മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

വളരെക്കാലമായി വാഹന രംഗത്തുള്ള ഒരു നിർമ്മാതാക്കളാണ് ടൊയോട്ട. ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരവും ആകർഷകവുമായ എസ്‌യുവികൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

അവയിലൊന്നാണ് 1951 മുതൽ നിർമ്മാണത്തിലിരിക്കുന്ന ഐതിഹാസിക ലാൻഡ് ക്രൂയിസർ മോഡൽ. ലാൻഡ് ക്രൂയിസർ ഇപ്പോഴും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വാഹനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു, മാത്രമല്ല ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും സൈന്യവും പോലും ഇത് ഉപയോഗിക്കുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

വളരെ മനോഹരമായി രൂപകൽപ്പന ചെയ്ത് ടൊയോട്ട ലാൻഡ് ക്രൂസറിന്റെ പുനരുധരിച്ച മുൻതലമുറ പതിപ്പാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ഈ പുനരുധരിച്ച ലാൻഡ് ക്രൂയിസറിന്റെ കൃത്യമായ ഉത്പാദന വർഷം അറിയില്ല, എന്നാൽ ഇത് 1980 -കളിൽ നിന്നാണെന്ന് തോന്നുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

വാഹനത്തിൽ വലിയ മാറ്റമൊന്നും വരുത്താതെയാണ് ഗ്രീൻ ആർമി മോഡിഫിക്കേഷൻസ് വാഹനം പുനരുധരിച്ചത്. അവർ ഇത് യഥാർത്ഥ പതിപ്പിനോട് കഴിയുന്നത്ര സാമ്യമുള്ളതായി സൂക്ഷിച്ചിരിക്കുന്നു.

MOST READ: ബിഎസ്-VI യമഹ റേ ZR 125 മോഡലുകൾക്കായി അധികം മുടക്കണം, ഇനി പ്രാരംഭ വില 69,530 രൂപ

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ഈ ലാൻഡ് ക്രൂയിസർ FJ70 -യുടെ പുറംഭാഗം പുനരുധരിക്കുകയും പുതിയ ചുവന്ന പെയിന്റിൽ കാർ വളരെ മികച്ചതായും കാണുന്നു. മുൻവശത്ത്, ഒരു പുതിയ ക്രോം ബമ്പർ ഒരുക്കിയിരിക്കുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ഹെഡ്‌ലാമ്പുകൾ വൃത്തിയാക്കുകയും പുനരുധരിക്കുകയും ചെയ്തു. ഇത് വാഹനത്തിന് പ്രീമിയം രൂപം നൽകുന്നു. വാഹനത്തിന് ഡ്യുവൽ ടോൺ പെയിന്റ് ലഭിക്കുന്നു.

MOST READ: നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ബോഡി ചുവപ്പ് നിറത്തിലൊരുങ്ങുമ്പോൾ ഈ എസ്‌യുവിയുടെ റൂഫ് കറുത്ത നിറത്തിലാണ്. D-പില്ലറും കറുത്ത നിറത്തിലാണ്, ഇത് ഫ്ലോട്ടിംഗ് റൂഫ് പ്രഭാവം നൽകുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ഈ ലാൻഡ് ക്രൂയിസറിന് പിൻഭാഗത്തെ സ്പ്ലിറ്റ് ഡോറുകളിൽ ഒരു വലിയ ടയർ ഘടിപ്പിച്ചിരിക്കുന്നു. പിന്നിൽ രണ്ട് ജമ്പ് സീറ്റുകളുണ്ട്, അവ ആവശ്യാനുസരണം മടക്കി ലഗേജിനായി അധിക ഇടം ഉണ്ടാക്കാനാവും.

MOST READ: കുതിച്ച് ഹ്യുണ്ടായി ക്രെറ്റ, അഞ്ച്മാസം കൊണ്ട് കൈപ്പിടിയിലാക്കിയത് 65,000 ബുക്കിംഗുകൾ

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

മാക്സിസ് 980 ഓൾ-ടെറൈൻ ടയറുകളാണ് എസ്‌യുവിയിൽ വരുന്നത്. ഇത് എസ്‌യുവിക്ക് ഭയപ്പെടുത്തുന്ന രൂപവും അഗ്രസ്സീവ് ലുക്കും നൽകുന്നു. ആധുനിക കാലത്തെ എസ്‌യുവികളിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന ഒന്നാണ് ഇത്.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ക്യാബിന് പോലും ഒരു പുനരുധാരണം ലഭിക്കുന്നു. കാറിന്റെ ഡാഷ്‌ബോർഡ് സ്റ്റോക്കായി നിലനിർത്തിയിരിക്കുന്നു, മാത്രമല്ല പുതിയതായി കാണുന്നതിന് പ്ലാസ്റ്റിക്ക് ഒരു പോളിഷും നൽകിയിരിക്കുന്നു.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

ഓഡിയോ കാസറ്റ് മാത്രം പ്ലേ ചെയ്യുന്ന സ്റ്റീരിയോ സിസ്റ്റം ഉൾപ്പെടെ ഒന്നും അകത്ത് മാറ്റിയിട്ടില്ല. എസി പോലും സ്റ്റോക്ക് രൂപത്തിലാണ്. സീറ്റുകൾ മാത്രമാണ് ഇതിൽ പരിഷ്കരിച്ചിരിക്കുന്നത്.

മനോഹരമായി പുനരുധരിച്ച മുൻതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ FJ70

പുതിയ ലെതർ സീറ്റുകൾ ഒരു പ്രീമിയം രൂപമുണ്ടാക്കുകയും കാറിനെ സുഖകരമാക്കുകയും ചെയ്യുന്നു. 3.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ ഹൃദയം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Restored Old Model Toyota Land Cruiser Looks Beautiful. Read in Malayalam.
Story first published: Friday, August 14, 2020, 21:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X