Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

കോംപാക്ട്, സബ്-കോംപാക്ട് എസ്‌യുവികളാണ് നിലവില്‍ രാജ്യത്ത് ആധിപത്യം നടത്തികൊണ്ടിരിക്കുന്നതെന്ന് വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ചിത്രമാണ്. അതിന് പല കാരണങ്ങള്‍ ഉണ്ടെന്ന് വേണം പറയാന്‍.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ഇത്തരം മോഡലുകള്‍ ഓടിക്കുന്നത് രസകരമോ സ്പോര്‍ട്ടിയോ വേഗത്തിലുള്ളതോ അല്ലെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും കരുതിയിരുന്നെങ്കില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 10 ലക്ഷത്തില്‍ താഴെയുള്ള ഡീസല്‍ എസ്‌യുവികള്‍ ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ശരിയായിരിക്കാം. നിലവിലെ സാഹചര്യം തികച്ചും വ്യത്യസ്തമായ ഒരു ചിത്രം വരയ്ക്കുന്നു, കാര്‍ പ്രേമികള്‍ ഇത്തരം മോഡലുകള്‍ ഇഷ്ടപ്പെടുന്നു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

കഴിഞ്ഞ ദശകത്തിന്റെ രണ്ടാം പകുതി പാരിസ്ഥിതിക ആശങ്കകളാല്‍ നിറഞ്ഞതായിരുന്നു. വായു മലിനീകരണം, AQI സൂചിക, PM2.5, വാഹന മലിനീകരണം, ഉദ്‌വമനം എന്നിവയെല്ലാം ഈ ആശങ്കകളില്‍ നിറഞ്ഞിരുന്നു. ഇത് പാരിസ്ഥിതിക ബോധത്തെ ഉയര്‍ത്തിപ്പിടിച്ചത്, വൃത്തിയുള്ള മൊബിലിറ്റിയുടെ ആവശ്യകതയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായി.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

2020-ല്‍ കൊവിഡ് ആരംഭിച്ചതിന് ശേഷം ഇന്ത്യയില്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കി. ദീര്‍ഘകാലത്തേക്ക് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയതിനാല്‍ മൊബിലിറ്റിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് ഈ മഹാമാരി മാറ്റിമറിച്ചു. ചിന്തകളുടെയും ബോധത്തിന്റെയും നയങ്ങളുടെയും ഈ സമന്വയം നമ്മുടെ ചലനാത്മകതയെയും മാറ്റിമറിച്ചു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

പല വാഹന നിര്‍മാതാക്കളും ഡീസല്‍ എഞ്ചിനുകളെ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഇപ്പോള്‍ ഡീസല്‍ എഞ്ചിനുകള്‍ പിന്‍വലിക്കുകയും ആധുനിക നയങ്ങളും മൊബിലിറ്റി ആവശ്യകതകളും ഉള്ള വളരെ പ്രായോഗികമായ ഓപ്ഷനല്ലാത്തതിനാല്‍, വിപണി അതിന്റെ പെട്രോള്‍ എതിരാളിയിലേക്ക് തിരിഞ്ഞു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

പെട്രോള്‍ എഞ്ചിന്‍ എസ്‌യുവികള്‍ ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വില്‍പ്പന നടത്തിയിട്ടില്ല. സ്ഥിതിഗതികള്‍ പെട്രോള്‍ എസ്‌യുവികള്‍ക്ക് അനുകൂലമായി മാറുന്നതിന്, നിര്‍മാതാക്കള്‍ ഇവയുടെ ടര്‍ബോചാര്‍ജ്ജ് പതിപ്പുകള്‍ എത്തിച്ചു തുടങ്ങി. ടര്‍ബോചാര്‍ജ്ജ് ചെയ്ത് കൂടുതല്‍ ടോര്‍ക്ക് നല്‍കുന്ന ഡീസല്‍ എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളുള്ള പെട്രോള്‍ എസ്‌യുവികള്‍ക്ക് ഒരിക്കലും സ്പോര്‍ട്ടി ഫീല്‍ തോന്നിയില്ല.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എസ്‌യുവികള്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കായി ഇന്ന് വിപണിയില്‍ നിരവധി ഓപ്ഷനുകളുണ്ട്. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എസ്‌യുവികള്‍ക്ക് അവയുടെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തിയും ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 10 ലക്ഷമോ അതില്‍ താഴെയോ വിലയുള്ള ഏറ്റവും വേഗതയേറിയ കുറച്ച് എസ്‌യുവികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

റെനോ കൈഗര്‍ ടര്‍ബോ - 10.20 സെക്കന്‍ഡ്

വിവിധ സെഗ്മെന്റുകളില്‍ ഒരു ഉല്‍പ്പന്നം ഉപയോഗിച്ച് എങ്ങനെ സ്വാധീനം ചെലുത്താമെന്ന് റെനോയ്ക്ക് വ്യക്തമായി അറിയാം. കോംപാക്ട് എസ്‌യുവി സെഗ്മെന്റിന്റെ യൂട്ടിലിറ്റി ഭാഗത്തെ അവരുടെ ഡസ്റ്റര്‍ ഉപയോഗിച്ച് അവര്‍ സ്വാധീനിച്ചു, എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റിനെ അവരുടെ ക്വിഡ് ഉപയോഗിച്ച് അവര്‍ സ്വാധീനിച്ചു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

കൂടാതെ ഇപ്പോള്‍ 10 ലക്ഷം രൂപയില്‍ താഴെ കൈഗര്‍ എന്ന പേരില്‍ ഒരു കോംപാക്ട് എസ്‌യുവിയെ അവതരിപ്പിച്ച് ആ വിഭാഗത്തിലും സ്വാധീനം ചെലുത്തിയെന്ന് വേണം പറയാന്‍. ഇന്ന് ഈ സെഗ്മെന്റില്‍ ഈ വിലയില്‍ തിരഞ്ഞെടുക്കാവുന്ന ഏറ്റവും വേഗതയേറിയ എസ്‌യുവികളില്‍ ഒന്നാണ് കൈഗര്‍.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

98.6 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് റെനോ കൈഗറിന് ലഭിക്കുന്നത്. ടര്‍ബോയുടെ എക്‌സ്‌ഷോറൂം വില 8.92 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നത്. വെറും 10.20 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ - 10.30 സെക്കന്‍ഡ്

ഏറ്റവും മികച്ച ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് നിസാന്‍, ഒരു പെട്ടെന്നുള്ള കാര്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് അതിന് തീര്‍ച്ചയായും അറിയാം, കൂടാതെ നിസാന്‍ ഉടമകളും ആരാധകരും ഇത് ലിസ്റ്റില്‍ കാണുന്നതില്‍ സന്തോഷിക്കും.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

നിസാന്‍ മാഗ്നൈറ്റിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ് 8.01 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ ആരംഭിക്കുന്നു, നിങ്ങള്‍ക്ക് 10 ലക്ഷത്തില്‍ താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും രസകരമായ എസ്‌യുവിയാണിത്. 98.6 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. വെറും 10.30 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ഹ്യുണ്ടായി വെന്യു ടര്‍ബോ പെട്രോള്‍ - 10.70 സെക്കന്‍ഡ്

ഹ്യുണ്ടായ് ഡ്രൈവ് ചെയ്യുന്നതിനോ വേഗത്തില്‍ കാറുകള്‍ ഓടിക്കുന്നതിനോ പ്രത്യേകിച്ച് പേരുകേട്ടതല്ല, പക്ഷേ അത് ഇപ്പോള്‍ ആ പ്രതിച്ഛായ ഇല്ലാതാക്കുകയാണ്. കമ്പനി ഇപ്പോള്‍ മാറി ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

മാത്രമല്ല, ഇന്ത്യയില്‍ N-ലൈനും ശ്രേണിയും കമ്പനി അവതരിപ്പിച്ചു. കമ്പനിയുടെ പെര്‍ഫോമെന്‍സ് വിഭാഗമാണ് N-ലൈന്‍. മാനുവല്‍ ട്രാന്‍സ്മിഷനോട് കൂടിയ വെന്യുവിന്റെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ പതിപ്പിന്റെ വില 10.00 ലക്ഷം രൂപ മുതലാണ്.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

118.3 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. വെറും 10.70 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ടാറ്റ നെക്സോണ്‍ പെട്രോള്‍ - 11.64 സെക്കന്‍ഡ്

ടാറ്റ നെക്സോണ്‍ മിക്ക ലിസ്റ്റുകളിലും സ്ഥിരമാണ്, ടാറ്റ മോട്ടോര്‍സ് പെട്രോള്‍, ഡീസല്‍, രണ്ട് ട്യൂണ്‍ ഇവി പവര്‍ട്രെയിനുകള്‍ എന്നിവയില്‍ നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും സുരക്ഷിതമായ കാറുകള്‍, ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകള്‍, ഏറ്റവും വേഗതയേറിയ കാറുകളുടെ പട്ടിക എന്നിവയില്‍ ഒന്നാണിത്.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നുകൂടിയാണിത്. അടുത്തിടെ 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലിലെ ഏറ്റവും വേഗതയേറിയ കാറായി ഇത് മാറുകയും ചെയ്തിരുന്നു. നെക്സോണിന്റെ പെട്രോള്‍ പതിപ്പിന്റെ വില 7.60 ലക്ഷം രൂപ മുതലാണ്. 118.3 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. വെറും 11.64 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ - 12.10 സെക്കന്‍ഡ്

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മാരുതി സുസുക്കി ബ്രെസയുടെ റീബാഡ്ജ് പതിപ്പാണ്. എന്നാല്‍ ഇത് ബ്രെസയെ അപേക്ഷിച്ച് കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കുന്നു.

Kiger മുതൽ Urban Cruiser വരെ; 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവികള്‍

അര്‍ബന്‍ ക്രൂയിസര്‍ 103.29 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍ ബ്രെസ 101.64 bhp കരുത്തും 136.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ ഫലമായി അര്‍ബന്‍ ക്രൂയിസര്‍ 0-100 കിലോമാറ്റര്‍ വേഗത കൈവരിക്കുന്നതിന്‍ ബ്രെസയെ തോല്‍പ്പിക്കുകയും ചെയ്യുന്നു. വെറും 12.10 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അര്‍ബന്‍ ക്രൂയിസറിന് കഴിയും.

Most Read Articles

Malayalam
English summary
Renault kiger to toyota urban cruiser find here some top fastest suvs under 10 lakh
Story first published: Saturday, September 24, 2022, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X