റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

നിങ്ങൾ റോഡിന് നടുവിലൊരു വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് വിചാരിക്കുക. അത് മറികടന്ന് പോവാൻ നിങ്ങളുടെ പക്കൽ റേഞ്ച് റോവറും 80 മോഡൽ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കുമാണുള്ളതെങ്കിൽ നിങ്ങൾ ഏത് തിരഞ്ഞഞ്ഞെടുക്കും?

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

വാഹനത്തിന്റെ സാങ്കേതികത, കാര്യക്ഷമത എന്നിവയെല്ലാം നോക്കുമ്പോൾ സാധാരണഗതിയിൽ നിങ്ങൾ ഓഫ് റോഡറായ റേഞ്ച് റോവർ തിരഞ്ഞഞ്ഞെടുക്കാനാണ് സാധ്യത.

എന്നാൽ, അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായൊരു വീഡിയോ ഈ ചിന്തയെ തകർത്തെറിഞ്ഞിരിക്കുകയാണ്.

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

വീഡിയോ ദൃശ്യങ്ങൾ ഇത്രയുമാണ്, കനത്ത വെള്ളക്കെട്ടുള്ളൊരു റോഡിൽ മൂന്നാമത്തെ തലമുറക്കാരനായ(L322)ലാൻഡ് റോവർ റേഞ്ച് റോവർ കുടുങ്ങിയിരിക്കുന്നു. ഈ ആഡംബര എസ് യുവിയെ പുറത്തെടുക്കാൻ ഒരു ട്രക്ക് പണിപ്പെടുന്നുണ്ട്.

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

വെള്ളക്കെട്ടുള്ള ചുറ്റുപാടുകളിൽ വാഹനങ്ങൾ കുടുങ്ങന്നത് സ്വാഭാവികമാണ്. എന്നാൽ, ലാൻഡ് റോവറുകൾ അറിയപ്പെടുന്നത് ഓഫ് റോഡറുകളായിട്ടാണല്ലോ; ഈ ബ്രിട്ടീഷ് ബ്രാൻഡിന്റെ പ്രാരംഭ വാഹനങ്ങളിലെ ഡ്രൈവുകൾ പോലും സ്പോർടി അനുഭവങ്ങളായിരിക്കും നൽകുക.

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

അങ്ങനെയിരിക്കെ എങ്ങനെയാണ് റേഞ്ച് റോവറിന് ഈ അവസ്ഥ വരിക?

ചിലപ്പോൾ എത്രയൊക്കെ മൂല്യമുള്ളതാണെങ്കിലും സാങ്കേതികത നിറഞ്ഞതാണെങ്കിലും എല്ലാ മോശപ്പെട്ട സാഹചര്യങ്ങളും മറികടക്കാൻ വാഹനങ്ങൾക്കാവില്ലായിരിക്കും. അല്ലെങ്കിൽ ഇത് ഡ്രൈവറുടെ പിഴവായിരിക്കാം. അല്ലാതെ റേഞ്ച് റോവറിന് ഈ ഗതി വരില്ലല്ലോ.

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

അങ്ങനെ റേഞ്ച് റോവർ കുടുങ്ങി കിടക്കുമ്പോഴാണ് കണ്ടുനിന്ന എല്ലാവരെയും അത്ഭുതസ്തബ്ദരാക്കി ടൊയോട്ടയുടെ ഹൈലക്സ് പിക്കപ്പ് വാൻ വെള്ളക്കെട്ടിലൂടെ സുഗമമായി കടന്നു പോയത്. കാഴ്ചയിൽ പഴക്കം തോന്നിച്ച പിക്കപ്പ് വാനിന്റെ പത്ത് മടങ്ങിലധികം മൂല്യം വരും റേഞ്ച് റോവറിന്.

റേഞ്ച് റോവറിനെ നാണിപ്പിച്ച് ടൊയോട്ടയുടെ തോണി തുഴയൽ — വീഡിയോ

വീഡിയോയിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് യാദൃശ്ചികമായി വന്നതാവാം പിക്കപ്പ് വാൻ. എങ്കിൽക്കൂടി ആ പ്രതികൂല സാഹചര്യം അതിജീവിച്ചു. കനത്ത വില നൽകാതെയും ഫലപ്രദമായ വാഹനങ്ങൾ സ്വന്തമാക്കാമെന്ന് തെളിയിച്ചിരിക്കുക മാത്രമല്ല ഈ വീഡിയോ, മറിച്ച് ടെയോട്ടോയുടെ വിപണി സാധ്യത തുറന്ന് കാട്ടുക കൂടിയാണ്.

ലാൻഡ് റോവറിനെക്കാളും മികച്ചത് ടൊയോട്ട ഹൈലക്സ് പിക്കപ്പ് വാനാണെന്ന നിഗമനത്തിൽ നിങ്ങളെത്തുന്നതിന് മുമ്പ് ഹൈലക്സിന്റെ നിർമ്മിതി പരിശോധിക്കേണ്ടതാണ്. അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി ലളിതമായ രൂപകൽപനയാണ് ഹൈലക്സിന്റേത്. ലാൻഡ് റോവറിന്റെ സ്ഥാനത്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ ആണെങ്കിലും സമാനസ്ഥിതി വന്നേക്കാം.

Source: Adam Mirani

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota
English summary
Range Rover Vs Toyota Hilux Pickup — Viral Video Proves Which Is The Better ‘Boat’, Read In Malayalam.
Story first published: Tuesday, December 18, 2018, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X