സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച എന്ന ചരിത്രത്തിലെ നിർണായക നാഴികക്കല്ലിന്റെ 116-ാം വാർഷികം ആഘോഷിച്ചതായി റോൾസ് റോയ്‌സ് അടുത്തിടെ പങ്കുവെച്ചു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ദി ഹോൺ ചാൾസ് റോൾസും സർ ഹെൻറി റോയിസും 1904 മെയ് 4 -ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ മിഡ്‌ലാന്റ് ഹോട്ടലിൽ വെച്ചാണ് കണ്ടുമുട്ടിയത്. ആ കൂടിക്കാഴ്ചയാണ് ഇന്ന് ലോകത്തെ ആഢംബര വാഹന ഇതിഹാസമായ റോൾസ് റോയ്‌സ് എന്ന കമ്പനിക്ക് രൂപം നൽകിയത്.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ഹെൻ‌റി റോയ്‌സ് എഞ്ചിനീയറായിരുന്നെങ്കിൽ ചാൾസ് റോൾസ് ഇറക്കുമതി ചെയ്ത മോട്ടോർ കാറുകൾ വിൽക്കുന്നതിൽ പരിചയസമ്പന്നനായ ഒരു പ്രമുഖനായിരുന്നു.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ആ നിർണായക ദിവസം ഇരുവരും ആദ്യമായി കണ്ടുമുട്ടിയതിനുശേഷം, ചാൾസ് റോൾസ് താൻ ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറെ കണ്ടുമുട്ടി എന്ന് പ്രഖ്യാപിച്ചു. അദ്ദേഹം തീർച്ചയായും ഹെൻറി റോയ്‌സിനെ പരാമർശിക്കുകയായിരുന്നു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

തങ്ങൾ ചരിത്രപരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വെസ്റ്റ് സസെക്സിലെ ഗുഡ്‌വുഡിലെ റോൾസ് റോയ്‌സിൽ ഉത്ഭവ കേന്ദ്രത്തിൽ സുരക്ഷിതമായി ഉൽ‌പാദനം പുനരാരംഭിക്കുന്നതിലാണ് തങ്ങളുടെ പ്രാഥമിക ശ്രദ്ധ എന്ന് റോൾസ് റോയ്‌സ് മോട്ടോർ കാറുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോർസ്റ്റൺ മുള്ളർ-എറ്റ്വസ് പറഞ്ഞു.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

എന്നാൽ ഈ അത്ഭുതകരമായ വാർ‌ഷികം അടയാളപ്പെടുത്തുന്നതിൽ‌, 116 വർഷങ്ങൾ‌ തങ്ങളെ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ‌ തങ്ങൾ‌ ഒരു നിമിഷം എടുക്കുന്നു. ഒരു കമ്പനി എന്ന നിലയിൽ, റോൾ‌സ് റോയ്‌സ് വർഷങ്ങളായി നിരവധി തവണ അനിശ്ചിതത്വം നേരിട്ടിട്ടുണ്ടെങ്കിലും, കമ്പനി വീണ്ടും ഉയർന്നുവന്നിരിക്കുന്നു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

അടിസ്ഥാന തത്വങ്ങളിൽ മാറ്റമില്ലാതെ കൂടുതൽ ഊർജ്ജസ്വലതയോടും ആത്മവിശ്വാസത്തോടും നിർമ്മാതാക്കൾ ഇന്ന് നിലകൊള്ളുന്നു. ഇപ്പോഴത്തെ വെല്ലുവിളികൾ അഭൂതപൂർവമായേക്കാം, എന്നാൽ ഭാവിയിലേക്ക് നോക്കുമ്പോൾ, അവയെ മറികടക്കാൻ ലോകത്ത് മറ്റൊരു കമ്പനിയും ഇത്ര തയ്യാറായിട്ടുണ്ടാവില്ലെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

ചരിത്രത്തിലുടനീളം കമ്പനി വിവിധ വെല്ലുവിളികളെ നേരിട്ടിട്ടുണ്ടെന്നും റോൾസ് റോയ്‌സ് അഭിപ്രായപ്പെട്ടു. 1918 ലെ സ്പാനിഷ് ഇൻഫ്ലുവൻസ, മഹാമാന്ദ്യം, 2008 ലെ സാമ്പത്തിക തകർച്ച, സ്വദേശത്തും ലോകമെമ്പാടുമുള്ള നിരവധി സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

അതിനാൽ, ഇതുവരെ നേരിട്ട കൊവിഡ്-19 മഹാമാരി എന്ന ഏറ്റവും വലിയ വെല്ലുവിളിയും വിജയിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

MOST READ: ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

നിലവിലെ തലമുറയിലെ ജീവനക്കാർക്ക് ഇത് ഒരു പുതിയ അനുഭവമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും വീട്ടിൽ നിന്ന് ജോലി ചെയ്യുക എന്ന ആശയം കമ്പനിക്ക് പൂർണ്ണമായും പുതിയതല്ലെന്ന് റോൾസ് റോയ്‌സ് അഭിപ്രായപ്പെട്ടു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

സർ ഹെൻറി റോയ്‌സ് തന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ഡിസൈനുകൾ വെസ്റ്റ് വിറ്ററിംഗിലെ എല്ലംസ്റ്റെഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ സ്റ്റുഡിയോയിൽ തന്നെ സൃഷ്ടിച്ചുവെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

റോൾസ് റോയ്‌സിന്റെ ഇന്നത്തെ നിർമാണശാലയിൽ നിന്നും ആഗോള ആസ്ഥാനത്തുനിന്നും എട്ട് മൈൽ (ഏകദേശം 13 കിലോമീറ്റർ) മാത്രം അകലെയാണ് ഈ കെട്ടിടം.

Most Read Articles

Malayalam
English summary
Rolls Royce celebrated 116th anniversary of critical milestone in his history. Read in Malayalam.
Story first published: Thursday, May 7, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X