Just In
- 3 hrs ago
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
- 4 hrs ago
ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
- 5 hrs ago
400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ
- 6 hrs ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
Don't Miss
- Movies
ബിഗ് ബോസ് ഹൗസിൽ ഒരു പുതിയ അതിഥി, വഴക്ക് മറന്ന് സന്തോഷത്തോടെ സ്വീകരിച്ച് മത്സരാർഥികൾ
- News
വീണ്ടും അപമാനം, അവഗണന; ശോഭ സുരേന്ദ്രന് വെറുതേയിരിക്കില്ല... ഇന്നലെ അംഗത്വമെടുത്തവരുടെ വിലപോലുമില്ലേ!
- Finance
കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപനവുമായി ആക്സെഞ്ചറും ഇൻഫോസിസും
- Lifestyle
കരുവാളിച്ച മുഖത്തിന് തിളക്കമാണ് ഗ്രീന്‍ടീ മാജിക്
- Sports
IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റിപ്പബ്ലിക് ദിന പരേഡിൽ സാന്നിധ്യമറിയിക്കാൻ റാഫേൽ യുദ്ധവിമാനവും
ജനുവരി 26-ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ റാഫേൽ യുദ്ധവിമാനവും സാന്നിധ്യമറിയിക്കും.

ഏറെ ചർച്ചചെയ്യപ്പെട്ട ഈ യുദ്ധവിമാനം ഇതാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യൻ സൈന്യത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ റഫേൽ 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും പരേഡ് നടത്തുക.

ഒരു റഫാൽ വിമാനം മാത്രമാകും പരേഡിനുണ്ടാവുക. എന്നാൽ വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കുമെന്ന് വിംഗ് കമാൻഡർ ഇന്ദ്രനിൽ നന്ദി വ്യക്തമാക്കിയിട്ടിട്ടുണ്ട്.
MOST READ: സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്

താഴ്ന്ന ഉയരത്തിൽ പറക്കുകയും ലംബമായി മുകളിലേക്കു കുതിക്കുകയും ചെയ്യുന്ന വിമാനം ഉയരത്തിൽവച്ച് പ്രകടനങ്ങൾ നടത്തുന്ന രീതിയാണു വെർട്ടിക്കൽ ചാർലി ഘടന. 2016-ല്‍ ഫ്രാൻസുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 36 റാഫേൽ വിമാനങ്ങളാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ ആദ്യ ബാച്ചിൽ അഞ്ച് എണ്ണമാണ് രാജ്യത്ത് എത്തിയത്. ബാക്കിയുള്ളവ ഫ്രാന്‍സില്‍ പരിശീലനത്തിലാണ്.
MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

ബാക്കിയുള്ളവ ഈ വർഷം തന്നെ സേനയുടെ ഭാഗമാകും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റാഫേല്‍.

ഇരട്ട എഞ്ചിന് യുദ്ധ വിമാനങ്ങളായ ഇവ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റാഫേലില്‍ നിന്നും വാങ്ങിയിരിക്കുന്നത്. ഇന്ത്യ സ്വന്തമാക്കുന്ന 36 വിമാനങ്ങളിൽ 28 എണ്ണം സിംഗിൾ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. ബാക്കി എട്ടെണ്ണം ഡ്യുവൽ സീറ്റ് ഉള്ളവയുമാണ്.
MOST READ: 100 ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ട് ഹീറോ

9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് അത്യാധുനിക റഡാര്‍, ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള ശേഷി, ശത്രു രാജ്യങ്ങളുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്.

കൊവിഡ്-19 പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിന പരേഡിന്റെ ദൈര്‍ഘ്യം ഇത്തവണ കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റര്‍ നടത്തുന്ന പരേഡ് ഇപ്രാവശ്യം 3.3 കിലോമീറ്ററായാണ് ചുരുക്കിയിരിക്കുന്നത്. കൂടാതെ 55 വര്‍ഷത്തിനുശേഷം ആദ്യമായാകും മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക് ദിനം ഇന്ത്യ ആഘോഷിക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്.