സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ആഡംബര കാറുകളിൽ ഏറ്റവും മികച്ചതും അങ്ങേയറ്റം സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നവതാണല്ലോ. പക്ഷേ ചില സമയത്ത് ഇത്തരം സുരക്ഷ സംവിധാനങ്ങൾ നമ്മുടെ ജീവന് തന്നെ ഹാനിയാകുമ്പോൾ എന്ത് ചെയ്യാനാണ്. മികച്ച സുരക്ഷ ക്രമീകരണങ്ങൾ ഉളളത് കൊണ്ട് മാത്രം ചില ജീവനുകൾ രക്ഷപ്പെട്ടിട്ടുണ്ട്. അതിനെ ഒന്നും തളളിക്കളയുകയല്ല. പക്ഷേ ജീവൻ രക്ഷിക്കേണ്ട സംവിധാനം ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നത് സങ്കടകരമായ കാര്യം തന്നെയാണ്.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്ര വാഹനാപകടത്തില്‍ മരിച്ചത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഗുജറാത്തിലെ ഉദ്വാഡയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും അപകടത്തില്‍ മരിച്ചത്. മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി ലക്ഷ്വറി എസ്യുവിയിലെ സുരക്ഷാ ഫീച്ചറുകള്‍ എല്ലാം വർക്കിങ്ങ് കണ്ടീഷനായിരുന്നു. സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളിന്റെയും മരണം സംഭവിച്ചത് പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണെന്നുമുള്ള നിഗമനത്തിലാണ് ഫോറന്‍സിക് സംഘം എത്തിച്ചേര്‍ന്നത്. കൂടാതെ, അപകടസമയത്ത് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി എസ്യുവി അമിത വേഗതയിലായിരുന്നുവെന്ന് ഫോറന്‍സിക് സംഘം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

അടുത്ത കാലത്താണ് ആക്ഷൻ കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് (എസിഇ) കമ്പനിയിയിലെ സീനിയർ മാനേജരായ അനൂജ് ഷെരാവത്, ജനുവരി 31-ന് തൻ്റെ മെർസിഡീസ് ബെൻസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടത്. എൽഡെകോ ക്രോസ്‌റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്. കാറിൻ്റെ നിയന്ത്രണം വിട്ട് ഡിവൈഡറിലും മരത്തിലും ഇടിക്കുകയായിരുന്നു.അത് മാത്രമല്ല കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന് തീപിടിക്കുകയും യാത്രക്കാരന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വണ്ണം ഡോറുകൾ ലോക്ക് ആകുകയായിരുന്നു എന്നാണ് ദ്യക്സാക്ഷികൾ പറഞ്ഞത്

കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. തീ അണച്ച ശേഷം മൃതദേഹം പുറത്തെടുക്കാൻ തന്നെ ഒരു മണിക്കൂറിലേറെ സമയമെടുത്തു. മെഴ്‌സിഡസ് ബെൻസ് പോലുള്ള ലക്ഷ്വറി കാറുകൾക്ക് തീപിടിച്ച ഇത്തരം സംഭവങ്ങൾ വളരെ ചുരുക്കമാണ്. പ്ലാസ്റ്റിക്, ഫോം, ഇലക്ട്രിക്കൽ വയറുകൾ, തുണിത്തരങ്ങൾ എന്നിവ കൊണ്ട് കാറിൻ്റെ ഇൻ്റീരിയർ നിർമിച്ചിരിക്കുന്നതെങ്കിലും ഇത്തരം കാറുകളിലെ സുരക്ഷ സംവിധാനങ്ങൾ വളരെ മികച്ചതും ലോകോത്തരവുമാണ് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

അത് മാത്രമല്ല വാഹനം കൂട്ടിയിടിക്കുകയോ മരത്തിലോ മതിലിലോ ഇടിച്ചാൽ ഇന്ധനം ചോരാനും അമിത ചൂടിൽ എഞ്ചിനോ ബാറ്ററിയോ തീപിടിക്കാനുള്ള സാധ്യത ഒരിക്കലും തളളിക്കളയാനാകില്ല. അത് കൊണ്ട് തന്നെ ഇങ്ങനെയുളള സാഹചര്യത്തിൽ വാഹനത്തിൽ നിന്ന് രക്ഷപ്പെടാനുളള രക്ഷാമാർഗമായിട്ട് വാഹനത്തിൽ മൂർച്ഛയുളള വസ്തുക്കൾ സൂക്ഷിക്കണമെന്നാണ് അഭിപ്രായം. അമിത വേഗവും മദ്യപാനവുമാണ് ഇത്തരം അപകടങ്ങൾക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ. അങ്ങേയറ്റം സേഫ്റ്റി ഫീച്ചേഴ്സ് നിറഞ്ഞ ഒരു വാഹനം മാത്രം കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കാനാകില്ല.

നിശ്ചിത പരിധിയിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിച്ചാൽ ആഡംബരമോ അല്ലാത്തതോ ആയ കാറുകൾ ആണെങ്കിൽ പോലും കാറിൽ സജ്ജീകരിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറുകൾക്ക് ഒരു പരിധി ഉണ്ട്. മദ്യപിച്ച് വാഹനമോടിച്ചാൽ ഉളള കുഴപ്പം എന്താണെന്ന് വച്ചാൽ, മദ്യം അകത്ത് ചെന്നാൽ അയാൾക്ക് പിന്നെ താൻ ചെയ്യുന്നതിന കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാവില്ല എന്നതാണ്. അയാളുടെ ചിന്താമണ്ഡലങ്ങൾ മരവിച്ച് ഇരിക്കും.

അംഗീകൃത ഡീലർമാരിൽ നിന്ന് അല്ലാതെ ഒരു പ്രാദേശിക മെക്കാനിക്കിനെക്കൊണ്ട് തങ്ങളുടെ കാറുകൾ ശരിയാക്കുന്ന പ്രവണത പലപ്പോഴും കാണാറുളളതാണ്. മിക്കപ്പോഴും ലോക്കൽ മെക്കാനിക്കിന്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്ന ചെറിയ പിഴവുകളാണ് ലക്ഷ്വറി വാഹനങ്ങൾക്ക് ചില സമയത്ത് തീപിടിക്കാനുള്ള കാരണമാകുന്നത്. താപനില വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ ചെറിയ വയറുകൾ പലപ്പോഴും ഒട്ടിപ്പിടിക്കാറുണ്ട് വാഹനത്തിന്റെ സർവ്വീസ് സമയത്താണ് ഇത്തരം സങ്കീർണതകൾ ശ്രദ്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.

ഇത്തരത്തിലുളള ലോക്കൽ മെക്കാനിക്കുകളുടെ കൈയിൽ വാഹനം റിപ്പയറിങ്ങിന് കൊടുത്തതിന് ശേഷം എന്തെങ്കിലും പിഴവ് സംഭവിച്ചാൽ തിരിച്ച് അംഗീകൃത സർവീസ് സെൻ്ററിൽ കൊടുത്താൽ അവർ അത് ശരിയാക്കാനുളള ചാൻസ് കുറവാണ്. അത് കൊണ്ട് ദയവായി പണത്തിൻ്റെ ലാഭം നോക്കി ഇത്തരത്തിലുളള പ്രവർത്തി ചെയ്യരുതേ

Most Read Articles

Malayalam
English summary
Reasons of security features in luxurious cars turns life threatening
Story first published: Monday, February 6, 2023, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X