ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ. ഡാസിയ ഡസ്റ്റര്‍ എന്ന എസ്‌യുവിയാണ് ക്രിസ്മസ് സമ്മാനമായി റെനോ മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

മാര്‍പാപ്പയുടെ പോപ് മൊബൈലിലെ പരിഷ്‌കാരങ്ങള്‍ സഹിതമാണു പുത്തന്‍ ഡസ്റ്റര്‍ സമ്മാനിച്ചിരിക്കുന്നത്. സാധാരണ ഡസ്റ്ററിലെ പോലെ അഞ്ചു സീറ്റുകള്‍ തന്നെയാണു മാര്‍പാപ്പയ്ക്കു സമ്മാനിച്ച വാഹനത്തിലുമുള്ളത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ഡാസിയയുടെ പ്രോട്ടോടൈപ്, സ്‌പെഷല്‍ നീഡ്‌സ് വിഭാഗങ്ങളും റൊമാനിയന്‍ കോച്ച് നിര്‍മാതാക്കളായ റോംടുറിന്‍ഗ്യയും ചേര്‍ന്നാണു ഡസ്റ്ററില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ഗ്രൂപ്പ് റെനോ റൊമാനിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റോഫ് റിഡിയും ഗ്രൂപ് റെനോ ഇറ്റലി ജനറല്‍ മാനേജര്‍ സേവിയര്‍ മാര്‍ട്ടിനെറ്റും ചേര്‍ന്നാണു വാഹനം മാര്‍പാപ്പയ്ക്ക് കൈമാറിയത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

നിലവില്‍ വിപണിയില്‍ ലഭ്യമായ അഞ്ച് സീറ്റര്‍ വാഹനത്തിന് സമാനമാണെങ്കിലും പിന്‍സീറ്റ് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്. വലിയ സണ്‍റൂഫ്, മേല്‍ക്കൂരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡിലുകള്‍, മാര്‍പാപ്പയെ വ്യക്തമായി കാണാന്‍ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ഒപ്പം മാര്‍പാപ്പയ്ക്ക് അനായാസം കയറാനും ഇറങ്ങാനും സഹായകമാവുംവിധത്തിലാണ് വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതിനായി സസ്‌പെന്‍ഷന്‍ 30mm താഴ്ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ലെതറില്‍ പെതിഞ്ഞ അകത്തളത്തിനൊപ്പം വെള്ള നിറമാണു ഡസ്റ്ററില്‍ പൂശിയിരിക്കുന്നത്. മാര്‍പാപ്പയെ സംബന്ധിച്ച് ഡാസിയ വാഹനത്തിലെ യാത്ര ഇതാദദ്യമല്ല. 2016 -ലെ അര്‍മേനിയ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പയുടെ ഔദ്യോഗിക വാഹനം ലോഗന്‍ സെഡാനായിരുന്നു.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ആ കാറില്‍ പ്രത്യേക പരിഷ്‌കാരമൊന്നും വരുത്തിയിരുന്നുമില്ല. യുഎഇ സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച കുഞ്ഞന്‍ കാറും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കിയയുടെ കുഞ്ഞന്‍ കാറായ സോളിലായിരുന്നു മാര്‍പാപ്പയുടെ യാത്രകള്‍. നാലു പേര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമാണിത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

മുന്‍ഗാമികള്‍ പലരും മെഴ്‌സീഡിസ് ബെന്‍സും റേഞ്ച് റോവറും പോലുള്ള വിലയേറിയ കാറുകളിലും യാത്ര ചെയ്തിരുന്നു. അതേസമയം സ്ഥാനാരോഹണം മുതല്‍ ലാളിത ജീവിതം നയിക്കാന്‍ ആഹ്വാനം ചെയ്യുകയും അത് ജീവിച്ച് കാണിക്കുന്ന വ്യക്തിത്വം കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

അതുകൊണ്ടുതന്നെ 2017 -ല്‍ ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി സമ്മാനിച്ച ഹുറാകാന്‍ ലേലം ചെയ്തു വില്‍ക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതും. വത്തിക്കാന്റെ ഔദ്യോഗിക നിറങ്ങള്‍ ചാര്‍ത്തിയെത്തിയ ഹുറാകാന്‍ അനുഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കാറില്‍ കയ്യൊപ്പും ചാര്‍ത്തിയ ശേഷമായിരുന്നു ലേലം ചെയ്തത്.

ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനായി നടത്തിയ ലേലത്തില്‍ 6.30 ലക്ഷം പൗണ്ട് (ഏകദേശം 5.84 കോടി രൂപ) വിലയ്ക്കാണ് ഈ കാര്‍ വിറ്റു പോയത്. നേരത്തെയും സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പാപ്പ ഇതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault has gifted a specially modified Dacia Duster to the Pope Francis. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X