'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയും കുടുംബവും ആഡംബര കാര്‍ പ്രേമത്തിന് പേര് കേട്ടവരാണ്. വേഗതയേറിയ സ്പോര്‍ട്സ് കാറുകളും ആഡംബര സെഡാന്‍, എസ്‌യുവികള്‍ എന്നിവയുടെ നിര തന്നെ അംബാനിയുടെ ഗാരേജിലുണ്ട്. റോള്‍സ് റോയ്സ്, ബെന്റ്ലി, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നീ ആഡംബര ബ്രാന്‍ഡുകളുടെ ഏതാനും മുന്‍നിര മോഡലുകള്‍ കുടുംബം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. അഞ്ചാമത്തെ റോള്‍സ് റോയ്സ് കള്ളിനന്‍ വീട്ടിലെത്തിച്ച ശേഷം അംബാനി കുടുംബത്തിലെത്തിച്ചേര്‍ന്ന പുതിയ അതിഥിയാണ് ചുവന്ന നിറത്തിലുള്ള ബെന്റ്ലി ബെന്റേഗ.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

അംബാനി കുടുംബത്തിന്റെ പുതിയ ബെന്റേഗ മുംബൈ നഗര പ്രദക്ഷിണം വെക്കുന്നതിന്റെ വീഡിയോ സിഎസ് 12 വേ്‌ലാഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രിയും പകലുമുള്ള ബെന്‍േറഗയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അതില്‍ ലക്ഷ്വറി എസ്‌യുവിക്ക് അകമ്പടിയായി സുരക്ഷാ ഗാര്‍ഡുകളുള്ള ഒരു പ്രത്യേക എസ്‌യുവിയും കാണപ്പെടുന്നു. കാറിന്റെ അതിഗംഭീര റോഡ് പ്രസന്‍സ് കാരണം ആ കാഴ്ച തന്നെ ഭംഗിയുള്ളതായി അനുഭവപ്പെടുന്നു.

ഈ പുതിയ ചുവന്ന നിറത്തിലുള്ള ബെന്റ്ലി ബെന്റേഗ എസ്‌യുവിയുടെ ഏറ്റവും പുതിയ ഫെയ്സ്ലിഫ്റ്റഡ് പതിപ്പാണ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് കരുത്ത് പകരുന്നത്. പോര്‍ഷെ കയെന്‍, ലംബോര്‍ഗിനി ഉറുസ്, ഔഡി ആര്‍എസ് Q8 തുടങ്ങിയ എസ്‌യുവികളിലും ലഭ്യമായ ഈ എഞ്ചിന്‍ വ്യത്യസ്തമായ ട്യൂണിലാണ് എത്തിക്കുന്നത്. പരമാവധി 550 bhp പവറും 770 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ചോയ്‌സായി വാഗ്ദാനം ചെയ്യുന്നു.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

ഇത് നാലാമന്‍

അംബാനിയുടെ ഗാരേജിലെത്തുന്ന ആദ്യ ബെന്റ്‌ലി ബെന്റേഗയല്ലിത്. അംബാനി കുടുംബത്തില്‍ മറ്റ് മൂന്ന് ബെന്റേഗകള്‍ കൂടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം ആദ്യമായി എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ബെന്റേഗ വാങ്ങിയത്. അതിനുശേഷം വ്യത്യസ്ത ഷേഡുകളിലുള്ള കൂടുതല്‍ ബെന്റേഗകള്‍ അവര്‍ വാങ്ങി.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആകാശ് അംബാനിയും ശ്ലോക മേത്തയും വെള്ള നിറത്തിലുള്ള ബെന്റേഗയില്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന്റെ വീട്ടിലെത്തുന്ന ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

ഇന്ത്യയില്‍ ബെന്റ്ലി ബെന്റേഗയുടെ ഡെലിവറി ആദ്യമായി സ്വീകരിച്ചവരില്‍ ഒരാളാണ് അംബാനിമാര്‍. ഒരു കോടിയിലധികം രൂപ വിലയുള്ള ബ്രെറ്റ്ലിംഗ് മുള്ളിനര്‍ ടൂര്‍ബില്ലണ്‍ വാച്ച് ഉള്ള രാജ്യത്തെ ഏക ബെന്റ്ലിയാണ് മനോഹരമായ റേസിംഗ് ഗ്രീന്‍ ഷേഡില്‍ പൂര്‍ത്തിയാക്കിയ ഈ കാര്‍. 6.0 ലിറ്റര്‍ ഡബ്ല്യു12 പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന ബെന്റേഗയുടെ ഏറ്റവും മികച്ച, ഉയര്‍ന്ന പെര്‍ഫോമന്‍സ് പതിപ്പാണിത്. ഇത് പരമാവധി 600 bhp കരുത്തും 900 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ആകാശ് അംബാനി പലതവണ ഈ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എങ്കിലും അംബാനി കുടുംബം ഈ കാര്‍ അധികം ഉപയോഗിക്കാറില്ല.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

അവരുടെ ആദ്യത്തെ ബെന്റേഗയുടെ ഡെലിവറിക്ക് പിന്നാലെ രണ്ടാമനും വീട്ടിലെത്തി. ഇത് താരതമ്യേന വിലകുറഞ്ഞതാണെങ്കിലും കോടികള്‍ ചിലവാകും. ഇത് കൂടുതലും ഉപയോഗിക്കുന്നത് ഇളയ മകന്‍ അനന്ത് അംബാനിയാണ്. ഉയര്‍ന്ന നിലവാരമുള്ള ഫീച്ചറുകളുടെ ഒരു നിരയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ആഡംബര ഫീച്ചറുകള്‍ നിറഞ്ഞ വാഹനങ്ങളില്‍ ഒന്നും കൂടിയാണിത്. പരമാവധി 542 bhp കരുത്തും 770 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

അംബാനിയുടെ ആഡംബര ഗാരേജ്

ബെന്റേഗസിനു പുറമേ മുള്‍സാന്‍, കോണ്ടിനെന്റല്‍ ജിടി, ഫ്‌ലൈയിംഗ് സ്പര്‍ എന്നിവയുള്‍പ്പെടെ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് ചില ആഡംബര വാഹനങ്ങളും അംബാനിക്ക് സ്വന്തമായിട്ടുണ്ട്. റോള്‍സ് റോയ്സ് കള്ളിനന്‍, ഫാന്റം, ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ, മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ്, S-ക്ലാസിന്റെ സാധാരണ പതിപ്പുകള്‍, മെര്‍സിഡീസിന്റെയും ബിഎംഡബ്ല്യുവിന്റെയും മറ്റ് ചില എസ്‌യുവികളും സെഡാനുകളും ഉള്‍പ്പെടെ നിരവധി ആഡംബര കാറുകളും കുടുംബത്തിന്റെ പക്കലുണ്ട്.

'ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്'; നാലാമത്തെ Bentley Bentayga ഗാരേജിലെത്തിച്ച് അംബാനി

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ്, ലംബോര്‍ഗിനി ഉറുസ്, മസെരാട്ടി ലെവന്റെ തുടങ്ങി മറ്റു ചില സ്പോര്‍ട്സ് കാറുകളും എസ്‌യുവികളും അംബാനിയുടെ പോര്‍ച്ചിലുണ്ട്.

Most Read Articles

Malayalam
English summary
Red coloured bentley bentayga added to mukesh ambanis garage
Story first published: Saturday, October 1, 2022, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X