പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ഇന്ത്യൻ നിരത്തുകളിലെ നിറ സാനിധ്യമായ ടാറ്റ മോട്ടോർസിന് തങ്ങളുടെ വാഹന നിരയിൽ അനേകം ഉൽപ്പന്നങ്ങളുണ്ട്. ഇവയിൽ വിപണിയിൽ മികച്ച പ്രകടം കാഴ്ച്ചവെച്ചതും പരാജയപ്പെട്ടതുമായി നിരവധി മോഡലുകളുണ്ട്.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

1990 -കളുടെ തുടക്കത്തിൽ ടാറ്റ മോട്ടോർസ് പുറത്തിറക്കിയ കാറുകളിലൊന്നാണ് എസ്റ്റേറ്റ് സ്റ്റേഷൻ വാഗൺ. പേര് സൂചിപ്പിക്കുന്നത് പോലെ, വാഹനത്തിനുള്ളിൽ ധാരാളം ഇടം ഉണ്ടായിരുന്നു.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

നിർഭാഗ്യവശാൽ, ടാറ്റ എസ്റ്റേറ്റ് വിപണിയിൽ എത്തിയത് അതിന്റെ സമയത്തേക്കാൾ മുന്നിലായിരുന്നു. അന്നത്തെ വിപണി അത്തരം ഒരു വാഹനത്തിനായിട്ടുള്ള പക്വത നേടിയിരുന്നില്ല.

MOST READ: ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

അതുകൊണ്ട് ആവശ്യക്കാർ കുറവായതിനാൽ നിർമ്മാതാക്കൾക്ക് ഉൽപ്പന്നം നിർത്തേണ്ടിവന്നു. ഇന്ത്യൻ വിപണി സ്റ്റേഷൻ വാഗണുകളെ അംഗീകരിക്കുന്നില്ല. മുമ്പ് അത്തരം കാറുകൾ വിൽക്കാൻ ശ്രമിച്ച നിരവധി നിർമ്മാതാക്കളും പരാജയപ്പെട്ടിരുന്നു.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ടാറ്റ എസ്റ്റേറ്റിലേക്ക് മടങ്ങിവരുമ്പോൾ, ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇതിന്റെ മികച്ച ഉദാഹരണങ്ങൾ ഇപ്പോഴും രാജ്യത്ത് പലഭാഗത്തും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. മനോഹരമായി പുനരുധരിച്ച അത്തരം ഒരു ഉദാഹരണമാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: 2021 ലാൻഡ് ക്രൂയിസർ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

പെട്രോൾ ഹെഡ് മോട്ടോർ ഗ്യാരേജ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വാഹനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നന്നായി പരിപാലിക്കുന്ന 1994 മോഡൽ ടാറ്റ എസ്റ്റേറ്റ് സ്റ്റേഷൻ വാഗണാണ് വീഡിയോ കാണിക്കുന്നത്.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ടാറ്റ ഈ മോഡൽ ഒരു പ്രീമിയം വാഹനമായി വിപണിയിൽ അവതരിപ്പിക്കുകയും ഇന്ന് കാറുകളിൽ ലഭിക്കുന്ന എല്ലാ ആധുനിക സവിശേഷതകളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

MOST READ: ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, മ്യൂസിക് പ്ലെയർ തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ടാറ്റ എസ്റ്റേറ്റ് വന്നിരുന്നത്. എസ്റ്റേറ്റിന്റെ ബോഡി ഷെൽ മെർസിഡസ് ബെൻസ് T-സീരീസ് സ്റ്റേഷൻ വാഗൺ അടിസ്ഥാനമാക്കിയുള്ളതാണ്.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ഇത് റോഡിൽ വാഹനത്തിന് വ്യക്തമായ രൂപം നൽകുന്നു. സ്റ്റേഷൻ വാഗണിന്റെ പ്ലാറ്റ്ഫോം ടാറ്റ മൊബൈൽ എന്ന് വിളിക്കപ്പെട്ടിരുന്ന ടെൽകോലിൻ ട്രക്ക് അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

വീഡിയോയിൽ കാണുന്ന കാർ ഉടമ വീണ്ടും പെയിന്റ് ചെയ്തതായി തോന്നുന്നു. ഇതിന് സിൽവർ നിറമാണ് ലഭിക്കുന്നത്, കൂടാതെ ഹെഡ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്റർ, ടെയിൽ ലൈറ്റുകൾ എന്നിവ ഒറിജിനലായി നിലനിർത്തുന്നു. അധികമായി ഒരു ഫോഗ് ലാമ്പും ബമ്പറിൽ ഇടം പിടിക്കുന്നു.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ഈ എസ്റ്റേറ്റ് പഴയ വീൽ ക്യാപ്സ് പോലും നിലനിർത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അകത്തേക്ക് നീങ്ങുമ്പോൾ, വീഡിയോ ഇന്റീരിയറുകൾ വ്യക്തമായി കാണിക്കില്ല, പക്ഷേ വീഡിയോയിൽ കാണുന്നതിൽ നിന്ന് ഉടമ അതും വൃത്തിയായി പരിപാലിച്ചതായി തോന്നുന്നു.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

ഇതൊരു സ്റ്റേഷൻ വാഗൺ ആയതിനാൽ, വലിയ ബൂട്ട് സ്പെയിസ് ലഭിക്കുന്നു. അതോടൊപ്പം ലഗേജുകൾക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ രണ്ടാം നിര സീറ്റുകൾ എളുപ്പത്തിൽ മടക്കാനുമാകും.

പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഡീസൽ എഞ്ചിനാണ് ടാറ്റ എസ്റ്റേറ്റിന്റെ ഹൃദയം. ഇത് പിൻ വീലുകളിലേക്ക് പവർ നൽകുന്നു. ഈ മോട്ടോർ 68 bhp കരുത്തും 118 Nm torque ഉം പുറപ്പെടുവിക്കുന്നു.

വാഹനത്തിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് യൂണിറ്റാണ് വന്നിരുന്നത്. സമാന എഞ്ചിൻ-ഗിയർ‌ബോക്സ്-ഡ്രൈവ്ട്രെയിൻ കോമ്പിനേഷൻ സുമോ, സിയറ, മൊബൈൽ എന്നിവയുൾപ്പെടെ നിരവധി ടാറ്റ കാറുകളിൽ വന്നിരുന്നു.

Most Read Articles

Malayalam
English summary
Restored 1994 Model Tata Estate Looks Gorgeous. Read in Malayalam.
Story first published: Sunday, August 2, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X