മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

By Staff

സംഭവങ്ങള്‍ കൈവിട്ടു പോവുകയാണോ? പറഞ്ഞതുപോലെ ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയവര്‍ ബൈക്ക് മാലിന്യക്കൂനയില്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ഇനിയും ഇടപെട്ടില്ലെങ്കില്‍ ഇത്രയുംനാള്‍കൊണ്ടു കമ്പനി പടുത്തുയര്‍ത്തിയ സല്‍പ്പേര് കളങ്കപ്പെട്ടേക്കാം. റോയല്‍ എന്‍ഫീല്‍ഡ് വഞ്ചിച്ചെന്നാണ് ലിമിറ്റഡ് എഡിഷന്‍ പെഗാസസ് വാങ്ങിയവരുടെ പരാതി.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

ക്ലാസിക് 350 സിഗ്നല്‍സ് വില്‍പനയ്ക്ക് വന്നതുതൊട്ട് ലിമിറ്റഡ് എഡിഷന്‍ പെഗാസസ് 500 മോഡലുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടു. ഉപയോഗശൂന്യമായ പെഗാസസ് മോഡലുകള്‍ മാലിന്യക്കൂനയില്‍ കിടക്കട്ടെയന്നാണ് ബൈക്ക് വാങ്ങിയവര്‍ രോഷമടക്കി പറയുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

കമ്പനിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച ധീരജ് ജാരുവ എന്ന പെഗാസസ് ഉടമ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. ഷോറൂമില്‍ നിന്നും വാങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസിനെ കൈയ്യോടെ മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയായിരുന്നു ഇദ്ദേഹം. [ചിത്രങ്ങൾ: Rushlane]

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

'ലോകത്തില്‍ ആകെ നിര്‍മ്മിക്കുക 1,000 മോഡലുകള്‍. ഇതില്‍ 250 യൂണിറ്റ് ഇന്ത്യയിലെത്തും', പെഗാസസിന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയ ആമുഖമാണിത്. കമ്പനിയുടെ 'എക്‌സ്‌ക്ലൂസീവ്' ബൈക്ക്.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

രണ്ടാംലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യവുമായി റോയല്‍ എന്‍ഫീല്‍ഡ് പുലര്‍ത്തിയ ബന്ധത്തിന്റെ പാവന സ്മരണ. തിക്കിത്തിരക്കി ബൈക്ക് ബുക്ക് ചെയ്തവര്‍ പെഗാസസിനെ വാനോളം പുകഴ്ത്തി.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

എന്നാല്‍ ബുക്ക് ചെയ്തവര്‍ക്ക് പെഗാസസ് കൈമാറുന്നതിന് മുമ്പെ പെഗാസസിന്റെ കുഞ്ഞന്‍ പതിപ്പെന്നു തോന്നിപ്പിക്കുന്ന ക്ലാസിക് 350 സിഗ്നല്‍സ് എഡിഷനെ കമ്പനി വില്‍പനയ്ക്ക് കൊണ്ടുവന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

പെഗാസസിനെക്കാള്‍ 80,000 രൂപയോളം കുറവുണ്ട് പുതിയ ക്ലാസിക് 350 സിഗ്നല്‍സിന്; പോരാത്തതിന് ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറും. രണ്ടരലക്ഷം രൂപ മുടക്കി വാങ്ങിയ ലിമിറ്റഡ് എഡിഷന്‍ പെഗാസസില്‍ പേരിനുപോലും എബിഎസില്ല.

Most Read: ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

പുതിയ നിറംപൂശിയതിനും എബ്ലം പതിപ്പിച്ചതിനും മാത്രമാണോ പെഗാസസിന് 50,000 രൂപയോളം കൂട്ടിയതെന്നാണ് ഉടമകളുടെ പ്രധാന ചോദ്യം. പുതിയ നിറങ്ങളും ഇന്ധനടാങ്കില്‍ പതിപ്പിച്ച നമ്പറുകളുമാണ് ബൈക്കിന്റെ സവിശേഷതയെങ്കില്‍ എന്തിന് ലിമിറ്റഡ് എഡിഷന്‍ മോഡലായി പെഗാസസിനെ ഉയര്‍ത്തിക്കാട്ടി തങ്ങളെ വിഡ്ഢികളാക്കിയെന്ന് ഉടമകള്‍ ചോദിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

വിദേശരാജ്യങ്ങളില്‍ വിറ്റ 750 പെഗാസസുകള്‍ക്ക് കമ്പനി എബിഎസ് നല്‍കി. എന്നാല്‍ ഇന്ത്യയില്‍ എത്തിയ പെഗാസസുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യവും ഉടമകളെ ചൊടിപ്പിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

പ്രത്യേക സാഡില്‍ കിറ്റും തുകല്‍ ബെല്‍റ്റും എയര്‍ ഫില്‍ട്ടര്‍ ബോക്‌സും മാത്രമാണ് പെഗാസസ് 500 മോഡലില്‍ ചൂണ്ടിക്കാട്ടാവുന്ന വിശേഷങ്ങള്‍. ക്ലാസിക് 350 സിഗ്നല്‍സില്‍ ഇവയൊന്നുമില്ല. എന്നാല്‍ സുപ്രധാനമായ എബിഎസ് സുരക്ഷയുണ്ടുതാനും.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

പെഗാസസിന്റെ മൂല്യം കുറയ്ക്കുന്ന നടപടികളൊന്നും കമ്പനിയെടുത്തിട്ടില്ല. 500 പെഗാസസും 350 സിഗ്‌നല്‍സും ഒരേ അടിത്തറ പങ്കിടുന്നുണ്ടെങ്കിലും ഇരു മോഡലുകളുടെ ഡിസൈനും വ്യത്യസ്തമാണെന്നാണ് വിഷയത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതികരണം.

Most Read: മാരുതിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി — സ്വിഫ്റ്റ് ഉടമയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണം

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

ഇതാദ്യമായല്ല റോയല്‍ എന്‍ഫീല്‍ഡിന് എതിരെ ഉടമകള്‍ രംഗത്തുവരുന്നത്. മുമ്പ് ഹിമാലയന്‍ സ്ലീറ്റ് എഡിഷനെ കമ്പനി വിപണിയില്‍ കൊണ്ടുവന്നപ്പോഴും സമാന സാഹചര്യം ഉടലെടുത്തിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് മാലിന്യക്കൂമ്പാരത്തില്‍ തള്ളി ഉടമയുടെ പ്രതിഷേധം

കേവലം 500 യൂണിറ്റെന്നും പറഞ്ഞ് റോയല്‍ എന്‍ഫീല്‍ഡ് വിറ്റ ഹിമാലയന്‍ സ്ലീറ്റ് എഡിഷന്‍, പിന്നീട് വിപണിയില്‍ സാധാരണ മോഡലായി വില്‍പനയ്ക്ക് വരികയാണുണ്ടായത്.

Most Read Articles

2.49 ലക്ഷം മുടക്കി പെഗാസസ് വാങ്ങിയ തങ്ങള്‍ വിഡ്ഢികളായെന്നാണ് ഉടമകള്‍ തുടക്കംമുതല്‍ക്കെ പറയുന്നത്. ശരിക്കും ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് പെഗാസസ് 500 മോഡലിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? മുകളിലെ ചിത്രങ്ങളില്‍ കാണാം കമ്പനി വരുത്തിയ മാറ്റങ്ങള്‍. ഒപ്പം പെഗാസസ് ഉടമകള്‍ ഉയര്‍ത്തുന്ന പരാതിയില്‍ കഴമ്പുണ്ടോ? നിങ്ങളുടെ അഭിപ്രായം ചുവടെ കമ്മന്റില്‍ രേഖപ്പെടുത്താം.

Malayalam
കൂടുതല്‍... #off beat
English summary
Royal Enfield 500 Pegasus Thrown Into Garbage. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X