മോദിജിയുടെ യാത്രകൾ ഇനി മുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളിതുവരെയുള്ള തന്റെ ഭരണകാലത്ത് നിരവധി കാറുകൾ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ ബി‌എം‌ഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റി ഇപ്പോൾ അദ്ദേഹത്തിന്റെ കോൺ‌വോയിയിൽ വളരെ അപൂർവമായി മാത്രമേ കാണാനാകൂ.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

മുൻകാലങ്ങളിൽ, ലാൻഡ് റോവർ റേഞ്ച് റോവർ, മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ എസ്‌യുവികളിൽ പ്രധാന മന്ത്രിയെ നാം സമീപകാലത്ത് കണ്ടിരുന്നു. ഇപ്പോൾ ഏറ്റവും പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിലാണ് നരേന്ദ്ര മോദിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

തായ്‌ലൻഡിൽ നിന്ന് അദ്ദേഹം ഇന്ത്യയിലെത്തിയതിന്റെ വീഡിയോ ഏതാനും വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു, പ്രധാനമന്ത്രി പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ പ്രവേശിക്കുന്നത് ഇതിൽ കാണിക്കുന്നു.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഉപയോഗിക്കുന്ന അതേ ലാൻഡ് ക്രൂസറല്ല ഇത്. 1.7 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന ഏറ്റവും പുതിയ തലമുറ എസ്‌യുവിയാണിത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

ഈ കാറിന്റെ ഓൺ-റോഡ് വില ഏകദേശം രണ്ട് കോടി രൂപയായിരിക്കും. ഇതൊരു സാധാരണ ടൊയോട്ട ലാൻഡ് ക്രൂയിസറല്ല, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒരാളെ വഹിക്കുന്ന കനത്ത സുരക്ഷാ കവചിത വാഹനമാണിത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

മെഴ്‌സിഡസ് ബെൻസ്, ലാൻഡ് റോവർ, ബിഎംഡബ്ല്യു തുടങ്ങിയ നിർമ്മാതാക്കളെ പോലെ കവചിത വാഹനങ്ങൾ ടൊയോട്ട ഔദ്യോഗികമായി വാഗ്ദാനം ചെയ്യുന്നില്ല.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

അതിനാൽ വാഹനം ഒരു ബാഹ്യ ഏജൻസിയിൽ നിന്ന് സുരക്ഷാ കവചം ചെയ്തെടുക്കണം. വാഹനം പ്രധാനമന്ത്രിയുടേത് ആയതിനാൽ കൃത്യമായ വിലയും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന കവചത്തിന്റെ അളവും രഹസ്യമായി തുടരുന്നു.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

അടുത്ത കാലത്തായി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം നിരവധി തവണ പരിഷ്കരിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറായിരുന്നു.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

ബി‌എം‌ഡബ്ല്യു 7-സീരീസ് ഔദ്യോഗിക കാറുകൾ ലഭിച്ച ആദ്യത്തെ മന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ഇന്ത്യയിൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബി‌എം‌ഡബ്ല്യു 7-സീരീസ് ഹൈ സെക്യൂരിറ്റിയാണ് മൻ‌മോഹൻ സിംഗും ഉപയോഗിച്ചിരുന്നത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കവചിത മഹീന്ദ്ര സ്കോർപിയോയാണ് ഉപയോഗിച്ചത്. നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഉപയോഗിച്ച അതേ വാഹനമാണിത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

തുടർന്ന് അദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ബിഎംഡബ്ല്യു 7-സീരീസ് ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് നരേന്ദ്ര മോദി ഇന്ത്യയിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച സമയത്ത് ലാൻഡ് റോവർ റേഞ്ച് റോവർ സെന്റിനൽ ഉപയോഗിക്കാൻ തുടങ്ങി.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

കവചിത റേഞ്ച് റോവർ അദ്ദേഹത്തോടൊപ്പം പലപ്പോഴും കണ്ടു. മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂസറും അദ്ദേഹം പലപ്പോൾ ഉപയോഗിച്ചതായി കണ്ടെത്തി. നിലവിൽ, ലാൻഡ് ക്രൂയിസറിന്റെ ഏറ്റവും പുതിയ തലമുറ മോഡലാണ് അദ്ദേഹം ഉപയോഗിക്കുന്നത്.

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

4.5 ലിറ്റർ V8 ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്, പരമാവധി 262 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കവചം ചേർക്കുന്നത് വാഹനത്തിന്റെ ഭാരം വളരെയധികം വർദ്ധിപ്പിക്കുന്നതിനാൽ, അത്തരം ശക്തമായ എഞ്ചിനുകൾ നിർബന്ധമാണ്.

Most Read: മന്ത്രി വാഹനം വീണ്ടും വാർത്തകളിൽ നിറയുന്നു; രണ്ട് വർഷത്തിനുള്ളിൽ മാറിയത് 34 ടയറുകൾ

മോദിജിയുടെ യാത്രകൾ ഇനിമുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

ലാൻഡ് ക്രൂയിസറിന് 4x4 സിസ്റ്റവും, മറ്റ് ഹൈടെക് സവിശേഷതകളും ലഭിക്കുന്നു. ഇത് പരുക്കൻ ഭൂപ്രദേശങ്ങളിൽ വാഹനത്തിന് അനായാസം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നു.

Most Read Articles

Malayalam
English summary
PM Modi's new gen Toyota Land Cruiser. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X