പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയത്തെ പിന്തുണയ്ക്കുന്നതിനായി മഹീന്ദ്രയുടെ സെറോ റീസൈക്ലിംഗുമായി സഹകരിച്ച് പുതിയ റിലൈവ് (R.E.L.I.V.E) പ്രോഗ്രാം ആരംഭിച്ച് റെനോ ഇന്ത്യ.

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാനും പുതിയൊരെണ്ണം വാങ്ങാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ പ്രോഗ്രാം വളരെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. മഹീന്ദ്ര ഇന്റർട്രേഡ് ലിമിറ്റഡും മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡും (MSTC) സംയുക്ത സംരംഭമാണ് സെറോ റീസൈക്ലിംഗ്.

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

വാഹനങ്ങളുടെ സ്ക്രാപ്പേജ് പ്രക്രിയയെല്ലാം പരിപാലിക്കുന്നതിനായാണ് റെനോ ഈ സംരംഭവുമായി കൈകോർത്തിരിക്കുന്നത്. വെഹിക്കിൾ ഇവാലുവേഷൻ, സ്ക്രാപ്പ് വാല്യൂ കൊട്ടേഷൻ മുതൽ ആർ‌ടി‌ഒയിൽ രജിസ്ട്രേഷൻ, സർട്ടിഫിക്കേഷൻ ഓഫ് ഡിസ്ട്രക്ഷൻ (COD) എന്നീ നടപടികളാണ് ഇതിലൂടെ കമ്പവി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

എന്നിരുന്നാലും പകരമായി ഒരു പുതിയ റെനോ കാർ സ്വന്തമാക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. ക്വിഡ്, ട്രൈബർ, ഡസ്റ്റർ തുടങ്ങിയ മോഡലുകളിൽ പതിവ് കിഴിവുകൾക്കൊപ്പം ഇപ്പോൾ അധിക സ്ക്രാപ്പ് ആനുകൂല്യവും ഫ്രഞ്ച് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

പഴയ ഇരുചക്ര വാഹനവും ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് സ്ക്രാപ്പ് ചെയ്യാൻ സാധിക്കും. കൂടാതെ അതോടൊപ്പം റെനോ ഫിനാൻസിൽ നിന്ന് 7.99 ശതമാനം പ്രത്യേക പലിശ നിരക്കിൽ ഈ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാകും എന്ന കാര്യവും ശ്രദ്ധേയമാണ്.

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

ഈ സേവനം നിലവിൽ മുകളിൽ സൂചിപ്പിച്ച നഗരങ്ങളിലുടനീളമുള്ള റെനോ ഡീലർഷിപ്പുകളിൽ ലഭ്യമാണ്. പുതിയ സ്ക്രാപ്പേജ് നയം 2021 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുകയും ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

MOST READ: 2021 D-മാക്സ് V-ക്രോസിന് ഹൈ-ലാൻഡർ ബേസ് വേരിയന്റും, ശ്രദ്ധയാകർഷിക്കാൻ ഇസൂസു

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

ഈ പുതിയ നിയമം നിലവിൽ വരുമ്പോൾ 20 വർഷത്തിന് മുകളിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്കും വാഹന ഫിറ്റ്നസ് പരിശോധനയിലൂടെ കടന്നുപോകേണ്ടിവരും.

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

പരിശോധനയിൽ യോഗ്യമല്ലെന്ന് പ്രഖ്യാപിക്കുകയാണെങ്കിൽ വാഹനം റദ്ദാക്കപ്പെടും. തുടർന്ന് വാഹനം സ്ക്രാപ്പിംഗിന് വിധേയമാക്കേണ്ടി വരും. തുടർന്ന് നിങ്ങളുടെ കാറിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി സർക്കാർ 4-6 ശതമാനം വരെ ഇളവ് നൽകും.

പഴയ വാഹനം സ്ക്രാപ്പ് ചെയ്യാം, പകരം പുത്തൻ കാർ, റിലൈവ് പ്രോഗ്രാമിന് തുടക്കമിട്ട് റെനോ

പുതിയ കാറിനായി നിങ്ങളുടെ പഴയ കാർ സ്ക്രാപ്പ് ചെയ്യുകയാണെങ്കിൽ നിർമ്മാതാവ് 5 ശതമാനം അധിക കിഴിവും വാഗ്ദാനം ചെയ്യും. പഴയ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങൾ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault India Launched RELIVE Program In Partnership With Mahindra Cero Recycling. Read in Malayalam
Story first published: Friday, April 9, 2021, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X