വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

By Dijo Jackson

കാല്‍നൂറ്റാണ്ടിന് ശേഷമാണ് ലംബോര്‍ഗിനി നിരയില്‍ ഒരു എസ്‌യുവി പിറവിയെടുക്കുന്നത്. എന്നാലോ പുതിയ ഇറ്റാലിയന്‍ പെരുമയെ ഇന്ത്യയില്‍ എത്തിക്കാനാണ് ലംബോര്‍ഗിനിയ്ക്ക് തിടുക്കം. ജനുവരി 11 ന് ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ വിപണി ഇത്ര വലിയ സംഭവമായി മാറിയോ?

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഇപ്പോള്‍ ഇന്ത്യയിലേക്ക് കൂടി കണ്ണുവെച്ചാണ് രാജ്യാന്തര നിര്‍മ്മാതാക്കള്‍ കാറുകളെ ഒരുക്കാറുള്ളത്. സംഭവം ഇന്ത്യയില്‍ ഹിറ്റാകുമോ എന്ന ചിന്ത കാറുകളെ അണിനിരത്തുമ്പോള്‍ നിര്‍മ്മാതാക്കളിലൂടെ കടന്നുപോകാറുണ്ട്.

Recommended Video

Fighter Jet Crash In Goa - DriveSpark
വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

കാലങ്ങളായി വിപണി ഭരിക്കുന്ന മാരുതിയ്ക്ക് മുന്നില്‍ പല പുത്തൻ അവതാരങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ ആശങ്ക സ്വാഭാവികം. കരുതുന്ന പോലെ ഇന്ത്യൻ വിപണിയിൽ പുതിയ കാറുകള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

വിപ്ലവം ഉയര്‍ത്തി വിപണിയില്‍ എത്തിയ പല കാറുകളും അമ്പെ പരാജയപ്പെട്ട ചരിത്രവും ഇന്ത്യയ്ക്ക് പറയാനുണ്ട്. അടുത്ത കാലത്തായി ഇന്ത്യന്‍ വിപണി കണ്ട ചില വലിയ പരാജയങ്ങള്‍ —

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഫിയറ്റ് അബാര്‍ത്ത് പുന്തോ

പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് നിരയില്‍ ഇറ്റാലിയന്‍ പെരുമ ഉയര്‍ത്തി എത്തിയ അവതാരമാണ് ഫിയറ്റ് അബാര്‍ത്ത് പുന്തോ. കാര്യം പറഞ്ഞാല്‍ ശ്രേണിയിലെ കരുത്തന്‍ ഹാച്ച്ബാക്കാണ് അബാര്‍ത്ത് പുന്തോ.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

അതിവേഗ ട്രാക്കുകളില്‍ ഉജ്ജ്വലനേട്ടങ്ങള്‍ കൈയ്യടക്കിയ അബാര്‍ത്ത് പുന്തോയ്ക്ക് പക്ഷെ വില്‍പനയില്‍ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല. യഥാർത്ഥത്തിൽ പുന്തോയിലേറ്റ പരാജയത്തിന് ഫിയറ്റ് കണ്ട മറുപടിയായിരുന്നു അബാര്‍ത്ത് പുന്തോ.

Trending On DriveSpark Malayalam:

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

കൂടുതല്‍ കരുത്താര്‍ന്ന എഞ്ചിന്‍ പുന്തോയില്‍ ഒരുങ്ങിയതോടെ മോഡലിന്റെ വില വര്‍ധിച്ചു, ഒപ്പം ഇന്ധനക്ഷമത ഗണ്യമായി കുറഞ്ഞു. വര്‍ധിച്ച വിലയും കുറഞ്ഞ ഇന്ധനക്ഷമതയുമാണ് അബാർത്ത് പുന്തോയുടെ പരാജയകാരണവും.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഫിയറ്റ് അവഞ്ചൂറ അബാര്‍ത്ത്

ഇന്ത്യന്‍ വിപണിയില്‍ പൊലിഞ്ഞ മറ്റൊരു ഇറ്റാലിയന്‍ സ്വപ്‌നമാണ് ഫിയറ്റ് അവഞ്ചൂറ അബാര്‍ത്ത്. പുന്തോയുടെ അടിത്തറയില്‍ വിപണിയില്‍ എത്തിയ ഒരു 'പാതി' ക്രോസ്ഓവറാണ് ഈ അവതാരം.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്തിയും, പ്ലാസ്റ്റിക് ക്ലാഡിംഗ് വെച്ചുപിടിപ്പിച്ചും അവഞ്ചൂറയെ 'മസില്‍മാനാക്കാന്‍' ഫിയറ്റ് ആഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. അബാര്‍ത്ത് പുന്തോയെ പോലെ തന്നെ ഉയര്‍ന്ന പ്രൈസ് ടാഗാണ് അവഞ്ചൂറയ്ക്കും വിനയായത്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഷെവര്‍ലെ ട്രെയില്‍ബ്ലേസര്‍

അമേരിക്കന്‍ എസ്‌യുവികളെ ഇന്ത്യന്‍ തീരത്തെത്തിക്കാനുള്ള ഷെവര്‍ലെയുടെ നീക്കമായിരുന്നു ട്രെയില്‍ബ്ലേസര്‍. എന്തായാലും ഷെവർലെ ആഗ്രഹിച്ചത് പോലെ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടെയുള്ള ട്രെയില്‍ബ്ലേസര്‍ വിപണിയില്‍ വരവിന് മുമ്പെ ശ്രദ്ധിക്കപ്പെട്ടു.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ശ്രേണിയിലെ ഏറ്റവും വേഗതയേറിയ കാര്‍ എന്ന വിശേഷത്തോടെയാണ് ട്രെയില്‍ബ്ലേസര്‍ എത്തിയത്. എന്നാല്‍ സംഭവിച്ചതോ, കാലങ്ങളായി വിപണി കൈയ്യടക്കിയ ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും മുന്നില്‍ ട്രെയില്‍ബ്ലേസറിന് ചുവടുപിഴച്ചു.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനത്തിന്റെ അഭാവം ട്രെയില്‍ബ്ലേസറിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പൂര്‍ണ ഇറക്കുമതി മോഡലായി വിപണിയില്‍ എത്തിയതിനാല്‍ ഉയര്‍ന്ന പ്രൈസ് ടാഗാണ് ട്രെയില്‍ബ്ലേസറില്‍ ഒരുങ്ങിയത്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഹോണ്ട മൊബീലിയൊ

ഇന്ത്യന്‍ എംപിവി ശ്രേണിയില്‍ കാര്യമായ മത്സരങ്ങളില്ലെന്ന കണ്ടെത്തലാണ് മൊബീലിയൊയെ വിപണിയില്‍ അവതരിപ്പിക്കാന്‍ ജാപ്പനീസ് നിർമ്മാതാക്കൾക്ക് ധൈര്യം പകർന്നത്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ബ്രിയോയുടെ അടിത്തറയില്‍ ഒരുങ്ങിയ മൊബീലിയൊയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ ഹോണ്ട നല്‍കി. പക്ഷെ എംപിവി ശ്രേണിയില്‍ മത്സരം ഇല്ലാത്തതിനുള്ള കാരണം ഏറെ വൈകിയാണ് ഹോണ്ട തിരിച്ചറിഞ്ഞത്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

എംപിവി എന്നാല്‍ ടൊയോട്ട ഇന്നോവ മാത്രമാണെന്ന ഇന്ത്യന്‍ സങ്കല്‍പത്തിന് മുന്നില്‍ മൊബീലിയൊയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒപ്പം ഉയര്‍ന്ന പ്രീമിയം പ്രൈസ് ടാഗും മൊബീലിയൊയ്ക്ക് വിനയായി.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

വിമാന ടയറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ബജറ്റ് വിലയില്‍ എത്തിയ മാരുതി എര്‍ട്ടിഗയിലും ബഹുദൂരം മുന്നിലായിരുന്നു ഹോണ്ട മൊബീലിയൊയുടെ പ്രൈസ് ടാഗ്. പണത്തിനൊത്ത പ്രീമിയം ഫീച്ചറുകള്‍ നല്‍കാന്‍ മൊബീലിയൊയ്ക്ക് സാധിക്കാതെ പോയതും പരാജയകാരണമായി.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

മഹീന്ദ്ര ക്വാണ്ടോ

കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്. ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ. സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

അപക്വമായ മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍; ക്വാണ്ടോയില്‍ പ്രശ്നങ്ങള്‍ ഇങ്ങനെ നീളുന്നു.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

മഹീന്ദ്ര നുവോസ്‌പോര്‍ട്

ക്വാണ്ടോയില്‍ ഏറ്റ പരാജയത്തില്‍ നിന്നും മഹീന്ദ്ര ഒന്നും പഠിച്ചില്ലെന്ന് തെളിയിച്ചാണ് നുവോസ്പോര്‍ട് വിപണിയില്‍ എത്തിയത്. വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്പോര്‍ടിനെ മഹീന്ദ്ര അണിനിരത്തിയത്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

എന്നാല്‍ ഫലത്തില്‍ ഏറെക്കുറെ ക്വാണ്ടോ തന്നെയാണ് മഹീന്ദ്ര നുവോസ്പോര്‍ട്. ഉയര്‍ന്ന വിലയും കുറഞ്ഞ ഇന്ധനക്ഷമതയും നുവോസ്പോര്‍ടിന് വിനയായി മാറി. മുഖഭാവത്തിലും ചാസിയിലും പരിഷ്‌കാരങ്ങള്‍ നേടിയെങ്കിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ നുവോ സ്പോര്‍ട് ദാരുണമായി പരാജയപ്പെടുകയാണ്.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

റെനോ ലോഡ്ജി

ഡസ്റ്ററിന്റെ വിജയത്തിളക്കത്തിന് ശേഷം എംപിവി ശ്രേണിയിലേക്കായിരുന്നു റെനോയുടെ കണ്ണ്. ലോഡ്ജിയുമായി എംപിവി നിര നേടാമെന്ന് റെനോയും മോഹിച്ചു. എന്നാല്‍ സംഭവിച്ചതോ, ഇന്നോവയ്ക്ക് മുമ്പില്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ ലോഡ്ജിക്കും സാധിച്ചില്ല.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ഡസ്റ്ററിന്റെ അടിത്തറയില്‍ ഒരുങ്ങിയ ലോഡ്ജി മികവിന്റെ കാര്യത്തില്‍ അത്ര പിന്നിലായിരുന്നില്ല. എന്നാല്‍ എംപിവി പരിവേഷത്തിലും പിന്‍നിര യാത്രക്കാര്‍ക്ക് ആവശ്യമായ ലെഗ്‌റൂം സമര്‍പ്പിക്കുന്നതില്‍ ലോഡ്ജി പരാജയപ്പെട്ടു. കോണുകളോട് കൂടിയ ബോക്‌സി ഡിസൈനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അത്ര ദഹിച്ചില്ല.

Trending On DriveSpark Malayalam:

സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ടാറ്റ ബോള്‍ട്ട്

പാസഞ്ചര്‍ കാറുകളില്‍ തങ്ങളുടെ പുതുനയം വ്യക്തമാക്കി കൊണ്ടാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ബോള്‍ട്ടുമായി കടന്നുവന്നത്. ടര്‍ബ്ബോ പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളില്‍ ഒരുങ്ങിയ ബോള്‍ട്ടിന്റെ പ്രകടനം ടാറ്റയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കി.

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

എന്നാല്‍ ഇന്‍ഡിക്കയുടെ ആകാരമാണ് ഉപഭോക്താക്കളെ ബോള്‍ട്ടില്‍ നിന്നുമകറ്റാന്‍ കാരണമായി ഭവിച്ചത്.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Recent Flop Cars In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X