1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

നിലപാടുകളിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലോക പ്രശസ്തി നേടിയ ഡയാന രാജകുമാരിയുടെ 1981 ഫോർഡ് എസ്‌കോർട്ട് ഗിയ സലൂൺ ലേലത്തിന്.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

ജൂൺ 29 -ന് എസെക്സിലെ റീമാൻ ഡാൻസിയുടെ റോയൽറ്റി, ആന്റിക്വസ്, ഫൈൻ ആർട്ട് സെയിൽസിലാണ് വാഹനം വിൽക്കുന്നത്. രാജകീയ വിവാഹത്തിന് രണ്ട് മാസം മുമ്പ്, 1981 മെയ് മാസത്തിൽ വിവാഹനിശ്ചയ സമ്മാനമായി ചാൾസ് രാജകുമാരൻ ഡയാന രാജകുമാരിക്ക് സമ്മാനിച്ചതാണ് ഈ കാർ.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

അഞ്ച് ഡോറുകളുള്ള ഈ ഹാച്ച്ബാക്ക് തങ്ങളുടെ വിവാഹത്തിന് ശേഷവും 1982 ഓഗസ്റ്റ് വരെ രാജകുമാരി പതിവായി ഉപയോഗിച്ചിരുന്നു.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

40 വർഷത്തോളം പഴക്കമുള്ള ഈ കാർ 20 വർഷത്തിലേറെയായി പൊതുനിരത്തുകളിൽ നിന്ന് വിട്ടു നിൽക്കുന്നു, എന്നാൽ രാജകീയ ഗരേജിൽ മികച്ച അന്തരീക്ഷത്തിൽ സൂക്ഷിച്ചതിനാൽ ഇപ്പോഴും മികച്ച ഷേപ്പിലാണ് വാഹനം, കൂടാതെ അതിന്റെ യഥാർത്ഥ രജിസ്ട്രേഷൻ WEV 297W പ്ലേറ്റുമായിട്ടാണ് വരുന്നത്.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

റീമാൻ ഡാൻസി പറയുന്നതനുസരിച്ച്, സലൂൺ അതിന്റെ യഥാർത്ഥ അവസ്ഥ നിലനിർത്തുന്നു. ഒറിജിനൽ പെയിന്റും അപ്ഹോൾസ്റ്ററിയും സഹിതം മീറ്ററിൽ 83,000 മൈൽ (ഏകദേശം 1,33,575 കിലോമീറ്റർ) റീഡിംഗ് രേഖപ്പെടുത്തുന്നു.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

കൂടാതെ വാഹനത്തിന്റെ ഒറിജിനൽ റേഡിയോ സിസ്റ്റവും തൽസ്ഥാനത്ത് മറ്റങ്ങളൊന്നുമില്ലാതെ തുടരുന്നു. ഈ 1981 ഫോർഡ് എസ്‌കോർട്ട് ഗിയ സലൂൺ ഓൾഡ് സ്കൂൾ കാർ കളക്ടർമാർക്ക് ഒരു നിധിയായിരിക്കും എന്നത് നിസംശയം പറയാൻ കഴിയും.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

ഡയാന രാജകുമാരി കാർ ഓടിക്കുന്നതിന്റെ നിരവധി ഫോട്ടോകളുണ്ട്, അതിലൊന്ന് രാജകുമാരൻ പോളോ കളിക്കുന്നത് കുമാരി വാഹനത്തിനുള്ളിലിരുന്ന് കാണുന്നതാണ്. ബോണറ്റിൽ വെള്ളി തവള ചിഹ്നവും കാറിലുണ്ട്. ഡയാനയുടെ സഹോദരി ലേഡി സാറാ സ്പെൻസറിൽ നിന്നുള്ള സമ്മാനത്തിന്റെ പകർപ്പായിരുന്നു ഇത്.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

സലൂണിന്റെ 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ 6000 rpm -ൽ 78 bhp കരുത്തും 3000 rpm -ൽ 125 Nm torque ഉം പുറപ്പെടുവിച്ചിരുന്നു. നാല് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോഡിയാക്കിയിരുന്നത്.

1981 ഫോർഡ് എസ്‌കോർട്ട്; ഡയാന രാജകുമാരിയുടെ എൻഗേജ്മെന്റ് സമ്മാനം ലേലത്തിന്

എക്കാലത്തെയും പ്രശസ്ത വ്യക്തിത്വങ്ങളിലൊരാളായ ഡയാന രാജകുമാരി മുഖ്യധാരാ കാറുകളുടെ പ്രേമിയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം 58,000 ഡോളറിന് വിറ്റ ഔഡി കൺവെർട്ടബിളും കുമാരിക്കുണ്ടായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Princess Dianas Engagement Gift 1981 Ford Escort Ghia Saloon Out For Auction. Read in Malayalam.
Story first published: Saturday, June 12, 2021, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X