ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം അതിവേഗം വളരുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന വിഭാഗം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇത്തരം സംഭവങ്ങൾ തുടർക്കഥയായപ്പോൾ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഇതിനായി ഡിഫൻസ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യയെയാണ് (DRDO) ഈ അന്വേഷണ ചുമതല ഏൽപ്പിക്കുകയും ചെയ്‌തിരുന്നു. അന്വേഷണ പാനലിന്റെ കണ്ടെത്തലുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

വൈദ്യുത വാഹനങ്ങളുടെ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) പ്രാഥമികമായി ഇലക്ട്രിക് വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ ഭാഗം തീപിടിച്ച മിക്ക ഇലക്ട്രിക് വാഹനങ്ങളിലും ഗുരുതരമായ പിഴവുകളുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

MOST READ: 450X ഇലക്ട്രിക് സ്കൂട്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Ather വരുന്നു, അവതരണം ജൂലൈ 11-ന്

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സംവിധാനങ്ങൾ (BMS) നിലവാരമില്ലാത്തതാണെന്നും അമിതമായി ചൂടാകുന്ന സെല്ലുകൾക്ക് ഊർജം പുറത്തുവിടാനുള്ള വെന്റിംഗ് മെക്കാനിസം കുറവാണെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. തീപിടിച്ച മിക്ക ഇലക്ട്രിക് മോഡലുകളുടെയും ബാറ്ററി യൂണിറ്റുകളിൽ ഗുണനിലവാരമില്ലാത്ത സെല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇലക്ട്രിക് വാഹന നിർമാണ കമ്പനികൾ നിരവധി കുറുക്കുവഴികൾ സ്വീകരിച്ചതാണ് ഈ പ്രക്രിയയിൽ വാഹനത്തെയും സുരക്ഷയെയും അപകടത്തിലാക്കിയത്. ആ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം കമ്പനികള്‍ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ടുകൾ.

MOST READ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങണോ പുതിയത് വാങ്ങണോ? ഏതാവും കൂടുതൽ മികച്ചത്

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

തകരാറുള്ള ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നവർക്കെതിരെ എന്തുകൊണ്ട് ശിക്ഷാനടപടികൾ എടുക്കരുതെന്ന് ചോദിച്ചാണ് കേന്ദ്രം അവർക്ക് മുന്നറിയിപ്പ് നൽകിയത്. അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് അടുത്തയാഴ്ച്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

സ്‌കൂട്ടറുകൾക്ക് തീപിടിച്ച് ചില സന്ദർഭങ്ങളിൽ ജീവഹാനി വരുത്തിയതിന് എന്തുകൊണ്ട് ശിക്ഷിക്കപ്പെടരുതെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസുകൾക്ക് മറുപടി നൽകാൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ജൂലൈ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവി ബ്രാൻഡുകളുടെ പ്രതികരണത്തിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും കാത്തിരിക്കുകയാണ്.

MOST READ: സ്കൂട്ടർ മോഡലുകൾക്ക് പിന്നാലെ K-Light 250V ക്രൂയിസറിന്റെയും വില പ്രഖ്യാപിച്ച് Keeway

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

കഴിഞ്ഞ രണ്ട് വർഷങ്ങളായി നിർമാതാക്കളെയും വാങ്ങുന്നവരെയും ഒരേ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആകർഷകമായ ആനുകൂല്യങ്ങൾ വഴി രാജ്യത്ത് ഇവി മോഡലുകളിലേക്ക് കൂടുമാറ്റം നടത്തുന്നതിന് കേന്ദ്ര സർക്കാർ സബ്സിഡികളും മറ്റും നൽകി വരികയാണ്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ഇന്ധന വില വർധനയ്‌ക്ക് പുറമെ ഈ സബ്സിഡി പോലുള്ള ആനുകൂല്യങ്ങൾ പുതിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ ഈ രംഗത്തേക്ക് കടന്നുവരാൻ കാരണമായി. ഇവരിൽ പല കമ്പനികൾക്കും ഏതെങ്കിലും തരത്തിലുള്ള വാഹനം നിർമിക്കുന്നതിൽ യാതൊരു പരിചയവുമില്ലെന്നതാണ് മറ്റൊരു കൗതുകകകരമായ വസ്‌തുതയെന്ന് രാജീവ് ബജാജ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

MOST READ: 83 മണിക്കൂറിൽ താണ്ടുന്നത് 9 സംസ്ഥാനങ്ങൾ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് അറിയാം

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

ചൈനീസ് ഇലക്ട്രിക് വാഹന കിറ്റുകളുടെ സുലഭമായ ലഭ്യതയും ഇന്ത്യയിലുടനീളം ഇലക്ട്രിക് വാഹന നിർമാതാക്കളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. വ്യവസായത്തിന്റെ ഈ പുതുമ അർഥമാക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മാർഗനിർദ്ദേശങ്ങളും ഇനിയും വികസിച്ചിട്ടില്ല എന്നാണ്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്ന AIS156 നിയമങ്ങളിലൂടെ വൈദ്യുത വാഹനങ്ങൾ സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കാൻ കേന്ദ്ര സർക്കാർ ഒരു സുപ്രധാന ശ്രമം നടത്തിവരികയാണിപ്പോൾ. AIS156 ഹാർഡ്‌വെയറും മെക്കാനിക്കൽ നിലവാരവും ഉറപ്പാക്കാനാവും ഇവയെല്ലാം സഹായകരമാവുക.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

കൂടാതെ സർക്കാരിന്റെ നീതി ആയോഗ് ഒരു ഓപ്പൺ സോഴ്‌സ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (BMS) വികസിപ്പിക്കുന്നുമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളിൽ ഒരാളായ ഒഖിനാവ ഓട്ടോടെക്, അത് പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് സർക്കാരിന്റെ ഓപ്പൺ സോഴ്‌സ് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം സ്വീകരിക്കുമെന്നും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളുടെ അഭാവം; കുറ്റപ്പെടുത്തി അന്വേഷണ സമിതി

നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. പയ്യെ ഇലക്‌ട്രിക് പതിപ്പുകളിലേക്ക് മാറാൻ ഉപഭോക്താക്കൾ തയാറായി മുന്നോട്ടുവന്നിരുന്നെങ്കിലും നിലവിലെ തീപിടുത്തം പോലുള്ള സംഭവ വികാസങ്ങൾ കാരണം വീണ്ടും ആളുകളുടെ ചിന്ത പെട്രോൾ മോഡലുകളിലേക്ക് തന്നെയാണ് മാറിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Probe panel blames ev brands for lack of basic safety systems details
Story first published: Wednesday, July 6, 2022, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X