യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S650 Guard

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രകള്‍ക്ക് ഇനി സുരക്ഷ നല്‍കുക മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സ്വീകരിക്കാന്‍ എത്തിയ പ്രധാനമന്ത്രി ഈ വാഹനത്തില്‍ എത്തിയതോടെയാണ് പുതിയ വാഹനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ സുരക്ഷിത വാഹനങ്ങളായിരുന്നു നേരത്തെ പ്രധാനമന്ത്രി ഉപയോഗിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അതിസുരക്ഷിത യാത്ര പ്രദാനം ചെയ്യുന്ന മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡും ഈ നിരയിലേക്ക് എത്തിയിരിക്കുന്നത്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വിലയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

VR10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെയാണ് വാഹനം എത്തുന്നത്. ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങളിലൊന്നാണ് ഇതെന്നും പറയുന്നു. ഒരേ മോഡലിലുള്ള രണ്ട് കാറുകളാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നത്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

ഇതില്‍ ഒന്നില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുമ്പോള്‍ മറ്റൊന്ന് വാഹന വ്യൂഹനത്തിനൊപ്പം യാത്ര ചെയ്യുകയും ചെയ്യും. വാഹനത്തിന്റെ നവീകരിച്ച വിന്‍ഡോകളും കാഠിന്യമേറിയ ബോഡി ഷെല്ലും വെടിയുണ്ടകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. രണ്ട് മീറ്റര്‍ അകലത്തില്‍നിന്നുള്ള 15 കിലോഗ്രാം TNT സ്‌ഫോടനത്തില്‍നിന്ന് വരെ വാഹനത്തിനുള്ളിലുള്ളവരെ സംരക്ഷിക്കാന്‍ കാറിന് സാധിക്കും.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

2010-ലെ എക്സ്പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ റേറ്റിംഗും മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡിന് ലഭിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ഇത്തരത്തില്‍ അതിസുരക്ഷിത യാത്രകള്‍ പ്രദാനം ചെയ്യുന്ന കവചിത വാഹനങ്ങള്‍ എത്താറുള്ളത്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

നേരിട്ടുള്ള സ്‌ഫോടനങ്ങളില്‍ നിന്നുപോലും സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് വാഹനത്തിന്റെ അടിഭാഗത്ത് പോലും നല്‍കിയിരിക്കുന്നത്. ഗ്യാസ് ആക്രമണമുണ്ടായാല്‍ ക്യാബിന് പ്രത്യേക എയര്‍ സപ്ലൈയും ലഭിക്കുന്നു.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

2019-ല്‍ പുറത്തിറങ്ങിയ മെര്‍സിഡീസ് ബെന്‍സ് മേബാക് S650 ഗാര്‍ഡിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണിത്. എങ്കിലും യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനത്തില്‍ പ്രത്യേകമായ സുരക്ഷ ക്രമീകരണങ്ങളും നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

റെഗുലര്‍ മേബാക്ക് S650 ഗാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി പുറം ഭാഗത്തും ഘടനയ്ക്കും ഇടയില്‍ പ്രത്യേക സംയോജിത സ്റ്റീല്‍ ഈ വാഹനങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ഇത് സംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്തുന്നുവെന്നും കമ്പനി പറയുന്നു. ലിമോസിന്‍ വിന്‍ഡോകള്‍ക്ക് ഉള്ളില്‍ പോളികാര്‍ബണേറ്റ് കോട്ടിംഗും ബോഡിയുടെ അടിഭാഗത്ത് നേരിട്ടുള്ള സ്‌ഫോടനങ്ങളെ നേരിടാന്‍ കനത്ത കവചവും ലഭിക്കുന്നു.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

വാതക ആക്രമണത്തെ പ്രതിരോധിക്കാന്‍ ക്യാബിനില്‍ ശുദ്ധവായു നിറയ്ക്കാനും സാധിക്കും. ഒരു അക്രമണത്തിന് ശേഷം സ്വയം ദ്വാരങ്ങള്‍ അടയ്ക്കുന്ന ഒരു പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ച് ഇന്ധന ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. AH-64 അപ്പാച്ചെ ടാങ്ക് ആക്രമണ ഹെലികോപ്റ്ററുകള്‍ക്കായി ബോയിംഗ് ഉപയോഗിക്കുന്ന അതേ മെറ്റീരിയലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

സുരക്ഷ പോലെ തന്നെ വാഹനത്തിന്റെ കരുത്തും എടുത്തുപറയേണ്ട കാര്യമാണ്. 6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V12 എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. ഇത് 516 bhp കരുത്തും 900 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗത.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

പഞ്ചറായാലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റണ്‍-ഫ്‌ളാറ്റ് ടയറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സീറ്റ് മസാജറുകള്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളും ഈ വാഹനത്തില്‍ നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോര്‍പിയോയായിരുന്നു മോദിയുടെ വാഹനം. 2014-ല്‍ പ്രധാനമന്ത്രിയായി എത്തിയതോടെ ബിഎംഡബ്ല്യു 7 സീരീസ് ഹൈ-സെക്യൂരിറ്റി എഡിഷനിലേക്ക് മാറുകയും, പിന്നീട് റേഞ്ച് റോവര്‍ വോഗും ടൊയോട്ട ലാന്‍ഡ് ക്രൂയിസറും ഈ നിരയിലേക്ക് എത്തുകയും ചെയ്തു.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

മേബാക്ക് S650 ഗാര്‍ഡിന് 5,45 mm നീളവും 1,899 mm വീതിയും 1,498 mm ഉയരവും 3,365 mm വീല്‍ബേസുമുണ്ട്. പ്രധാനമന്ത്രി മോദിക്കുള്ള പുതിയ സെറ്റ് വീലുകള്‍ക്കൊപ്പം, ഈ വര്‍ഷം ആദ്യം രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പുതിയ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് പുള്‍മാന്‍ മേബാക്ക് ഗാര്‍ഡും ലഭിച്ചിരുന്നു.

യാത്രകള്‍ക്ക് മോടി കൂട്ടി പ്രധാനമന്ത്രി; സുരക്ഷയൊരുക്കാന്‍ ഇനി Mercedes Maybach S 650 Guard

VR7 സംരക്ഷണം വാഗ്ദാനം ചെയ്ത അദ്ദേഹത്തിന്റെ മുമ്പത്തെ W221 S-ഗാര്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, S 600 പുള്‍മാ ഗാര്‍ഡ് VR9-ലെവല്‍ സംരക്ഷണത്തിന് പ്രാപ്തമാണ്. S650 ഗാര്‍ഡിനെപ്പോലെ, മെര്‍സിഡീസ്-മേബാക്ക് S600 പുള്‍മാനും ഒരു ഓര്‍ഡര്‍-ടു-ഓര്‍ഡര്‍ വാഹനമാണ്. നവീകരിച്ച ഈ രണ്ട് വാഹനങ്ങളും 2020-ല്‍ എത്തേണ്ടതായിരുന്നു, എന്നാല്‍ നിലവിലുള്ള പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ചെലവ് ചുരുക്കല്‍ പദ്ധതി എന്ന നിലയില്‍ വൈകുകയായിരുന്നു.

Most Read Articles

Malayalam
English summary
Prime minister narendra modi gets new mercedes benz maybach 650 guard find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X