ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ഇന്ത്യൻ വാഹന വ്യവസായം സാക്ഷ്യം വഹിച്ച ഏറ്റവും വില കുറവുള്ള കാറായിരുന്നു ടാറ്റ നാനോ. ടാറ്റ സൺസിന്റെ എമിരിറ്റസ് ചെയർമാൻ രത്തൻ ടാറ്റയുടെ ഒരു പ്രത്യേക പദ്ധതിയായിരുന്നു ഈ ഇത്തിരി കുഞ്ഞൻ കാർ.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

സാധാരണക്കാരന് താങ്ങാവുന്ന ഒരു ബജറ്റ് കാറെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുകയായിരുന്നു നാനോയിലൂടെ അദ്ദേഹം ലക്ഷ്യംവെച്ചത്.വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടെങ്കിലും സാധാരണക്കാരന് കാര്‍ ഒരു സ്വപ്‌നമല്ലെന്നു വ്യക്തമാക്കിയത് നാനോ ആയിരുന്നു എന്നു വേണമെങ്കിൽ പറയാം. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നാനോയെ അനുസ്മരിക്കുകയാണ് രത്തൻ ടാറ്റ. ഇത്തരമൊരു വാഹനം സൃഷ്ടിച്ചതിന് പിന്നിലെ പ്രചോദനം എന്താണെന്ന് വെളിപ്പെടുത്തുകയാണ് പോസ്റ്റിലൂടെ അദ്ദേഹം ചെയ്‌തിരിക്കുന്നത്.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

നാനോ " എല്ലാവർക്കും" വേണ്ടിയുള്ള ഒരു കാർ ആണെന്നാണ് രത്തൻ ടാറ്റ പറയുന്നത്. പല ഇന്ത്യന്‍ കുടുംബങ്ങളും കാലാവസ്ഥയെ അവഗണിച്ച് തങ്ങളുടെ കുട്ടിയുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നത് കണ്ടതാണ് ഇത്തരമൊരു കാര്‍ രൂപപ്പെടുത്തിയെടുക്കാൻ ടാറ്റയെ പ്രേരിപ്പിച്ച പ്രധാന കാരണം. ആദ്യം ഇരുചക്ര വാഹനങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു രത്തൻ ടാറ്റയുടെ ദൗത്യം.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

തന്നെ ശരിക്കും പ്രചോദിപ്പിച്ചതും അത്തരമൊരു വാഹനം നിര്‍മ്മിക്കാനുള്ള ആഗ്രഹം മനസിലേക്ക് എത്തിയതും സ്‌കൂട്ടറുകളില്‍ ഇന്ത്യന്‍ കുടുംബങ്ങളെ നിരന്തരം കാണ്ടതാണ്. പലപ്പോഴും മഴ പെയ്‌ത് തെന്നിതെറിച്ച് കിടക്കുന്ന റോഡുകളിലൂടെ ഒരു കുട്ടി അമ്മയ്ക്കും അച്ഛനും ഇടയിലായി, അവര്‍ പോകുന്നിടത്തേക്കെല്ലാം യാത്ര ചെയ്യുന്നു. ഇതെല്ലാമാണ് ചെറുകുടംബങ്ങൾക്കായി ഒരു കാർ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

നാനോ രൂപപ്പെടുത്തിയെടുക്കാൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറും ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വില കുറഞ്ഞ ചെറുകാർ ആദ്യമായി പ്രദർശിപ്പിച്ചത് 2008 ജനുവരി 10-ന്‌ ന്യൂഡൽഹയിൽ നടന്ന ഒമ്പതാമത് ഓട്ടോ എക്സ്പോയിലായിരുന്നു.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ലോഞ്ച് സമയത്ത് ടാറ്റ മോട്ടോർസ് പ്രതിവർഷം 250,000 യൂണിറ്റ് വാഹനങ്ങൾ വിൽക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഓട്ടോറിക്ഷ കാറാക്കിയെന്ന തരത്തില്‍ പഴി ഏറെ കേട്ടെങ്കിലും തിരിക്കുപിടിച്ച നഗര ജീവിതത്തില്‍ നാനോ വീഥികള്‍ കീഴടക്കി മുന്നേറിയെന്നു പറയാം. താരതമ്യേന കുറഞ്ഞ ഉത്പാദന ചെലവും വിലയുമാണ്‌ പ്രധാന‍ സവിശേഷതയായി മാറിയത്.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

കുറഞ്ഞ പരിരക്ഷണ ചെലവും ഉയർന്ന മൈലേജും നാനോയുടെ ഹൈലൈറ്റായി മാറി. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ ലോകത്ത് വെറെ ഒരിടത്തും ഉണ്ടായിരുന്നില്ല. രത്തന്‍ ടാറ്റയുടെ ഈ ആശയം പേപ്പറില്‍ ഒതുങ്ങുമെന്ന് രാജ്യാന്തര വിദഗ്ധര്‍ വരെ വിഥിയെഴുതിയതിനുള്ള ഉത്തരമാണ് ഈ വീരചരിത്രം.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

അക്കാലത്ത് ഭാരത് സ്റ്റേജ് -III, യൂറോ -IV എന്നിവ പ്രകാരമുള്ള മലിനീകരണനിയന്ത്രണങ്ങൾ പാലിച്ചെത്തിയ ഇത്തിരി കുഞ്ഞൻ കാറിന് മാരുതി സുസുക്കി 800-നേക്കാൾ 8 ശതമാനം നീളം കുറവായിരുന്നുവെങ്കിലും ഉ‍ൾവശം 21 ശതമാനത്തിൽ കൂടുതലുണ്ടായിരുന്നു.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ടാറ്റ നാനോയുടെ വില നികുതികളുൾപ്പെടാതെ ഒരു ലക്ഷം രൂ‍പയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പല മോഡലുകൾക്കായി പ്രത്യേക വില നിലവാരവും നിലവിൽ വന്നു. ഇതുവരെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയ ഏറ്റവും വിലകുറഞ്ഞ കാർ എന്ന പദവി നാനോയ്ക്ക് തന്നെയാണ്.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ടാറ്റ നാനോ 2012 എന്ന പേരിൽ പരിഷ്ക്കരിച്ച പതിപ്പ് ഇറക്കിയിരുന്നു . എങ്കിലും 2011-2012 സാമ്പത്തിക വർഷത്തിൽ നാനോ നേടിയ പരമാവധി വിൽപ്പന 74,527 യൂണിറ്റായിരുന്നു. ഇതിനുശേഷം വർഷാവർഷം വിൽപ്പന അതിവേഗം കുറഞ്ഞു. ഇത് കാറിന്റെ വിപണി വിഹിതം ഗണ്യമായി ഇടിയുന്നതിലേക്ക് നയിച്ചു.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ടാറ്റ നാനോയിൽ ഒരു ഡീസൽ എഞ്ചിൻ, ഒരു പെട്രോൾ എഞ്ചിൻ, ഒരു സിഎൻജി എഞ്ചിൻ ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. ഡീസൽ എഞ്ചിൻ 624 സിസി, പെട്രോൾ എഞ്ചിൻ 624 സിസി, സിഎൻജി എഞ്ചിൻ 624 സിസി ശേഷിയുള്ള 2 സിലിണ്ടർ കാറാണ് നാനോ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും കുഞ്ഞൻ കാർ ലഭ്യമാവും.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ടായിരുന്ന ടാറ്റ നാനോയുടെ മൊത്തം വലിപ്പം 3099 മില്ലീമീറ്റർ നീളവും 1495 മില്ലീമീറ്റർ വീതിയും 2230 മില്ലീമീറ്റർ വീൽബേസുമായിരുന്നു. അത്യാവിശ്യം നാലു പേർക്ക് സുഖമായി യാത്ര ചെയ്യാനും സാധിക്കും.

ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

ഈ വർഷം ആദ്യം ഇലക്‌ട്രോഡ്രൈവ് പവർട്രെയിൻ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ഇലക്‌ട്രാ ഇവി) വികസിപ്പിച്ച ഇലക്ട്രിക് പവർട്രെയിൻ ഉപയോഗിച്ച് പരിഷ്‌ക്കരിച്ച കസ്റ്റം-നിർമ്മിതമായ നാനോ ഇലക്ട്രിക് വാഹനം രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ലാസ്റ്റ്-മൈൽ മൊബിലിറ്റി സർവീസായ സൈനിക്പോഡ് സിറ്റ് ആൻഡ് ഗോയിലേക്ക് നിയോ EVs എന്ന് വിളിക്കപ്പെടുന്ന പരിമിതമായ എണ്ണത്തിൽ നാനോ ഇലക്ട്രിക് വാഹനങ്ങൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Ratan tata reveals the inspiration behind the most affordable nano car
Story first published: Friday, May 13, 2022, 14:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X