വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ ഗ്ലാസില്‍ കാഴ്ച്ച മറയ്ക്കുന്ന രീതിയില്‍ ഫിലിം പതിപ്പിക്കുന്നതിനും കര്‍ട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരെ പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള ഗ്ലാസുകള്‍ 70 ശതമാനത്തില്‍ കുറയാതെ കാഴ്ച ലഭിക്കുന്ന വിധത്തില്‍ സുതാര്യമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

ഡോര്‍ ഗ്ലാസുകള്‍ 50 ശതമാനത്തില്‍ കുറയാതെയും കാഴ്ച്ച ലഭിക്കുന്ന തരത്തിലായിരിക്കണം. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. വാഹനത്തിന്റെ വശങ്ങളിലെയും, മുന്നിലെയും പിന്നിലെയും കാഴ്ചകള്‍ മറയ്ക്കുന്ന് കര്‍ട്ടണുകള്‍ മാറ്റണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

പരിശോധനയ്ക്കിടെ നിയമം ലംഘിച്ചാല്‍ പിഴ ഇടാക്കുമെന്ന് ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടിക്ക് തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരമുള്ള അറിയിപ്പ് ചിഹ്നങ്ങള്‍, ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, റിഫ്ളക്ടറുകള്‍, റിഫ്ളക്ടീവ് ടേപ്പുകള്‍, ലാമ്പുകള്‍, പാര്‍ക്കിങ് ലൈറ്റുകള്‍ എന്നിവയും നിര്‍ബന്ധമായി ഉണ്ടായിരിക്കണം. എല്‍ഇഡി ബാര്‍ ലൈറ്റുകള്‍, എല്‍ഇഡി ഫ്ളെക്സിബിള്‍ സ്ട്രിപ്പ് ലൈറ്റുകള്‍, വാഹനത്തിന്റെ തനതല്ലാത്ത ഹാലജന്‍ ഡ്രൈവിംഗ് ലാമ്പുകള്‍ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി എന്നിവ അടക്കമുള്ള വാഹനങ്ങളില്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെയോ കാല്‍നട യാത്രക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും എഴുത്തുകളും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

അതോടൊപ്പം തന്നെ വാതിലുകള്‍ ഇല്ലാതെയും അടയ്ക്കാതെയും ഓടുന്ന ബസ്സുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതിലുകള്‍ നിര്‍ബന്ധമാക്കും.

Most Read: മാരുതി എസ്സ്-പ്രെസ്സോ വിപണിയിലെത്തി; പ്രാരംഭ വില 3.69 ലക്ഷം

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

വാതിലുകളില്ലാത്ത ബസ്സുകളില്‍ നിന്നും, വാതിലുകളുണ്ടായിട്ടും അടയ്ക്കാതെ പോകുന്നവയില്‍ നിന്നും വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് കൂടുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ തിരുമാനം. 10 വര്‍ഷത്തിനിടെ വര്‍ഷം തോറും ബസ്സിന്റെ വാതില്‍പ്പടിയില്‍നിന്ന് വീണ് മരിക്കുന്നതില്‍ അഞ്ചു ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

2018 ഡിസംബറിലാണ് ബസ്സുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ചില കെഎസ്ആര്‍ടിസി ബസ്സുകളിലും സ്വകാര്യ ബസ്സുകളിലും ഡ്രൈവര്‍നിയന്ത്രിത വാതിലുകളുണ്ട്. അത്തരം വാഹനങ്ങളില്‍നിന്ന് വീണ് അപകടമുണ്ടാകുന്നത് കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.

Most Read: മാരുതി എസ്സ്-പ്രെസ്സോ; വകഭേദങ്ങളും കൂടുതൽ വിവരങ്ങളും

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

നിലവില്‍ നിര്‍മിക്കപ്പെടുന്ന ബസ്സുകളെല്ലാം ബസ് ബോഡി കോഡ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 052 (AIS 052) നിലവാരം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ബസ്സുകളില്‍ ഡ്രൈവര്‍ നിയന്ത്രിക്കുന്ന വാതിലുകള്‍ മാത്രമേ പാടുള്ളൂ എന്ന് നിര്‍ദേശിക്കപ്പെട്ടില്ല.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്നുമാത്രമേ പറയുന്നുള്ളൂ. ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ വന്നാല്‍ യാത്രക്കാരിലേക്ക് ഡ്രൈവര്‍ക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

വാഹനങ്ങളുടെ ഗ്ലാസില്‍ കര്‍ട്ടണുകള്‍ പാടില്ല; പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

അടുത്തിടെയാണ് മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്കെതിരെയും, സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളിലെ നിയമാനുസൃതമല്ലാത്ത് അലങ്കാരങ്ങള്‍ക്കെതിരെയും ഹൈക്കോടതി തന്നെ രംഗത്ത് വന്നത്. നിയമപ്രകാരമല്ലാത്ത് ലൈറ്റുകള്‍, അതി ത്രീവ ശബ്ദസംവിധാനം, വശങ്ങളിലെ ചിത്രങ്ങള്‍ എന്നിവയ്ക്കാണ് കോടതി വിലക്ക് നല്‍കിയത്.

Most Read Articles

Malayalam
English summary
Remove curtains from vehicles, says Motor Vehicles Department. Read more in Malayalam.
Story first published: Monday, September 30, 2019, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X