ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

നാളുകളുടെ കാത്തിരിപ്പിന് ശേഷം അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ അംബാലയിൽ എത്തി. യുദ്ധവിമാനങ്ങൾ സുരക്ഷിതമായി എത്തിച്ചേർന്നു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചും.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

പക്ഷികൾ പറന്നിറങ്ങി എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കൂടാതെ ഇന്ത്യൻ അതിർത്തിയെ ലക്ഷ്യമിടുന്ന ഏവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

വ്യോമസേനയുടെ ചരിത്രത്തിൽ ഒരു വലിയ നാഴികക്കല്ലാണിത്. സമയബന്ധിതമായി വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറിയതിന് ഫ്രഞ്ച് സർക്കാരിനും ദസോ ഏവിയേഷനും പ്രതിരോധമന്ത്രി നന്ദി രേഖപ്പെടുത്തി.

MOST READ: ഹീറോ ബിഎസ് VI എക്സ്പള്‍സ് 200T, എക്സ്ട്രീം 200S മോഡലുകളുടെ അവതരണം ഓഗസ്റ്റില്‍

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർഥിയിൽ എത്തിയത്. വിമാനങ്ങൾ രാജ്യത്തിന്റെ വ്യോമമേഖലയിൽ കടന്നയുടൻ തന്നെ ഐഎൻഎസ് കൊൽക്കത്തയിൽ നിന്നാണ് ആദ്യ സന്ദേശം ലഭിച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

"സ്വാഗതം റഫേൽ, പ്രതാപത്തോടെ പറക്കൂ ഇന്ത്യൻ ആകാശത്തിലൂടെ" എന്നാണ് ഐഎൻഎസ് കൊൽക്കത്ത ആശംസിച്ചത്. 'ഡെൽറ്റ 63, ഗുഡ് ലക്ക് ആൻഡ് ഹാപ്പി ഹണ്ടിംഗ്' എന്ന് റഫേൽ മറുപടിയും നൽകി.

MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച അഞ്ച് വിമാനങ്ങളിൽ മൂന്ന് സിംഗിൾ സീറ്റർ വിമാനങ്ങളും, രണ്ട് ഡബിൾ സീറ്റർ വിമാനങ്ങളുമാണുള്ളത്. രണ്ട് സുഖോയ് Su-30 MKI യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് റഫേൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയത്.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

17-ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ ഹർകിരത് സിംഗിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് റഫേൽ വിമാനങ്ങൾ രാജ്യത്ത് എത്തിച്ചത്. സംഘത്തിൽ വിവേക് വിക്രം എന്ന മലയാളി വിംഗ് കമാൻഡറും ഉണ്ടായിരുന്നു.

MOST READ: ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

യുഎയിലെ ഒരു സ്റ്റോപ്പ് ഒഴിച്ചാൽ തുടർച്ചയായി 7000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

റാഫേൽ യുദ്ധവിമാനങ്ങൾക്കായുള്ള കരാർ അന്തിമമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യോമസേനാ മേധാവി RKS ബദൗരിയയുടെ സ്മരണയ്ക്കായി വിമാനങ്ങൾക്ക് RB സീരീസിൽ തുടങ്ങുന്ന ടെയിൽ നമ്പറുകൾ ഉണ്ടായിരിക്കും.

MOST READ: ഓഗസ്റ്റ് 1 മുതൽ ഇൻഷുറൻസ് ഇളവ്; വാഹനങ്ങൾ വാങ്ങാൻ ഇത് നല്ല കാലം

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

യുദ്ധ വിമാനങ്ങൾ കമ്മീഷൻ ചെയ്തതിനു ശേഷം ലഡാക്കിൽ വിന്യസിക്കും എന്നാണ് ഇപ്പോൾ ലഭ്യമായ റിപ്പോട്ടുകൾ.

Most Read Articles

Malayalam
കൂടുതല്‍... #മിലിറ്ററി #military
English summary
Rafale Aircrafts Reached Ambala To Join IAF. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X