കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

കുട്ടിക്കാലം മുതൽ റെയിൽവേ സ്റ്റേഷന് അടുത്ത് ട്രെയിനുകളും, അതിലെ ജീവനക്കാരേയും കണ്ട് വളർന്നതിനാൽ ആയിരിക്കാം, എന്റെ മനസിൽ
പലപ്പോഴും ഉയർന്നു വന്നിരുന്ന ഒരു ചോദ്യമായിരുന്നു, ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ എന്തിനാണ് എന്നത്?

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

എന്നാൽ ഒരു ലോക്കോമോട്ടീവ് ക്യാബിൽ രണ്ടുപേരെ കാണുമ്പോൾ ഉയരുന്ന ഒരു സാധാരണ ചോദ്യമാണിത്. സാധാരണക്കാരന്റെ കാഴ്ച്ചപ്പാടിൽ ഭാരിച്ച പണികളും ഡ്രൈവിംഗ് സ്കില്ലും അത്രയധികം വേണ്ടാത്ത ഒരു ജോലിയാണ് ട്രെയിൻ ഓടിക്കുക എന്നത്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

എന്നാൽ ലോക്കോ പൈലറ്റിന്റെ ജോലിയുടെ പൂർണ്ണവും യഥാർത്ഥവുമായ വസ്തുതകൾ നമുക്ക് ഒന്ന് പരിശോധിക്കാം. അതിന്റെ അവസാനം, നമ്മുടെ ചോദ്യത്തിനുള്ള ഉത്തരവും വ്യക്തമാക്കാം.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ആദ്യമായി, ഒരു ലോക്കോമോട്ടീവിന്റെ ക്യാബിൽ നാം സാധാരണയായി കാണുന്ന രണ്ട് ആളുകൾ രണ്ട് വ്യത്യസ്ത പോസ്റ്റ് ഹോൾഡർമാരാണ് എന്നത് മനസിലാക്കണം. ലോക്കോ ഓടിക്കുന്ന ഒരാൾ ലോക്കോ പൈലറ്റും മറ്റൊരാൾ ALP അല്ലെങ്കിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഇനി, ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും എന്നിങ്ങനെ രണ്ട് ആളുകൾ ലോക്കോമോട്ടീവിൽ നൽകുന്നതിന്റെ പ്രധാന കാരണം സുരക്ഷയ്ക്കും അത്യാവശ്യ സാഹചര്യങ്ങളിൽ ട്രെയിനിൽ സുഗമമായി കൈകാര്യം ചെയ്യാനുമാണ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ALP ആയി പുതുതായി വരുന്ന ഒരാൾക്ക് കൃത്യമായ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് മറ്റൊരു കാരണം. അപ്പോൾ ഇവരിൽ ആരാണ് ലോക്കോ പൈലറ്റ് എന്നും ആരാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് എന്നും എങ്ങനെ മനസിലാക്കും? എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അതിനായി നമുക്ക് തമ്പ് റൂൾ ഒന്ന് നോക്കാം.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഒരു ഇലക്ട്രിക് ലോക്കോമോട്ടീവിൽ ലോക്കോ പൈലറ്റ് ഇടതുവശത്തും ALP വലതുവശത്തും നിൽക്കുന്നു. റെയിൽവേ യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ് ലോക്കോ പൈലറ്റിന്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

അതിനാൽ റെയിൽവേ ഭരണകൂടം ലോക്കോ പൈലറ്റിനെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നില്ല. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആണ് ഈ വിഭാഗത്തിലെ പ്രാരംഭ തസ്തിക.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ALP എന്ന തസ്തിക അത്യാവശ്യം നീണ്ട കാലയളവോളം പൂർത്തീകരിക്കേണ്ടതുണ്ട്. ഈ കാലഘട്ടം ALP -യെ നിരവധി പ്രായോഗിക അറിവുകൾ നേടാനും വിവിധ കാര്യങ്ങൾ പഠിക്കാനും അനുഭവിക്കുന്നു.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഭാവിയിൽ ഒരു നല്ല ലോക്കോ പൈലറ്റാകാൻ ALP -യെ ഇത് വളരെ അധികം സഹായിക്കും. ALP -യുടെ പ്രധാന ഡ്യൂട്ടി രണ്ട് തരങ്ങളായി തിരിച്ചിരിക്കുന്നു, ഒന്ന് ചാർജ് / ചുമതല ഏറ്റെടുക്കുന്ന സമയത്തും മറ്റൊന്ന് ഓട്ടത്തിലുമാണ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ചാർജ് എടുക്കുന്ന സമയത്ത്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ന്യൂമാറ്റിക് പാർട്സുകൾ ഉപയോഗിച്ച് മുഴുവൻ ലോക്കോയും മികച്ച വർക്കിംഗ് കണ്ടീഷനിൽ ആണോ എന്ന് ALP പരിശോധിക്കണം.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഇനി റൺ ഡ്യൂട്ടിയിൽ ALP വളരെ ജാഗ്രതയും ഷാർപ്പും ആയിരിക്കണം. വരുന്ന മീറ്റർ, ഗേജ് സിഗ്നലുകൾ എന്നിവ എല്ലാം സ്ഥിരമായി നോക്കുകയും നിരീക്ഷിക്കുകയും വേണം. ALP സിഗ്നൽ ആസ്പെക്ട് വിളിക്കുകയും ലോക്കോ പൈലറ്റിൽ നിന്ന് പ്രതികരണം എടുക്കുകയും വേണം.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഓരോ സ്റ്റേഷനും കടന്നുപോകുന്ന സമയമെല്ലാം രേഖപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന കടമ. സ്റ്റേഷൻ കടന്നുപോകുമ്പോൾ തന്റെ വശത്തെ സ്റ്റേഷൻ മാസ്റ്റർ (SM) എന്നയാളുമായി ഓൾ റൈറ്റ് സിഗ്നൽ കൈമാറ്റം ചെയ്യണം, എതിർദിശയിൽ നിന്ന് വരുന്ന ട്രെയിനുമായും ഇത് ചെയ്യണം.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ACP (അലാറം ചെയിൻ പുള്ളിംഗ്) പോലെ എന്തെങ്കിലും അസ്വാഭാവികത സംഭവിച്ചാൽ, സംഭവസ്ഥലത്ത് പോയി അത് ശരിയാക്കേണ്ടത് ALP -യുടെ ഡ്യൂട്ടിയാണ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

ഏതെങ്കിലും കാരണത്താൽ ലോക്കോ പൈലറ്റിന് തന്റെ ട്രെയിൻ ഓടിക്കാൻ കഴിയുന്നില്ലെങ്കിൽ ബ്ലോക്ക് സെക്ഷൻ ക്ലിയർ ചെയ്യുന്നതിനായി ട്രെയിൻ അടുത്ത സ്റ്റേഷനിലേക്ക് ഓടിക്കുന്നതിനുള്ള ഡ്യൂട്ടിയും ALP -യ്ക്കാണ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

അതിനാൽ ഭാവിയിൽ ഒരു നല്ല ലോക്കോ പൈലറ്റാകാനുള്ള പ്രായോഗിക അനുഭവം നേടുന്നതിനാണ് ALP പിരീഡ്.

കാര്യമായ ഡ്രൈവിംഗ് ഒന്നുമില്ലെങ്കിലും എന്തുകൊണ്ടാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാർ?

രാജധാനി, ദുരന്തോ, ശതാബ്ദി തുടങ്ങിയ ചില പ്രത്യേക ട്രെയിനുകളിൽ ഇരുവരും ലോക്കോ പൈലറ്റാണ്. ഇതിൽ ഒരാൾ ട്രെയിൻ ഓടിക്കുന്ന പ്രധാന ലോക്കോ പൈലറ്റും മറ്റൊരാൾ സഹ ലോക്കോ പൈലറ്റുമാണ്.

ഇതാണ് ഒരു ട്രെയിനിൽ രണ്ട് ലോക്കോ പൈലറ്റുമാരെ നാം കാണുന്നതിന് പിന്നിലുള്ള കാരണങ്ങൾ.

Most Read Articles

Malayalam
English summary
Reasons behind having two loco pilots in one train
Story first published: Wednesday, June 29, 2022, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X