Just In
- 11 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 12 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 13 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 14 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
വിസ്മയമായി ഹണ്ടർ 350, പുത്തൻ സാധ്യതയുമായി റോണിനും! ഈ വർഷം ഇന്ത്യയിലെത്തിയ കിടിലൻ ബൈക്കുകൾ
വാഹന വിപണി ഇപ്പോൾ വീണ്ടും സജീവമായതോടെ വിവിധ സെഗ്മെന്റുകളിൽ പുതിയ ബൈക്കുകൾ പുറത്തിറക്കിക്കൊണ്ട് നിരവധി ബ്രാൻഡുകൾ രാജ്യത്ത് തങ്ങളുടെ ശ്രേണി വിപുലീകരിച്ചു കഴിഞ്ഞു. ഈ വർഷവും ഇന്ത്യയിൽ നിരവധി ടൂവീലറുകളാണ് പുറത്തിറങ്ങിയത്. ഇലക്ട്രിക് വിപണി കൊഴുക്കുമ്പോഴും പെട്രോൾ മോഡലുകളുടെ ഡിമാന്റിൽ കാര്യമായ ഒരിടിവും കാണുന്നുമില്ല.
ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഉത്സവ സീസണായതിനാൽ വിപണിയിൽ നല്ല വിൽപ്പനയും ഉണ്ടായിരുന്നു. ഒട്ടുമിക്ക ഇരുചക്ര വാഹന നിർമeതാക്കളും വർഷാടിസ്ഥാനത്തിൽ കഴിഞ്ഞ മാസം വിൽപ്പനയിൽ ഉയർച്ച രേഖപ്പെടുത്തിയതും ഈ വർഷം വിപണിയിൽ എത്തിയ പുതിയ മോഡലുകളുടെ ബലത്തിലാണെന്ന് നിസംശയം പറയാം. ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മികച്ച ചില ബൈക്കുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?
റോയൽ എൻഫീൽഡ് ഹണ്ടർ 350
റോയൽ എൻഫീൽഡ് ഹണ്ടർ 350 രാജ്യത്ത് 1.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ പുറത്തിറങ്ങി തരംഗമായ മോഡലാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റും ഹണ്ടറിന്റെ വിജയമാണെന്ന് പറയാം. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന റോയൽ എൻഫീൽഡ് ബൈക്കായി സ്ഥാനമുറപ്പിക്കുകയും ചെയ്ത ഈ മോഡലിന്റെ 50,000 യൂണിറ്റുകൾക്ക് മുകളിൽ ഇതിനോടകം നിരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. 20.2 bhp പവറിൽ 27 Nm torque ഉത്പാദിപ്പിക്കുന്ന അതേ 349 സിസി ജെ-പ്ലാറ്റ്ഫോം എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ടിവിഎസ് റോണിൻ
ഇന്ത്യൻ വിപണിയിൽ പുതിയ റോയൽ എൻഫീൽഡ് ഹണ്ടറിന്റെ പ്രധാന എതിരാളികളിൽ ഒന്നാണ് പുതിയ ടിവിഎസ് റോണിൻ. 1.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ മോഡൽ തികച്ചും റെട്രോ സ്റ്റൈൽ പിടിച്ച ഒരു ക്രോസ്ഓവറാണെന്ന് പറയാം. എൻഫീൽഡ് ബുള്ളറ്റിനോടും ഹോണ്ട ഹൈനസിനോടും മത്സരിക്കാൻ ടിവിഎസ് പടുത്തുയർത്തിയ കിങ്കരൻ. 225 സിസി എഞ്ചിനാണ് റോണിന്റെ ഹൃദയം. റോണിൻ SS, റോണിൻ DS, റോണിൻ TD എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു.
സ്റ്റൈല്‍, ടെക്നോളജി, റൈഡിങ് എക്സ്പീരിയന്‍സ് എന്നിവയോടെയാണ് റോണിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ടിവിഎസ് അവകാശപ്പെടുന്നു. അപ് സൈഡ് ഡൗൺ ഫോർക്കും ഡ്യുക്കാട്ടി സ്ക്രാംബ്ലറിനെ അനുസ്മരിപ്പിക്കുന്ന മീറ്റർ കൺസോളും രണ്ട് വ്യത്യസ്ത റൈഡിംഗ് മോഡുകളും ടിവിഎസ് റോണിനെ ഈ സെഗ്മെന്റിൽ വേറിട്ടു നിർത്തുന്നു. ബൈക്കിലെ 225.9 സിസി 4-വാൽവ് സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിൻ പരമാവധി 20.4 bhp കരുത്തിൽ പരമാവധി 19.93 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
സുസുക്കി V-സ്ട്രോം 250
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി ഈ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ പ്രധാന മോഡലായിരുന്നു V-സ്ട്രോം 250 അഡ്വഞ്ചർ. 2.11 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ഈ മോഡൽ ജിക്സർ സീരീസുകളുടെ അതേ എഞ്ചിനുമായാണ് വരുന്നത്. ഇത് ശക്തമായ 249 സിസി പെട്രോൾ എഞ്ചിൻ മാത്രമല്ല, ഇത് കൂടാതെ വാങ്ങുന്നവർക്ക് കഴിവുള്ളതും പ്രായോഗികവുമായ പാക്കേജും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഹൈലൈറ്റ്. ഇന്ത്യൻ വിപണിയിലെ റോയൽ എൻഫീൽഡ് ഹിമാലയൻ, യെസ്ഡി അഡ്വഞ്ചർ, കെടിഎം 250 അഡ്വഞ്ചർ തുടങ്ങിയ എതിരാളികളുമായാണ് മാറ്റുരയ്ക്കുന്നതും.
ബജാജ് പൾസർ N160
ഇന്ത്യയിലെ പുതിയ പൾസർ N250 മോഡലിനെ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ബ്രാൻഡ് പുറത്തിറക്കിയ രണ്ടാമത്തെ ബൈക്കാണ് പൾസർ N160. 1.23 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന ഈ മോട്ടോർസൈക്കിൾ ഇതിനോടകം തന്നെ വലിയ തരംഗമായി മാറിയിട്ടുണ്ട്. 164.82 സിസി സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് 15.7 bhp കരുത്തിൽ പരമാവധി 14.65 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
കെടിഎം RC 390
പുതിയ കെടിഎം RC 390 വിപണിയിൽ എത്തിയതും ഈ വർഷമായിരുന്നു. 3.14 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ബൈക്ക് ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും പെർഫോമൻസ് നൽകുന്ന മോഡലുകളിൽ ഒന്നാണ്. 373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 43.5 bhp പരമാവധി കരുത്തിൽ 37 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫീച്ചറുകളുടെ ഒരു നീണ്ട നിരയും പുത്തൻ RC 390 സ്പോട്സ് മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.