48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

ഇലക്ട്രിക് വാഹനങ്ങൾ തീർച്ചയായും വിപണിയിൽ ജനപ്രീതി നേടി വരികയാണ്. പല മുഖ്യധാരാ വാഹന നിർമ്മാതാക്കളും ഈ വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് ലോംഗ് റേഞ്ച് ബാറ്ററിയാണെങ്കിലും, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ഇപ്പോഴും നമ്മുടെ രാജ്യത്ത് ഒരു വലിയ പ്രശ്നമായി തുടരുന്നു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

രാജ്യമൊട്ടാകെ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിന് നമ്മുടെ കേരളത്തിൽ നിന്നൊരു സ്റ്റാർട്ടപ്പ് പരിഹാരവുമായി എത്തിയിരിക്കുകയാണ്.

MOST READ: 2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക വാഹനമായി ടാറ്റ ആള്‍ട്രോസ്

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

പെട്രോൾ എഞ്ചിനിലും ഇലക്ട്രിക് മോട്ടോറിലും പ്രവർത്തിക്കുന്ന രീതിയിൽ അവർ പരിഷ്‌ക്കരിച്ച ഒരു സാധാരണ റെനോ ക്വിഡാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

പ്രമുഖ ഓട്ടോമോട്ടീവ് ജർണലിസ്റ്റ് ബൈജു എൻ നായർ തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ പരിഷ്‌ക്കരണത്തിന് പിന്നിലെ തലച്ചോറുകൾ ഹൈമോടിവ് എന്ന സ്റ്റാർട്ടപ്പാണ്, ഇത് അടുത്തിടെ എഞ്ചിനീയറിംഗ് പാസ്സായ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ആരംഭിച്ചിരിക്കുന്നത്.

MOST READ: SXR160 മാക്‌സി-സ്‌കൂട്ടറിന്റെ അരങ്ങേറ്റം ഉടന്‍; ടീസര്‍ ചിത്രം പങ്കുവെച്ച് അപ്രീലിയ

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

നേരത്തെ, ഈ വിദ്യാർത്ഥികൾ കോഴ്‌സ് പ്രോജക്ടിന്റെ ഭാഗമായി മാരുതി 800 -നെ ഇലക്ട്രിക് വാഹനമാക്കി മാറ്റിയിരുന്നു. ഹൈമോടിവ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടർ മാരുതി 800 -ന്റെ വീഡിയോ കണ്ട ശേഷം വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവരുടെ ബിസിനസിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറഞ്ഞയുകയും ചെയ്തു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ, പുറത്തു നിന്ന് ഒരു സാധാരണ മോഡലിന് സമാനമായി കാണപ്പെടുന്നു. എഞ്ചിനും അതേപടി നിലനിർത്തിയിരിക്കുന്നു, അതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

MOST READ: മെർസിഡീസ് ബെൻസിന് വിലയേറും; ഒക്ടോബർ മുതൽ രാജ്യത്ത് മോഡലുകൾക്ക് രണ്ട് ശതമാനം വിലവർധനവ്

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

എമിഷൻ ലെവലിനെ നിയന്ത്രിക്കുന്ന ഒരു ചെറിയ ഉപകരണം ഹൈമോടിവ് ബോണറ്റിനുള്ളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അതനുസരിച്ച് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുമ്പോൾ കാർ മുമ്പത്തേതിനേക്കാൾ 60 ശതമാനം കൂടുതൽ ക്ലീനാണ്. ഈ ഉപകരണം മൈലേജ് 20 ശതമാനം വർധിപ്പിച്ചു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

പിൻ വീലുകൾക്കുള്ളിലാണ് ഇലക്ട്രിക് മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ ഇൻ-വീൽ മോട്ടോർ ടെക്നോളജി എന്ന് വിളിക്കുന്നു, ഇത് യുഎസിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

MOST READ: പുതുപുത്തനായി അടിമുടി മാറ്റങ്ങളും; 2021 മോഡൽ ട്യൂസോണിനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

നവീകരണത്തിന്റെ ഭാഗമായി നാല് വീലുകൾക്കും ഇപ്പോൾ ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നു. ഇലക്ട്രിക് മോട്ടോറുകൾ പിൻ വീലുകളെ ശക്തിപ്പെടുത്തുന്നു, അതേസമയം സാധാരണ 800-സിസി പെട്രോൾ എഞ്ചിൻ ഫ്രണ്ട് വീലിന് ശക്തി നൽകുന്നു. ബാറ്ററികളിലെ ചാർജ് തീർന്നാൽ ഡ്രൈവർക്ക് വീണ്ടും ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ പെട്രോൾ എഞ്ചിനിലേക്ക് മാറാൻ കഴിയും.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

ഡ്രൈവർക്ക് കാറുമായി കുറച്ചുകൂടി മികച്ച ഡ്രൈവ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരേ സമയം പെട്രോൾ എഞ്ചിനിലും ഇലക്ട്രിക് മോട്ടോറിലും ഓടിക്കാൻ കഴിയും. ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ, സെഗ്‌മെന്റിലെ മറ്റേതൊരു കാറിനേക്കാളും കൂടുതൽ പവർ, ടോർക്ക് എന്നിവ ഈ ക്വിഡ് സൃഷ്ടിക്കുന്നു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

അകത്ത്, പെട്രോൾ എഞ്ചിനായി ഒരു മാനുവൽ ഗിയർ ഷിഫ്റ്ററും ഇലക്ട്രിക് മോട്ടോറിനായി ഒരു സാധാരണ AMT ഡയലും ലഭിക്കുന്നു. വാഹനത്തിന് ബാറ്ററി ഹെൽത്ത് മോണിറ്ററും ഡാഷിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണും നൽകിയിരിക്കുന്നു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

ഒരേസമയം ഇലക്ട്രിക്, പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഇന്ധനക്ഷമതയാണ്. ഈ ക്വിഡ് പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് ഹാച്ച്ബാക്ക് 48 കിലോമീറ്റർ സംയോജിത മൈലേജ് നൽകുന്നു.

48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

വീഡിയോയിൽ കാണുന്ന കാർ ഇപ്പോഴും ഒരു പ്രോട്ടോടൈപ്പാണ്, കൂടാതെ ടീം നിലവിൽ വാഹനത്തിന്റെ ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പ്രവർത്തിക്കുന്നു.

ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞ് വാഹനം ഹൈമോടിവ് വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളാകുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് തീർച്ചയായും ഒരു വലിയ നേട്ടമാണ്. ബാറ്ററി ശ്രേണിയെക്കുറിച്ചുള്ള ഉത്കണ്ഠകളില്ലാതെ ഒരു ഇലക്ട്രിക് വാഹനത്തിന്റെ സൗകര്യം ഇത് നൽകുന്നു.

Most Read Articles

Malayalam
English summary
Renault Kwid Electric-Petrol Developed By HYMOTIV In Kerala. Read in Malayalam.
Story first published: Tuesday, September 15, 2020, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X