രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു സീപ്ലെയിനിന്റെ ഉദ്ഘാടനം.

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്റ്റാച്യൂ ഓഫ് യൂണിറ്റിയെയും സബര്‍മതിയെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. ഗുജറാത്തില്‍ ആരംഭിച്ച സീപ്ലെയിന്‍ സര്‍വീസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്.

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്ദാ ദിവസിലാണ് സീപ്ലെയിന്‍ സര്‍വീസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്.

MOST READ: ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

200 കിലോമീറ്ററാണ് സബര്‍മതി നദീമുഖത്ത് നിന്ന് പ്രതിമ നില്‍ക്കുന്ന കെവാഡിയയിലേക്കുള്ള ദൂരം. റോഡ് മാര്‍ഗ്ഗം നാല് മണിക്കൂര്‍ വേണ്ടപ്പോള്‍ സീ പ്ലെയിന്‍ മാര്‍ഗം 45 മിനിറ്റ് മാത്രം മതി.

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലക്ക് സീ പ്ലെയിന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം രണ്ട് സര്‍വീസാണ് തുടക്കത്തില്‍. സ്പൈസ് ജെറ്റിനാണ് നടത്തിപ്പ് ചുമതല.

MOST READ: ടഫ് ലുക്കിംഗ് BWS 125 അഡ്വഞ്ചർ സ്കൂട്ടർ പുറത്തിറക്കി യമഹ

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19 സീറ്റുകളുള്ള സീപ്ലെയിനില്‍ 12 പേര്‍ക്ക് യാത്ര ചെയ്യാം. 4,800 രൂപ വീതമാണ് ടിക്കറ്റ് ചാര്‍ജ്. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനും ഈ സീപ്ലെയിനിന് കഴിയും.

രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈകുന്നേരം 6 മണിവരെ മാത്രമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുക. 220 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര 45 മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്തും. പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Prime Minister Narendra Modi Inaugurates First Seaplane Project. Read in Malayalam.
Story first published: Saturday, October 31, 2020, 19:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X