ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ 15 പ്രത്യേക സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

എന്നാല്‍ അടുത്ത മാസം മുതല്‍ 200 ട്രെയിനുകള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. സ്ലീപ്പര്‍ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സര്‍വീസ് പ്രയോജനപ്പെടുമെന്ന് റെയില്‍വേ അറിയിച്ചു.

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വേ 200 അധിക ട്രെയിനുകള്‍ ഓടിക്കാന്‍ പോകുന്നു. എയര്‍കണ്ടീഷന്‍ ഇല്ലാത്ത സെക്കന്‍ഡ് ക്ലാസ് ട്രെയിനുകളാകും ഇത്. ഓണ്‍ലൈന്‍ വഴിയാകും ബുക്കിങ്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

നേരത്തേ ജൂണ്‍ 30 വരെ എല്ലാ ട്രെയിന്‍ സര്‍വിസുകളും കേന്ദ്രം നിര്‍ത്തിവെച്ചിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചാണ് ജൂണ്‍ ഒന്നു മുതല്‍ ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കുന്നത്.

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങള്‍ റെയില്‍വേയ്ക്ക് കൈമാറുകയും വേണമെന്ന് പിയൂഷ് ഗോയല്‍ അറിയിച്ചു. ആവശ്യമാണെങ്കില്‍ 200 സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നത് എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

നേരത്തെ മെയ് 12 മുതല്‍ രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 15 ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കുളള സൗകര്യത്തിനായി സ്റ്റോപ്പുകളും ഗണ്യമായി കുറച്ചിരുന്നു.

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

രാജധാനിയുടെ നിരക്കായിരുന്നു യാത്രക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്. ഐആര്‍സിടിസി (IRCTC) വെബ്സൈറ്റിലൂടെ മാത്രമായിരുന്നു ടിക്കറ്റ് ബുക്കിങ്. അതോടൊപ്പം തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഈ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസില്‍ ലഭ്യമല്ലായിരുന്നു.

MOST READ: കാമിക്ക് സ്‌കൗട്ട്‌ലൈന്‍ എസ്‌യുവി വെളിപ്പെടുത്തി സ്‌കോഡ

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ ട്രെയിനില്‍ പ്രവേശിപ്പിക്കുകയുള്ളു. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.

Most Read Articles

Malayalam
English summary
Railways To Run 200 Non-AC Trains Daily From June 1, Online Bookings Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X