ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

നീണ്ട കാലങ്ങളായി വിപണിയിലുള്ള, ഇന്നും വില്‍പ്പന തുടരുന്ന ഐതിഹാസിക ബൈക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500. റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നുള്ള ബൈക്കായത് കൊണ്ട് തന്നെ മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബുള്ളറ്റ് 500 -ന് വേഗം കുറവാണെന്ന് പലരും വാദിക്കാറുണ്ട്. ഇവിടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 -ഉം മുന്‍തലമുറ ടൊയോട്ട ഫോര്‍ച്യൂണറും തമ്മിലൊരു റേസ് നടത്തി നോക്കുകയാണ്.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

റേസിന്റെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. പൊതുനിരത്തിലാണ് ഈ റേസ് നടത്തിയിരിക്കുന്നത്. ആളൊഴിഞ്ഞ റോഡായതാവാം റേസ് നടത്തിയവര്‍ ഇത് തിരഞ്ഞെടുക്കാന്‍ കാരണമായത്.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

ആളൊഴിഞ്ഞിതും വാഹനങ്ങളില്ലാത്ത റോഡുകളുമാണെങ്കിലും ഇത്തരത്തിലുള്ള റേസുകള്‍ വളരെ അപകടം നിറഞ്ഞതാണെന്ന കാര്യം ആദ്യം തന്നെ പറയട്ടെ. ഇരു വാഹനങ്ങളുടെയും വേഗത അളക്കാനായാണ് ഈ റേസ് നടത്തുന്നത്.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

റേസിനായി ഒരുങ്ങി നില്‍ക്കുന്ന ബുള്ളറ്റ് 500 -നെയും ടൊയോട്ട ഫോര്‍ച്യൂണറിനെയുമാണ് വീഡിയോയുടെ ആദ്യ ഭാഗത്തില്‍ കാണുന്നത്. റേസ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഒരുപാട് ദൂരം മുന്നിലായ ബുള്ളറ്റ്, റേസില്‍ ഉടനീളം വ്യക്തമായ ആധിപത്യം നിലനിര്‍ത്തുകയും മുന്‍തലമുറ ഫോര്‍ച്യൂണറിനെക്കാളും എത്രയോ മുന്നിലായി ഫിനിഷ് ചെയ്തു.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

രണ്ടാമത്തെ വീഡിയോ വ്യക്തമാക്കുന്നത് ഇരു വാഹനങ്ങളും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ മത്സരിക്കുന്നതാണ്. ഇവിടെയും തുടക്കത്തില്‍ ബുള്ളറ്റ് ലീഡെടുത്തു. എന്നാല്‍, ഒട്ടും വൈകാതെ ഫോര്‍ച്യൂണര്‍ ബുള്ളറ്റിനെ മറികടന്ന് പോവുന്നതും വീഡിയോയില്‍ കാണാം.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ഒറ്റ സിലിണ്ടര്‍ ബൈക്കുകള്‍ വളരെ താഴ്ന്ന ടോര്‍ഖിലും കൂടുതല്‍ ഭാരം വഹിക്കുമെന്നതിനാല്‍ വളരെ വേഗത കൈവരിക്കാന്‍ ഇവയ്ക്കാവും. എന്നാല്‍, ഉയര്‍ന്ന rpm -ല്‍ കൂടുതല്‍ വേഗം കൈവരിക്കാനുള്ള ശേഷി ബൈക്കിനില്ല.

Most Read: ബുക്കിംഗ് 17,000 കടന്നു, വെന്യുവിനായി ഹ്യുണ്ടായി ഡീലർഷിപ്പുകളില്‍ വന്‍ തിരക്ക്

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

ഇത് തന്നെയാണ് ഒറ്റ സിലിണ്ടര്‍ ബുള്ളറ്റ് ബൈക്കുകള്‍ പെട്ടെന്ന് ആക്‌സലറേറ്റ് ചെയ്യപ്പെടുമെങ്കിലും ഉയര്‍ന്ന വേഗം കൈവരിക്കാന്‍ ഉവയ്ക്കാവില്ല. ബുള്ളറ്റ് 500 -നെക്കാളും കരുത്തുള്ളതാണ് റേസിനുപയോഗിച്ച ഫോര്‍ച്യൂണറെന്നത് സംശയമില്ലാത്ത കാര്യമാണ്.

Most Read: കാറില്‍ ചാണകം മെഴുകിയ സംഭവം, കാരണം വിശദീകരിച്ച് ഉടമ - വീഡിയോ

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

ഇതിലെ 3.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 343 Nm torque ഉം പ്രവര്‍ത്തിപ്പിക്കുന്നതാണ്. മാത്രമല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഓട്ടോമാറ്റിക്ക് വകഭേദമാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Most Read: ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

മറുഭാഗത്ത് ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 -ലുള്ളത്. ഇത് 27.2 bhp കരുത്തും 41.3 Nm torque ഉം കുറിക്കും.

ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

196 കിലോയാണ് ബുള്ളറ്റിന്റെ ഭാരം. ഫോര്‍ച്യൂണറാവട്ടെ 1885 കിലോ ഭാരമുള്ളതും. കരുത്തിന് ആനുപാതികമായ ഭാരം ബുള്ളറ്റിന് പെട്ടെന്ന് വേഗം കൈവരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ദീര്‍ഘ ദൂര യാത്രകളില്‍ ഫോര്‍ച്യൂണര്‍ ബുള്ളറ്റിനെ വെല്ലും.

Most Read Articles

Malayalam
English summary
Royal Enfield Bullet 500 VS Toyota Fortuner Drag Race Video. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X