ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പമ്പയിലേക്ക് ഇനിമുതൽ ബൈക്ക് വാടകയ്ക്ക് എടുക്കാം. തീർത്ഥാടകർക്ക് മികച്ച യാത്ര ഉറപ്പാക്കുന്നതിന് ദക്ഷിണ റെയിൽ‌വേയുടെ തിരുവനന്തപുരം ഡിവിഷനാണ് ഈ സംരംഭം ആരംഭിച്ചത്.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

വ്യാഴാഴ്ചയാണ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ഒരു മാസത്തിനുള്ളിൽ റെയിൽവേ സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ റെയിൽ‌വേയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം‌ ആരംഭിക്കുന്നത്.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകൾ വാടകയ്‌ക്കെടുക്കുന്ന കമ്പനിയായ കഫെറൈഡർസാണ് ചെങ്ങന്നൂരിലെ പദ്ധതിയുടെ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നതെന്ന് തിരുവനന്തപുരം ഡിവിഷണൽ കൊമേർഷ്യൽ മാനേജർ ബാലമുരളി എം പറഞ്ഞു.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

ശബരിമല തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നതിനാലാണ് പദ്ധതി നടപപ്പിലാക്കുന്ന ആദ്യ സ്റ്റേഷനായി ചെങ്ങന്നൂരിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

പദ്ധതി പ്രകാരം തീർത്ഥാടകർക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റുകളും ഹാർലി ഡേവിഡ്‌സൺ ബൈക്കുകളും വാടകയ്‌ക്കെടുക്കാം. തുടക്കത്തിൽ, 10 റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

ഇവയെല്ലാ സ്റ്റേഷനിൽ വാടകയ്ക്ക് ലഭ്യമാണ്. പ്രതിദിനം 1,200 രൂപയ്‌ക്ക് 200 കിലോമീറ്ററുകൾക്ക് ബൈക്കുകൾ വാടകയ്‌ക്കെടുക്കാം. സമയം നിശ്ചിത പരിധിക്കപ്പുറത്തേക്ക് പോയാൽ മണിക്കൂറിൽ 100 രൂപയും ദൂരം 200 കിലോമീറ്റർ കവിയുന്നുവെങ്കിൽ കിലോമീറ്ററിന് 6 രൂപയും വർദ്ധനവ് ഉണ്ടായിരിക്കും.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

എറണാകുളം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ വാടക-ബൈക്ക് ലഭിക്കുന്ന സൗകര്യം ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ബാലമുരളി അറിയിച്ചു.

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാ അനുഭവം നൽകുന്നതിന് വിവിധ കമ്പനികൾ ടെണ്ടറുകൾ സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം കാർ വാടകയ്‌ക്കെടുക്കുന്ന സൗകര്യവും ഉടൻ ആരംഭിക്കാനും റെയിൽവേ ശ്രമിക്കുന്നു.

Most Read: ഹിമാലയൻ കസ്റ്റം ഫ്ലാറ്റ് ട്രാക്കർ റൈഡർ മാനിയയിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

സേവന ദാതാക്കളുമായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻ ആരംഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെ സൗകര്യങ്ങൾക്കായി റെയിൽ‌വേയ്ക്ക് ഇപ്പോൾ ടെണ്ടറുകൾ ലഭിച്ചിട്ടുണ്ട്.

Most Read: ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടു വയ്ക്കാനൊരുങ്ങി മോബിലിറ്റി സ്റ്റാർട്ട് അപ്പ് കമ്പനി ബൗൺസ്

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

ഇപ്പോൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്ക് 500 സിസി റോയൽ എൻഫീൽഡ് മോഡലുകളാണ് നൽകുന്നത് എന്ന് പദ്ധതിയെക്കുറിച്ച് സംസാരിച്ച ചെങ്ങന്നൂരിലെ കഫെറൈഡ്സ് മാനേജിംഗ് പാർട്ണർ സനിഷ് രാജപ്പൻ പറഞ്ഞു.

Most Read: BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

ശബരിമല യാത്ര സുഗമമാക്കാൻ റോയൽ എൻഫീൽഡും

എന്നിരുന്നാലും, ഹാർലി ഡേവിഡ്‌സൺ മോട്ടോർ ബൈക്കുകൾ വാടകയ്ക്ക് ഏർപ്പെടുത്താനുള്ള തീരുമാനം റെയിൽവേ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Image Credits: Sujith Viswanath, Chengannur

Most Read Articles

Malayalam
English summary
Rent a Royal Enfield bullet from Chengannur to Sabarimala. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X