എന്തിനാണ് അവസാന ട്രെയിൻ ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

By Dijo Jackson

Recommended Video

Indian Army Soldiers Injured In Helicopter Fall - DriveSpark

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ട്രെയിന്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വമായിരിക്കും. ഇന്ത്യയില്‍ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര ഉപാധികളില്‍ ഒന്നാണ് ട്രെയിന്‍ യാത്ര. അതിനാല്‍ തന്നെ ഭൂരിപക്ഷം ഇന്ത്യന്‍ ജനതയും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിച്ചുവരുന്നത്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

പറഞ്ഞു വരുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുപ്പമേറിയതുമായ റെയില്‍വേ ശൃഖലയാണ് ഇന്ത്യയുടേത്. ഏകദേശം 5,000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും പ്രതിവര്‍ഷം ഇന്ത്യന്‍ റെയില്‍ പാതകളിലൂടെ നീങ്ങുന്നുവെന്നാണ് കണക്ക്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

വിമാന, റോഡ് യാത്രകളെ അപേക്ഷിച്ച് ട്രെയിനുകള്‍ക്ക് ജനകീയ മുഖമാണുള്ളത്. ട്രെയിന്‍ യാത്രകളില്‍ പാലിച്ചുവരുന്ന പതിവുകളും രീതികളും ജനതയ്ക്ക് ഇന്ന് ഹൃദ്യമാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ട്രെയിന്‍ യാത്ര നടത്താത്തവര്‍ ചുരുക്കമാണെങ്കിലും ട്രെയിനുമായി ബന്ധപ്പെട്ട പല കാര്യങ്ങളില്‍ നാം ഇന്നും അജ്ഞരാണ്. കണ്‍മുന്നിലൂടെ കടന്നുപോകുന്ന ട്രെയിന്‍ ബോഗികള്‍ക്ക് അവസാനം 'X' എന്ന് കുറിച്ചിരിക്കുന്നത് എന്തിനാണ്?

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ട്രെയിനുമായി ബന്ധപ്പെട്ടു പലര്‍ക്കുമുള്ള സംശയമാണിത്. തീര്‍ന്നില്ല, എക്‌സിന് താഴെ എല്‍വി എന്ന് തൂക്കിയിട്ട ഇംഗ്ലീഷ് ബോര്‍ഡും, ചുവന്ന ലൈറ്റും സംശയങ്ങളുടെ പട്ടികയിലുണ്ട്. അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നങ്ങള്‍ കാണപ്പെടുന്നത് എന്നതും കൗതുകകരമാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

അവസാന ബോഗിയിലുള്ള 'X' ചിഹ്നം

ട്രെയിനിന്റെ അവസാന ബോഗിയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിക്കുകയാണ് വലിയ എക്‌സ് ചിഹ്നത്തിന്റെ ലക്ഷ്യം.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

യാത്രാമധ്യേ ട്രെയിനില്‍ നിന്നും ബോഗികള്‍ വേര്‍പ്പെട്ടിട്ടില്ലെന്ന് 'എക്‌സ്' ചിഹ്നം വ്യക്തമാക്കുന്നു. ട്രെയിനിന്റെ അവസാന ബോഗിയില്‍ എക്‌സ് ചിഹ്നം കാണാത്ത സന്ദര്‍ഭം അപകടം നടന്നുവെന്നതിന്റെ സൂചനയാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ഈ സന്ദർഭത്തിലാണ് യാത്രയിൽ ബോഗികള്‍ക്ക് അപകടം സംഭവിച്ചു അല്ലെങ്കില്‍ വേര്‍പ്പെട്ടു എന്ന് സ്റ്റേഷന്‍ അധികൃതര്‍ ആദ്യം തിരിച്ചറിയുക. പിന്നാലെ അടിയന്തര നടപടികളും റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നും ആരംഭിക്കും.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

'എക്‌സിന്' താഴെയുള്ള ചുവന്ന ലൈറ്റ്

പകല്‍ സമയത്ത് അവസാന ബോഗിയിൽ കുറിച്ചിട്ടുള്ള 'എക്‌സ്' ചിഹ്നം പരിശോധിച്ച് വിലയിരുത്താൻ സ്റ്റേഷൻ അധികൃതർക്ക് ഏറെ പ്രയാസമുണ്ടാകില്ല. എന്നാല്‍ രാത്രികാല സന്ദര്‍ഭങ്ങളില്‍ കാര്യങ്ങൾ ഒരൽപം വ്യത്യസ്തമാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

കടന്നുപോകുന്ന ട്രെയിനിന്റെ അവസാന ബോഗിയില്‍ 'എക്‌സ്' ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അധികൃതര്‍ക്ക് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. ഇവിടെയാണ് ചുവന്ന ലൈറ്റുകളുടെ പ്രസക്തി.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ഓരോ അഞ്ച് നിമിഷം കൂടുമ്പോഴും ഈ ചുവന്ന ഇലക്ട്രിക് ലൈറ്റ് മിന്നിത്തെളിയും. രാത്രിയില്‍ കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് അവസാന ബോഗിയില്‍ ഒരുങ്ങിയ ചുവന്ന ലൈറ്റുകള്‍ മുഖേന അധികൃതര്‍ തിരിച്ചറിയും.

Trending On DriveSpark Malayalam:

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

'എല്‍വി' എന്ന ഇംഗ്ലീഷ് ബോര്‍ഡ്

'എക്‌സ്' ചിഹ്നത്തിന് താഴെയായി 'എല്‍വി' (LV) എന്ന് കുറിച്ച ഇംഗ്ലീഷ് ബോര്‍ഡും അവസാന ബോഗിയില്‍ കണ്ടുവരുന്നുണ്ട്. കറുപ്പ്, വെള്ള നിറങ്ങളിലാണ് 'എല്‍വി' എന്ന് എഴുതുന്നത്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ട്രെയിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയാണ് എല്‍വി ബോര്‍ഡിന്റെ ലക്ഷ്യം. അതേസമയം ചില സന്ദര്‍ഭങ്ങളില്‍ ഈ ചിഹ്നങ്ങള്‍ ഒന്നും കൂടാതെയുള്ള ബോഗികള്‍ ട്രെയിനുകള്‍ക്ക് അവസാനം കാണപ്പെടാറുണ്ട്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ഉദ്ദാഹരണത്തിന് ലൈന്‍ ക്ലിയര്‍ സിഗ്നല്‍ നേടിക്കഴിഞ്ഞാല്‍ നിലവിലുള്ള ബ്ലോക്കില്‍ നിന്നും അടുത്ത ബ്ലോക്ക് സെക്ഷനിലേക്ക് ബോഗികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

അതേസമയം ട്രെയിന്‍ ബോഗികളുടെ എണ്ണം തിട്ടപ്പെടുത്തിയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ഷന്‍ കണ്‍ട്രോളര്‍മാരുടെ കൈവശമുണ്ടാകും.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഈ കോഡുകള്‍ പറഞ്ഞു വെയ്ക്കുന്നത് എന്തെന്ന് പരിശോധിക്കാം —

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഈ കോഡ് രീതി പാലിക്കപ്പെടാറില്ല. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്.

എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

ഇത് കൊണ്ട് മാത്രം തീരുന്നില്ല. ബാക്കി കോഡുകളുടെ അര്‍ത്ഥം ഇങ്ങനെ —

  • 151-200: എസി ചെയര്‍ കാര്‍
  • 201-400: സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ്
  • 401-600: ജനറല്‍ സെക്കന്‍ഡ് ക്ലാസ്
  • 601-700: 2L സിറ്റിംഗ് ജനശതാബ്ദി ചെയര്‍ കാര്‍
  • 701-800: സിറ്റിംഗ് കം ലഗ്ഗേജ് റേക്ക്
  • എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

    ഒപ്പം WCR, EF, NF എന്നീ കോഡുകള്‍ യഥാക്രമം നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ റെയില്‍വെ, ഈസ്റ്റ് റെയില്‍വെ, നോര്‍ത്ത് റെയില്‍വെകളെയാണ് വ്യക്തമാക്കുന്നത്. കോച്ചുകളില്‍ രേഖപ്പെടുത്തുന്ന മറ്റ് കോഡുകളുടെ അര്‍ത്ഥം —

    എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

    • CN: 3 ടയര്‍ സ്ലീപ്പര്‍ കോച്ച്
    • CW: 2 ടയര്‍ സ്ലീപ്പര്‍ കോച്ച്
    • CB: പാന്‍ട്രി കാര്‍
    • CL: കിച്ചന്‍ കാര്‍
    • എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

      • CR: സ്റ്റേറ്റ് സലൂണ്‍
      • CT: ടൂറിസ്റ്റ് കാര്‍ - ഫസ്റ്റ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
      • CTS: ടൂറിസ്റ്റ് കാര്‍ - സെക്കന്‍ഡ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
      • എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

        • C: കൂപ്പെ
        • D: ഡബിള്‍-ഡെക്കര്‍
        • Y: ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്
        • AC: എയര്‍-കണ്ടീഷണ്‍ഡ്
        • എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

          ടിക്കറ്റുകളില്‍ ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്ന ട്രെയിന്‍ നമ്പറിംഗ് സംവിധാനത്തിന്റെ പൊരുള്‍ കൂടി പരിശോധിക്കാം —

          യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി ടിക്കറ്റിന്റെ പിന്നില്‍ അഞ്ചക്ക കോഡും ഇന്ത്യന്‍ റെയില്‍വെ പതിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ ഇത് കാണാം. ഇതിന്റെ പ്രധാന്യം എന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ?

          എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

          ആദ്യ അക്കം സൂചിപ്പിക്കുന്നത്:

          0 - സ്‌പെഷ്യല്‍ ട്രെയിനുകള്‍ (അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉദ്ദാഹരണം)

          1 - ദീര്‍ഘദൂര ട്രെയിനുകള്‍

          2 - ദീര്‍ഘദൂര ട്രെയിനുകള്‍ (ഏതെങ്കിലും ശ്രേണിയില്‍ ഒന്നില്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പറുകള്‍ കവിയുന്ന സാഹചര്യത്തില്‍)

          എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

          3 - കൊല്‍ക്കത്ത സബ്-അര്‍ബന്‍ ട്രെയിനുകള്‍

          4 - ചെന്നൈ, ദില്ലി, സെക്കന്തരാബാദ്, മറ്റ് മെട്രോപൊളിറ്റന്‍ മേഖലകളിലുള്ള സബ്-അര്‍ബന്‍ ട്രെയിനുകള്‍

          5 - പാസഞ്ചര്‍ ട്രെയിനുകള്‍

          6 - മെമു ട്രെയിനുകള്‍

          എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

          7 - ഡെമു ട്രെയിനുകള്‍

          8 - റിസര്‍വ്ഡ് ട്രെയിനുകള്‍

          9 - മുംബൈ സബ്-അര്‍ബന്‍ ട്രെയിനുകള്‍

          എന്തിനാണ് ട്രെയിനിന്റെ അവസാന ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

          ടിക്കറ്റിലെ ബാക്കിയുള്ള അക്കങ്ങള്‍ സൂചിപ്പിക്കുന്നത്?

          ടിക്കറ്റില്‍ നല്‍കിയിട്ടുള്ള ആദ്യ അക്കത്തെ ആശ്രയിച്ചാണ് ബാക്കിയുള്ള നാല് അക്കങ്ങളുടെയും പ്രധാന്യം. റെയില്‍വെ സോണ്‍, ഡിവിഷന്‍ എന്നിവയെയാണ് ബാക്കിയുള്ള നാല് അക്കങ്ങളും പ്രതിപാദിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Why The Last Bogie of The Train Has a Mark X? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X