ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

ചേരികൾ പോലുള്ള പ്രദേശങ്ങളിലും ഇടുങ്ങിയ തെരുവുകളുള്ള മറ്റ് പ്രദേശങ്ങളിലും എത്തിച്ചേരുക എന്നത് അഗ്നിശമന സേനയുടെ ട്രക്കുകളുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. രാജ്യത്തെ തിരക്കേറിയ പല നഗരങ്ങളിലും അഗ്നിശമന സേനാംഗങ്ങൾ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

ഇതിനൊരു പരിഹാരമെന്ന നിലയിൽ ഇരുചക്ര വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന വാഹനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, എന്തിനുവേണ്ട നമ്മുടെ കൊച്ചു കേരളത്തിലെ കോട്ടയത്തു വരെ ഇവ സർവീസ് നടത്തുന്നുണ്ട്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

ഈ അഗ്നിശമന വാഹനങ്ങളിൽ പലതും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ പരുക്കൻ സ്വഭാവമാണ് ഈ മുൻഗണന ലഭിക്കാനുള്ള പ്രധാന കാരണം തന്നെ.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

പലയിടത്തും ബുള്ളറ്റ് 500 സിസി ബൈക്കാണ് തെരഞ്ഞെടുക്കാറുള്ളത്. പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (PCMC) ഇപ്പോൾ പുതിയൊരു അതിഥി എത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിളായ ഹിമാലയനെ അഗ്നിശമന വാഹനമായി പരിഷ്ക്കരിച്ച് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

ഹിമാലയൻ അടിസ്ഥാനമാക്കിയുള്ള അഗ്നിശമന ആംബുലൻസിന് പിന്നിൽ ഇരുവശത്തും 20 ലിറ്റർ വാട്ടർ ടാങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭാരമേറിയ ലഗേജുകൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ മോട്ടോർസൈക്കിളിന് അധിക ഭാരത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. സ്റ്റോക്ക് രൂപത്തിൽ മുന്നിലും പിന്നിലും സമർപ്പിത റാക്കുകളുമായാണ് ഹിമാലയൻ വരുന്നത്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

പിൻഭാഗത്ത് റിട്രോഫിറ്റ് ചെയ്ത ഹിമാലയന് 100 അടി പൈപ്പും സ്പ്രേ നോസലും ലഭിക്കുന്നു. ഉയർന്ന മർദ്ദത്തിൽ വെള്ളം തളിക്കുന്നതിനുള്ള പമ്പ് മറ്റ് ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. 20 ലിറ്റർ ടാങ്കുകൾ സ്ഥിരസ്ഥിതിയായി വെള്ളം സംഭരിക്കും. ഇതുകൂടാതെ ബൈക്കിലേക്ക് മറ്റ് അഗ്നിശമന വസ്തുക്കൾ ചേർക്കാനും സാധ്യതയുണ്ട്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

എല്ലാത്തരം തീയും കെടുത്താൻ വെള്ളത്തിന് മാത്രം കഴിയില്ല എന്നതിനാൽ ഇത് ആവശ്യമാണ്. ഉദാഹരണത്തിന് പെട്രോളിൽ നിന്നുണ്ടായ തീ അണയ്ക്കുന്നതിനായി വെള്ളം ഉപയോഗിച്ചാൽ അവ കൂടുതൽ ജ്വലിപ്പിക്കാൻ ഇടയാക്കുമെന്നതിനാലാണ് ഇത്. റോയൽ എൻഫീൽഡ് ഹിമാലയൻ അഗ്നിശമന ബൈക്കിൽ രണ്ട് ജീവനക്കാരുവും ഉണ്ടാവുക.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

തീ അണയ്ക്കുന്നതിനു പുറമേ ഒന്നിലധികം ആവശ്യങ്ങൾക്കും ബൈക്ക് സഹായിക്കും. ഉദാഹരണത്തിന് നാലു ചക്ര വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത സ്ഥലങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്കും ബൈക്ക് ഉപയോഗിക്കാം.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

പ്രശ്‌നബാധിത സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനും കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറാനും കഴിയുന്ന ഒരു രഹസ്യാന്വേഷണ ബൈക്കായും ഇത് ഉപയോഗിക്കാം. ഇതിനു പുറമെ റൂട്ട് ക്ലിയറൻസ് വാഹനങ്ങളായും ഫയർ ആംബുലൻസ് മോട്ടോർസൈക്കിൾ പ്രവർത്തിക്കും. അതിനാൽ അഗ്നിശമന സേനാ സംഘത്തിന് ട്രാഫിക്കിലൂടെ യാത്ര ചെയ്യാനും ലക്ഷ്യസ്ഥാനത്ത് കൃത്യസമയത്ത് എത്തിച്ചേരാനും കഴിയും.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

മൂന്ന് ഹിമാലയൻ ഫയർ ബൈക്കുകൾ ഓരോന്നിനും 13.50 ലക്ഷം രൂപയ്ക്കാണ് പിസിഎംസി വാങ്ങുന്നത്. മോഡലിന്റെ വിലയും അത് വഹിക്കുന്ന അഗ്നിശമന ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്റ്റോക്ക് റോയൽ എൻഫീൽഡ് ഹിമാലയന് 2.16 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്. അഗ്നിശമന ഉപകരണങ്ങൾ നിർമിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു മൂന്നാം കക്ഷി ഏജൻസിയാണ് റിട്രോഫിറ്റിംഗ് നടത്തുന്നത്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

ഹിമാലയൻ ഫയർ ബൈക്കിന്റെ എഞ്ചിൻ സ്റ്റോക്ക് പതിപ്പിന് സമാനമായിരിക്കും. 411 സിസി എയർ കൂൾഡ്, SOHC യൂണിറ്റാണിത്. ഇത് 6500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്. 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഫയർ ആംബുലൻസായി രൂപമെടുത്ത് Royal Enfield Himalayan, വിലയോ 13.50 ലക്ഷം രൂപ

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്പെടുന്നതിനാൽ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ ഹിമാലയൻ ഫയർ ബൈക്കുകൾക്ക് ചുവപ്പും മഞ്ഞയും ഉള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അഗ്നിശമന വാഹനങ്ങളുടെ സ്റ്റാൻഡേർഡ് കളർ കോഡാണിത്.

Most Read Articles

Malayalam
English summary
Royal enfield himalayan designed as a fire ambulance priced at rs 13 50 lakh
Story first published: Tuesday, January 25, 2022, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X