ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ വിമാന യാത്ര അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്നതാണ് സത്യം. സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ഇതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ.

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

വിമാന യാത്രക്ക് പല ഒരുക്കങ്ങളും നടത്തേണ്ടതുണ്ട്. ടിക്കറ്റ് എടുത്ത് നിശ്ചിത സമയത്തിന് മുമ്പ് വിമാനത്താവളത്തിലേക്ക് പുറപ്പെടണം. ഒരു നിശ്ചിത അളവിലുള്ള ലഗേജുകള്‍ മാത്രമേ നിങ്ങള്‍ക്ക് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയൂ. മറ്റ് ഗതാഗത സംവിധാനങ്ങളില്‍ ഉള്ളപോലെയല്ല വിമാനത്താവളത്തിലും ഭയങ്കര സുരക്ഷ സംവിധാനങ്ങളാണ്.

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ഈ കടമ്പകളെല്ലാം തരണം ചെയ്താലും ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ബോര്‍ഡിംഗ് നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. തെറ്റൊന്നും ചെയ്യാതെ തന്നെ, നിങ്ങള്‍ ബുക്ക് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരം പെട്ടെന്ന് നിഷേധിക്കപ്പെട്ടേക്കാം. ഇപ്പോള്‍ പല സംശയവും നിങ്ങള്‍ക്ക് തോന്നാം. തെറ്റൊന്നും ചെയ്യാതെ പിന്നെന്തിനാണ് യാത്ര വിലക്കുന്നതെന്നാകും ഒരു സംശയം.

MOST READ: ജാവോ, ജാവോ! 80 പൈലറ്റുമാർക്ക് ശമ്പളമില്ലാതെ അവധി നൽകി സ്പൈസ് ജെറ്റ്

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ഇവിടെയാണ് വിമാനക്കമ്പനികളുടെ കളി. കൂടുതല്‍ ലാഭമുണ്ടാക്കാനും നഷ്ടം കുറക്കാനുമുള്ള എയര്‍ലൈനുകളുടെ ബുദ്ധിയാണ് അവസാന നിമിഷം നിങ്ങള്‍ക്ക് വിമാനം നിഷേധിക്കപ്പെടാന്‍ കാരണം. വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും എയര്‍ലൈനുകളുടെ ഈ ട്രിക്ക് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ഒരു സ്ഥിരം വിമാന യാത്രികനാണെങ്കില്‍ നിങ്ങള്‍ 'ഓവര്‍ബുക്കിങ്' എന്ന് കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ തവണ ഇത് സംഭവിക്കാറുണ്ട്. ഇത് എയല്‍ലൈന്‍ വ്യവസായ രംഗത്തെ വളരെ സാധാരണമായ സംഗതിയാണ്. വിമാനക്കമ്പനികള്‍ ചിലപ്പോള്‍ വിമാനത്തിലുള്ള സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കും. ഒരു വിമാനത്തില്‍ 100 സീറ്റുകളുണ്ടെന്ന് കരുതുക. ആ സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ 110 ടിക്കറ്റുകള്‍ വില്‍ക്കും. വിമാനക്കമ്പനികളുടെ ബിസിനസ് തന്ത്രങ്ങളിലൊന്നാണിത്.

MOST READ: കപ്പലിന് ഒക്കെ എന്തോ മൈലേജ് കിട്ടും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

ചില യാത്രക്കാര്‍ പെട്ടെന്ന് ടിക്കറ്റ് റദ്ദാക്കിയാല്‍ ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഇത് വിമാനക്കമ്പനികള്‍ക്ക് നഷ്ടമാണ്. അത്തരമൊരു സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ വിറ്റുപോയ അധിക ടിക്കറ്റുകള്‍ ഉപയോഗിച്ച് നഷ്ടം നികത്തുന്നത്. ചിലര്‍ യാത്രക്ക് തൊട്ടുമുമ്പ് എ്‌ന്തെങ്കിലും കാരണം കൊണ്ട് പദ്ധതി ഉപേക്ഷിക്കും. മറ്റ് ചിലര്‍ക്ക് വൈകിയത് കൊണ്ട് യാത്ര ചെയ്യാന്‍ പറ്റാതെ വരും. ഇത്തരക്കാര്‍ക്ക് നോ ഷോ പെനാല്‍റ്റി അടിച്ച് യാത്ര മാറ്റാന്‍ അനുവദിക്കാറുണ്ട്. എന്നിരുന്നാലും ഒഴിഞ്ഞ സീറ്റുമായി പറക്കുമ്പോള്‍ കമ്പനിക്ക് യാത്രാക്കൂലി ലഭിക്കുന്നില്ലെല്ലോ. ഈ സാഹചര്യത്തിലും കമ്പനികളുടെ ഈ ഓവര്‍ബുക്കിങ് പരിപാടി സഹായിക്കും.

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

എന്നാല്‍ പ്രശ്‌നം തുടങ്ങുന്നത് അവിടെയല്ല. ആരും തന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതിലരിക്കുകയും 110 യാത്രക്കാരും യാത്രക്ക് തയാറായി എത്തുകയും ചെയ്താലാണ് പ്രശ്നം. ഈ സാഹചര്യത്തില്‍ അധികമായി വിറ്റ 10 ടിക്കറ്റ് ലഭിച്ച യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെടും. നിങ്ങളാണ് ഈ 10 പേരില്‍ ഉള്‍പെട്ടതെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതേ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്ന സങ്കടകരമായ അവസ്ഥയില്‍ എത്തിപ്പെടും.

MOST READ: വിമാനത്തിന്റെ ടോയലറ്റില്‍ ഒരു രഹസ്യ ബട്ടണുണ്ട്; എന്തിനാണ് എന്നറിയില്ലെങ്കില്‍ അമർത്തരുത്!

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

എങ്കിലും സങ്കടപ്പെടേണ്ട. വിമാനക്കമ്പനികള്‍ നിങ്ങള്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യും എന്നതാണ് ഈ അവസരങ്ങളില്‍ അല്‍പ്പം ആശ്വാസകരമാകുക. മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരമാകും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത വിമാനത്തിന് മുമ്പേ ഉള്ള ഫൈ്‌ലറ്റില്‍ പോകാന്‍ ഒരുക്കമാണോന്ന് യാത്രക്കാരോട് ആരായും. കാത്തിരിക്കാതെ നേരത്തെ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കുമെന്നതിനാല്‍ യാത്രക്കാള്‍ ഡബിള്‍ ഹാപ്പി. ആവശ്യത്തിന് യാത്രക്കാര്‍ ബദല്‍ വിമാനം തെരഞ്ഞെടുത്താല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

എന്നിരുന്നാലും, പെട്ടെന്ന് നമുക്ക് വിമാനത്തില്‍ യാത്ര നിഷേധിക്കപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന അസൗകര്യങ്ങള്‍ വിശദീകരിക്കേണ്ടതില്ലെല്ലോ. ചില സമയങ്ങളില്‍ ക്യാബിനുകള്‍ മാറ്റി നല്‍കിയാണ് എല്ലാ യാത്രക്കാരും വന്നെത്തിയാല്‍ വിമാനക്കമ്പനികള്‍ സൗകര്യം ഒരുക്കുക. ചിലപ്പോള്‍ എക്കോണമി ക്ലാസ് ബിസിനസ് ക്ലാസ് ആകുകയും, ചിലപ്പോള്‍ ബിസിനസ് ക്ലാസ് എക്കോണമി ക്ലാസ് ആകുകയും ചെയ്യും. അവധിക്കാലത്താണ് അധികവും ഇങ്ങനെ സംഭവിക്കുന്നത്. ചിലപ്പോള്‍ ഫ്രീയായി നമ്മുക്ക് ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്യാനാകും. ചിലപ്പോള്‍ ക്ലാസ് താഴ്ത്തും. ഇങ്ങനെ വരുമ്പോള്‍ തക്കതായ നഷ്ടപരിഹാരം നല്‍കുന്നതാണ്.

MOST READ: വിമാനയാത്രക്കിടെ അറിയാതെ കരഞ്ഞ് പോകുന്നുണ്ടോ? എന്ത് കൊണ്ടാണെന്നറിയണ്ടേ?

ടിക്കറ്റ് എടുത്തിട്ടും ബോര്‍ഡിംഗ് നിഷേധിക്കപ്പെട്ട അനുഭവമുണ്ടോ? ; വിമാനക്കമ്പനികളുടെ കാഞ്ഞ ബുദ്ധിയാണത്

എയര്‍ലൈനുകള്‍ സാധാരണയായി സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണമായി ശരാശരി 10 യാത്രക്കാര്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്ര റദ്ദാക്കുന്നുവെന്ന് വെക്കുക. ആ സമയത്ത് വിമാനക്കമ്പനി 10 അധിക ടിക്കറ്റുകള്‍ വില്‍ക്കും. എത്ര അധിക ടിക്കറ്റുകള്‍ വില്‍ക്കണമെന്ന് മുന്‍കാല കണക്കുകള്‍ ഉപയോഗിച്ചാണ് വിമാനക്കമ്പനികള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ അവരുടെ ഈ കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ തെറ്റാറുണ്ട്. സീറ്റുകളേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന വേളയിലാണ് പണിപാളാറുള്ളത്. അത്തരം സാഹചര്യങ്ങളിലാണ് യാത്ര നിഷേധിക്കപ്പെടുക.

Most Read Articles

Malayalam
English summary
Reason behind airlines overbooking flight tickets
Story first published: Friday, September 23, 2022, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X