കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികൾക്ക് എന്നും വിപണിയിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. താങ്ങാനാവുന്ന വിലയിൽ ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം എത്തിച്ചേരുന്ന സെഗ്മെന്റാണിത്. ഏറ്റവും കൂടുതൽ മോഡൽ അണിനിരക്കുന്ന വിഭാഗവും ഇതാണെന്ന് വേണമെങ്കിൽ പറയാം.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനികളെല്ലാം തന്നെ കോംപാക്‌ട് എസ്‌യുവി മോഡലുകളെ വിപണിയിൽ എത്തിച്ചിട്ടുമുണ്ട്. ഫോർഡ് ഇക്കോസ്പോർട്ട് തുടക്കമിട്ട സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ മോഡലുകളാണ് നിലവിൽ അണിനിരക്കുന്നത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഈ സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന നിലയിൽ വ്യത്യസ്‌തമായ വാഹനമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ കൈഗർ. താങ്ങാനാവുന്ന വിലയാണെങ്കിലും അതിൽ കൂടുതൽ മിടുക്കനാണിവൻ. കോംപാക്‌ട് എസ്‌യുവി നിരയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന വാഹനവും ഇതുതന്നെയാണ്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയാണെന്ന ഒരു കാര്യം മതി കൈഗറിനെ ശ്രദ്ധിക്കാൻ. ഇപ്പോൾ വിലയും രൂപകൽപ്പനയും പോലുള്ള വിവിധ കാരണങ്ങളാൽ വളരെ ജനപ്രിയമായി നിൽക്കുന്ന കൈഗർ റോഡിൽ സാധാരണയായി കാണപ്പെടുന്ന ഒരു കാറായി മാറി കഴിഞ്ഞിട്ടുണ്ട്. വാഹനത്തിനായുള്ള ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളും ഇതിനകം വിപണിയിൽ എത്തിക്കഴിഞ്ഞു

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

അങ്ങനെ പലരും തങ്ങളുടെ എസ്‌യുവികൾ പരിഷ്‌ക്കരിക്കാനും തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്‌തമായൊരു റെനോ കൈഗറാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. 17 ഇഞ്ച് ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകൾ ഘടിപ്പിച്ച് കിടിലൻ ലുക്കുമായാണ് കൈഗറിനെ അതിന്റെ ഉടമസ്ഥൻ ഒരുക്കിയിരിക്കുന്നത്. മുകേഷ് ഓട്ടോ വ്ളോഗ് എന്നൊരു യൂട്യൂബ് ചാനലാണ് ഈ മോഡലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

17 ഇഞ്ച് അലോയ് വീലുകളുമായി എത്തിയ ഇന്റർനെറ്റിലെ ആദ്യത്തെ റെനോ കൈഗറിന്റെ വീഡിയോയാണിത്. ഇത്തരമൊരു പരിഷ്‌ക്കരണം ലഭിക്കുന്ന രാജ്യത്തെ ആദ്യ കൈഗറാണിതെന്നും വീഡിയോ അവകാശപ്പെടുന്നു. ഇതൊരു എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റ് അല്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എസ്‌യുവിക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ലഭിക്കുന്നുണ്ട് എന്നതാണ് ഈ നിഗമനത്തിലേക്ക് എത്താൻ കാരണമായത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

17 ഇഞ്ച് അലോയ് വീൽ ചേർത്തത് യഥാർത്ഥത്തിൽ കാറിന്റെ നിലപാട് തന്നെ മാറ്റിമറിച്ചു. ഇത് ഇപ്പോൾ സ്റ്റോക്ക് പതിപ്പിനേക്കാൾ ഉയരമുള്ളതായി മാറിയിട്ടുണ്ടെന്ന് തോന്നുന്നു. 5 സ്‌പോക്കുകൾ ബ്രഷ് ചെയ്ത സിംഗിൾ ടോൺ അലോയ് വീലുകൾ ലോ പ്രൊഫൈൽ ടയറുകളാലാണ് പൊതിഞ്ഞിരിക്കുന്നത്. ഈ വീലുകളിൽ കാർ മികച്ചതായി കാണപ്പെടുന്നുണ്ട്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

പക്ഷേ, ഈ എസ്‌യുവിയുടെ റൈഡ് ഗുണനിലവാരത്തെക്കുറിച്ചും ഹാൻഡിംഗ് മികവിനെയും ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യം മാത്രമാണ് സംശയ നിഴലിൽ നിൽക്കുന്നത്. സ്റ്റാൻഡേർഡായി മുന്നിൽ ഡിസ്‌ക് ബ്രേക്കുകളുമായാണ് റെനോ കൈഗർ എത്തുന്നത്. ബ്രേക്ക് കാലിപ്പറുകൾക്ക് ചുവപ്പ് നിറമാണ് കമ്പനി നൽകിയിരിക്കുന്നത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഇത് കാറിന് സ്പോർട്ടി ടച്ച് നൽകുന്നു. ക്വിഡ്, ട്രൈബർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈൻ രൂപമാണ് കോംപാക്‌ട് എസ്‌യുവിയിലും നമുക്ക് കാണാനാവുന്നത്. ട്രൈബറിൽ കണ്ടതിന് സമാനമായ ഫ്രണ്ട് ഗ്രില്ലും എൽഇഡി ഡിആർഎല്ലുകളും ക്വിഡിൽ കാണുന്നത് പോലെ ഗ്രില്ലിന്റെ വിപുലീകരണവും കൈഗറിനെ സ്പോർട്ടിയറാക്കുന്നുണ്ട്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

മുൻവശത്തെ ബമ്പറിലാണ് ഹെഡ്‌ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അതിന് ഐസ് ക്യൂബ് ആകൃതിയിലുള്ള ഡിസൈനാണ് റെനോ സമ്മാനിച്ചിരിക്കുന്നത്. കൈഗറിന്റെ മുൻഭാഗം എല്ലാ കോണുകളിൽ നിന്നും മസ്ക്കുലർ ആയാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ എസ്‌യുവി ലുക്കും കൂടിയാകുന്നതോടെ കോംപാക്‌ട് സ്പോർട്‌‌സ് യൂട്ടിലിറ്റി സെഗ്മെന്റിൽ വേറിട്ടു നിൽക്കാനും മോഡലിന് സാധിക്കുന്നുണ്ട്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഇതിന് സി ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, റൂഫ് റെയിലുകൾ, പരുക്കൻ ലുക്കിൽ ഒരുങ്ങിയ റിയർ ബമ്പർ എന്നിവയും ലഭിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ വയർലെസ് ആയി പിന്തുണയ്ക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ പോലുള്ള ഫീച്ചറുകളുള്ള ലളിതമായ ക്യാബിനാണ് കൈഗറിനുള്ളത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഇതോടൊപ്പം മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയും ഇതിന് ലഭിക്കുന്നു. സെന്റർ കൺസോളിലെ റോട്ടറി നോബ് ഉപയോഗിച്ച് തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകളും റെനോയുടെ ഈ കുഞ്ഞൻ എസ്‌യുവിയുടെ പ്രത്യേകതയാണ്. കൈഗറിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകുന്നത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

അതിൽ ആദ്യത്തെ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റ് പരമാവധി 72 bhp കരുത്തിൽ 96 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ടാമത്തേത് 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റാണ്. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് ടർബോ എഞ്ചിൻ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

കിടിലൻ ലുക്ക്; 17 ഇഞ്ച് അലോയ് വീലിൽ അണിഞ്ഞൊരുങ്ങി Renault Kiger

ഇത് പരമാവധി 100 bhp പവറിൽ 160 Nm torque വികസിരപ്പിക്കാൻ ശേഷിയുള്ളതാണ്. കൈഗറിന്റെ ടർബോ പെട്രോൾ എഞ്ചിൻ സെഗ്‌മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സബ്-4 മീറ്റർ എസ്‌യുവിയാണെന്ന് റെനോ അടുത്തിടെ പ്രഖ്യാപിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault kiger suv modified with 17 inch after market alloy wheels
Story first published: Saturday, November 6, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X