Just In
- 43 min ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 2 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 3 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 4 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies സുന്ദരി കോത എന്നും കാവ്യ മാധവന് തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ചുവപ്പഴകിൽ ഹോട്ട് കസ്റ്റമൈസ്ഡ് പോളോ
ജർമ്മൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ കുറച്ചുകാലമായി ഇന്ത്യൻ വിപണിയിലെ സജീവ സാനിധ്യമാണ്, അവരുടെ ഹാച്ച്ബാക്ക് പോളോ രാജ്യത്ത് വിൽക്കുന്ന ജനപ്രിയ മോഡലുകളിൽ ഒന്നാണ്.
കാർ കസ്റ്റമൈസേഷൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ ഇത് വളരെ ജനപ്രിയമാണ്. ഫോക്‌സ്‌വാഗൺ പോളോയുടെ നിരവധി പരിഷ്‌കരിച്ച ഉദാഹരണങ്ങൾ നാം രാജ്യത്തുടനീളം കണ്ടിട്ടുണ്ട്, അവയിൽ ചിലത് ഞങ്ങളുടെ വെബ്‌സൈറ്റിലും അവതരിപ്പിച്ചിട്ടുണ്ട്.
മനോഹരമായി പരിഷ്‌ക്കരിച്ചതും അതിന്റെ ഫ്ലാഷ് റെഡ് നിറത്തിൽ വളരെ ഹോട്ടുമായ ഒരു ഫോക്‌സ്‌വാഗൺ പോളോയാണ് ഞങ്ങൾ ഇവിടെ കാഴ്ച്ചവയ്ക്കുന്നത്.
MOST READ: കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ കിറ്റുമായി സിയറ്റ്
ഡ്രീംസ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ഉപയോഗിക്കുന്ന പെട്രോൾ പതിപ്പാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കാർ.
എഞ്ചിനിൽ അപ്‌ഗ്രേഡുകളൊന്നും നടത്തിയിട്ടില്ല, ഇത് ഇപ്പോഴും 74 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ വാഹനത്തിലെ സ്റ്റോക്ക് എയർ ഫിൽറ്റർ മാത്രമേ BMC യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുള്ളൂ.
MOST READ: മിതമായ വിലയിൽ ഏഴ് സീറ്റർ AMT; റെനോ ട്രൈബർ ഓട്ടോമാറ്റിക്കിന്റെ ആദ്യ ഡ്രൈവ് റിവ്യൂ
ഈ 1.2 ലിറ്റർ യൂണിറ്റ് ഇപ്പോൾ ലഭ്യമല്ല, ഫോക്‌സ്‌വാഗൺ ഇതിന് പകരം ബിഎസ് VI കംപ്ലയിന്റ് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് നൽകുന്നത്.
കാറിലെ എല്ലാ ക്രോം ഘടകങ്ങളും നീക്കംചെയ്യുകയോ ബ്ലാക്ക്ഔട്ട് ചെയ്യുകയോ ചെയ്തിരിക്കുന്നു. ഫ്രണ്ടിൽ സ്റ്റോക്ക് ഗ്രില്ലിന് പകരം R-ലൈൻ സ്റ്റൈൽ ഗ്രില്ല് നൽകി. ഹെഡ്‌ലൈറ്റുകൾക്ക് ചെറിയ ലിഡ് ലഭിക്കുകയും ഫോഗ് ലാമ്പുകൾ എൽഇഡി യൂണിറ്റുമായി മാറ്റിസ്ഥാപിക്കുകയും ചെയ്തു.
MOST READ: ഫ്ലൈയിംഗ് കാർ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങി സ്കൈഡ്രൈവ്
ബമ്പറിന്റെ താഴത്തെ ഭാഗത്തും ഒരു ചെറിയ കറുത്ത നിറമുള്ള സ്പ്ലിറ്റർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, കാർ സ്റ്റോക്ക് പതിപ്പിനേക്കാൾ അല്പം താഴ്ന്നാണ് ഇരിക്കുന്നതെന്ന് ശ്രദ്ധിയിൽ പെടുന്നു. പ്രധാനമായും ഇത് ഇപ്പോൾ കസ്റ്റം ലോവിംഗ് സ്പ്രിംഗുകളിൽ ഇരിക്കുന്നതിനാൽ അത് ഒരു സ്പോർട്ടി ആകർഷണം നൽകുന്നു.
കാറിന് കുറച്ചുകൂടി താഴ്ന്ന നിലപാട് നൽകാൻ വശത്ത് ഒരു സ്കിർട്ടിംഗും ഒരുക്കിയിരിക്കുന്നു. ഈ പോളോയിൽ ഉപയോഗിച്ചിരിക്കുന്ന 17 ഇഞ്ച് അലോയി വീലുകൾ റൊട്ടിഫോമിൽ നിന്നുള്ളതാണ്. ഇവ മനോഹരമായി കാണപ്പെടുന്നു.
MOST READ: പരിഷ്‌കരിച്ച 2020 സ്റ്റിംഗറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കിയ
പിൻഭാഗത്ത് ഒരു കറുത്ത സ്‌പോയ്‌ലർ ലഭിക്കുകയും ടെയിൽ ലൈറ്റുകൾ ചെറുതായി സ്മോക്ക് ചെയ്യുകയും ചെയ്യുന്നു. പിൻ ബമ്പറിലും സ്കിർട്ടിംഗ് കാണപ്പെടുന്നു.
ഈ പോളോയിലെ ഗ്ലാസും ചെറുതായി ടിൻഡ് ചെയ്തിട്ടുണ്ട്, കൂടാതെ സൂപ്പർബീയിൽ നിന്നുള്ള ഒരു എൻഡ് ക്യാനിനൊപ്പം ഇഷ്‌ടാനുസൃതമായി നിർമ്മിച്ച എക്‌സ്‌ഹോസ്റ്റും വാഹനത്തിൽ ഉപയോഗിക്കുന്നു.
വീഡിയോയിൽ കേൾക്കാൻ കഴിയുന്ന ഒരു സ്‌പോർടി എക്‌സ്‌ഹോസ്റ്റ് നോട്ട് നൽകാൻ ഇത് സഹായിക്കുന്നു. ഇന്റീരിയറുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, അത് ക്ലാസായി കാണപ്പെടുന്നു. മൊത്തത്തിൽ.
ഈ പോളോ ഹാച്ച്ബാക്കിൽ വരുത്തിയ പരിഷ്കാരങ്ങൾ വളരെ ഭംഗിയായി കാണുകയും മറ്റുള്ളവയിൽ ഒരു പ്രത്യേക ഐഡന്റിറ്റി നൽകാൻ സഹായിക്കുകയും ചെയ്യുന്നു.