വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

15 വർഷം പഴക്കമുള്ള കാറോ മറ്റേതെങ്കിലും വാഹനമോ ഉണ്ടെങ്കിൽ, അത്തരം വാഹനങ്ങളുടെ RC പുതുക്കുന്നതിന് ഇനിമുതൽ ഒരു വലിയ തുക നൽകേണ്ടിവരും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഈ വർഷം അവസാനം ഒരു പഴയ വാഹനം സ്വന്തമാക്കുന്നത് എത്ര ചെലവേറിയതാണെന്ന് വിശദീകരിക്കുന്ന ഒരു കരട് വിജ്ഞാപനം റോഡ്, ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുകയാണ്.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

നേരത്തെ കേന്ദ്ര ബജറ്റിൽ സർക്കാർ മുന്നോട്ടുവച്ച വിശാലമായ വാഹന സ്ക്രാപ്പേജ് നയത്തിന്റെ ഭാഗമായാണ് വിജ്ഞാപനം. 20 വർഷത്തിന് മുകളിൽ പഴക്കമുള്ള യാത്ര വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്കും റോഡിൽ തുടരാൻ നിർബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്ന് ഇത് വ്യക്തമാക്കുന്നു.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

വിജ്ഞാപനം അനുസരിച്ച്, കാറിന്റെ RC പുതുക്കുന്നതിന് ഒരു വാഹന ഉടമ 5,000 രൂപ നൽകേണ്ടിവരും. അതേസമയം, ഒരു ബൈക്കിനായി ഉടമയ്ക്ക് നിലവിലെ 300 രൂപയ്ക്ക് പകരം 1000 രൂപ നൽകേണ്ടിവരും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഇത് മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ബസും ട്രക്ക് ഓപ്പറേറ്റർമാരും ആയിരിക്കും. 15 വർഷം പഴക്കമുള്ള ബസിനോ ട്രക്കിനോ ഫിറ്റ്നസ് പുതുക്കൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് അവർക്ക് 21 മടങ്ങ് കൂടുതലാണ് ചെലവ്. നിയമം നിലവിൽ വരുന്നതോടെ‌, ഫിറ്റ്നെസ് പുതുക്കലിനായി 12,500 രൂപ നൽകേണ്ടിവരും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി പ്രകാരമാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. ഈ നിർദ്ദേശമനുസരിച്ച്, വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള കാലതാമസത്തിന്, പ്രതിമാസം 300 രൂപ മുതൽ 500 രൂപ വരെ പിഴ നൽകേണ്ടിവരും. മറുവശത്ത്, വാണിജ്യ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് യഥാസമയം നേടിയില്ലെങ്കിൽ പ്രതിദിനം 50 രൂപ പിഴ ഈടാക്കും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

മോട്ടോർസൈക്കിളിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയായി നിലനിർത്തുന്നു എന്നാൽ പഴയ വാഹനത്തിന്റെ ഫിറ്റ്നെസ് പുതുക്കലിനുള്ള ഫീസ് 1000 രൂപയായി ഉയർത്തുന്നു. അതുപോലെ, ത്രീ-വീലറുകളുടെ രജിസ്ട്രേഷൻ നിരക്ക് 600 രൂപയും പുതുക്കൽ ഫീസ് 2,500 രൂപയുമാക്കി.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

കാറിന്റെ രജിസ്ട്രേഷൻ ഫീസ് 600 രൂപയും ഫിറ്റ്നെസ് പുതുക്കൽ ഫീസ് 5,000 രൂപയുമാണ്. അതുപോലെ, ഇറക്കുമതി ചെയ്ത വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് 5,000 രൂപയും അതിന്റെ പുതുക്കലിനുള്ള ഫീസ് 40,000 രൂപയുമാണ്.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

വാണിജ്യ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, ഒരു മോട്ടോർസൈക്കിളിനായി പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 500 രൂപ ചെലവ് വരും സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 1,000 രൂപയും ചെലവാകും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഒരു ത്രീ വീലറിന്റെ കാര്യത്തിൽ, പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 1,000 രൂപയും സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 3,500 രൂപയുമാണ് നിരക്ക്.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഒരു ടാക്സി അല്ലെങ്കിൽ കാബിന്റെ കാര്യത്തിൽ, പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 1,000 രൂപയും, സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 7,000 രൂപയും ചിലവാകും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

മീഡിയം ഗുഡ്സ് അല്ലെങ്കിൽ പാസഞ്ചർ വെഹിക്കിൾ ആണെങ്കിൽ, പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 1,300 രൂപയ്ക്ക് നൽകും, സർട്ടിഫിക്കറ്റ് പുതുക്കുന്നതിന് 10,000 രൂപ ചെലവാകും.

വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

അതുപോലെ, ഒരു ബസിനോ ട്രക്കിനോ വേണ്ടി ഒരു പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 1,500 രൂപയ്ക്ക് ലഭിക്കും, അത് പുതുക്കുന്നതിനുള്ള ചെലവ് 12,500 രൂപ ആയിരിക്കും.

Most Read Articles

Malayalam
English summary
RC Renewal For Vehicles To Become More Costlier In India. Read in Malayalam.
Story first published: Thursday, March 18, 2021, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X