലാളിമാര്‍ക്ക് കോളടിച്ചു

ലാന്‍ഡ് ക്രൂയിസറുകള്‍, ആല്‍ഫാര്‍ഡുകള്‍, ഹാരിയറുകള്‍ എന്നിവയുടെ പുതിയ ഓര്‍ഡറുകള്‍ ജപ്പാനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഉല്‍പ്പാദനം തുടരാന്‍ സാധിക്കാത്തിനാലാണിത്. അവ എപ്പോള്‍ പുനരാരംഭിക്കുമെന്നതിന്റെ സൂചനകളില്ല.

Most Read Articles

Malayalam
English summary
Price of used 2022 toyota land cruiser zx in japan is more than double of a new one
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X