19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

റോഡ് സുരക്ഷയ്ക്ക് നൽകിയ സംഭാവനകൾ കൊണ്ട് രാജ്യമെമ്പാടും പ്രശംസിക്കപ്പെടുകയാണ് ആലപ്പുഴയിലെ തിരുവംബാടിക്കാരാനായ ഹാഫിസ് സജീവ് എന്ന യുവാവ്.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

ഫോട്ടോഗ്രാഫിയോട് അതിയായ അഭിനിവേശമുള്ള ഒരു 19 വയസുകാരനാണ് ഹാഫിസ്. റോഡ് സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ അഭിനിവേശവും കഴിവും ഉപയോഗിച്ചതിനാണ് ഈ യുവാവ് ഇപ്പോൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

ഇന്ത്യയിലെ റോഡ് സുരക്ഷ ഒരിക്കലും പൊതുജനങ്ങളോ അധികാരികളോ ഗൗരവമായി എടുത്തിട്ടില്ല. സീറ്റ് ബെൽറ്റോ, ശരിയായ ഹെൽമെറ്റോ ധരിക്കാൻ വാഹനമോടിക്കുന്നവർ വേണ്ടത്ര ശ്രദ്ധിചെലുത്തുന്നില്ല.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

അതുപോലെ അധികൃതർ ശരിയായ റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ നൽകുന്നതുമില്ല. അടുത്ത കാലത്തായി, ഇവയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട് പല സാഹചര്യങ്ങളും നിലവിൽ മെച്ചപ്പെട്ടിട്ടുമുണ്ട്.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

സ്വന്തം സുരക്ഷയ്ക്കായി സ്വീകരിക്കാൻ കഴിയുന്ന നടപടികളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ ഒരു പ്രധാന പങ്ക് തന്നെ വഹിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഹാഫിസ് സജീവിന്റെ ചിത്രങ്ങളും വീഡിയോകളും അപകടങ്ങളെക്കുറിച്ചും അവയ്ക്ക് കാരണമാകുന്ന ചെറിയ കാര്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നു.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

കേരളത്തിലെ മനോഹരമായ ഗ്രാമപ്രദേശത്ത് ഒരുക്കിയിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം മികച്ച രീതിയിൽ രാജ്യമെങ്ങും പ്രചരിക്കുകയാണ്. ഇതിന്റെ നിർമ്മിതി, നിറങ്ങൾ, യാഥാർത്ഥ്യത എന്നിവയെല്ലാം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നു. ഓരോ ചിത്രവും നൽകുന്ന സന്ദേശമാണ് ഇവയെ കൂടുതൽ രസകരമാക്കുന്നത്.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

പിൻ ചക്രത്തിൽ കുടുങ്ങിയ ഡുപ്പട്ടയുമായി ബൈക്കിൽ ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം അത്തരമൊരു ഉദാഹരണമാണ്. ഒരാൾ ഇരുചക്രവാഹനത്തിൽ ഡുപട്ടകൾ അല്ലെങ്കിൽ ഷോളുകൾ പോലുള്ളവ ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന സന്ദേശം ഇത് വ്യക്തമായി നൽകുന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിത്രം മിഴിവോടെ കാണിക്കുന്നു.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

മറ്റൊരു മാതൃകാപരമായ ചിത്രം, ഒരു കാറിന്റെ ഡോർ പെട്ടെന്ന് തുറക്കുകയും ബൈക്ക് യാത്രക്കാരൻ വീഴാൻ പോകുകയും ചെയ്യുന്ന ചിത്രമാണ്. വാഹനത്തിന്റെ ഡോർ തുറക്കുന്നതിനുമുമ്പ് ഒന്നു പുറകോട്ട് തിരിഞ്ഞുനോക്കണം, അല്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഡച്ച് റീച്ച് ടെക്നിക് ഉപയോഗിക്കുക എന്ന സന്ദേശം ഇത് വ്യക്തമായി നൽകുന്നു.

ചിത്രങ്ങളും വീഡിയോകളും കൃത്യമായി എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നുള്ള വീഡിയോ ചുവടെ നൽകിയിരിക്കുന്നു. ചിത്രങ്ങളിലെ പ്രതീകങ്ങൾ സുരക്ഷിതമായിട്ടാണ് എടുത്തിരിക്കുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. ഡ്രൈവിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട ഏറ്റവും ചെറിയ വിശദാംശങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ഹാഫിസ് നൽകിയിരിക്കുന്നു.

19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

തൃക്കണ്ണൻ എന്ന തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ഹാഫിസ് മറ്റ് നിരവധി ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചെയിൻ സ്‌നാച്ചിംഗ്, ഗ്രാഹിക ഉപദ്രവം, കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് എന്നിവയാണ് ഇതിൽ ചിലത്.

Image Courtesy: Thrikkannan/Instagram

Most Read Articles

Malayalam
English summary
Road Safety Awareness Pictures Shot By 19-Year-Old From Kerala Will Stun You. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X